എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യ: ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി 29ന്

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29നു വിധി പറയും.ജാമ്യാപേക്ഷ പരിഗണനക്കെടുത്ത തലശ്ശേരി ജില്ലാ കോടതി ദിവ്യയുടേയും പ്രോസിക്യൂഷന്റെയും മറ്റും വാദങ്ങള്‍ കേട്ടു. അതിനു ശേഷമാണ് ജാമ്യാപേക്ഷ വിധിക്കു കേസ് 29നു മാറ്റിയത്.സദുദ്യേശത്തോടെയാണ് നവീന്‍ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതെന്നും സര്‍ക്കാര്‍ സര്‍വ്വീസ് സംശുദ്ധമായിരിക്കണമെന്ന ലക്ഷ്യം മാത്രമാണ് അതിനു പിന്നിലുള്ളതെന്നും ദിവ്യക്കു വേണ്ടി അഭിഭാഷകന്‍ പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റായിരുന്നുവെങ്കില്‍ നവീന്‍ബാബു അപ്പോള്‍ എന്തുകൊണ്ടു …

വയലില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ തട്ടി കര്‍ഷകന്‍ മരിച്ചു

ആലപ്പുഴ: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ത്തട്ടി കര്‍ഷകന്‍ മരിച്ചു.ആലപ്പുഴ എടത്വാപഞ്ചായത്ത് 11-ാം വാര്‍ഡിലെ കഞ്ചിക്കല്‍ ബന്തി ജോസഫാണ് (60) ഇന്നു രാവിലെ ഷോക്കേറ്റ് മരിച്ചത്. വിജയപുരം പുതുവല്‍ ദേവസ്വം തുരുത്ത് വയലില്‍ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് വൈദ്യുതി കമ്പി പൊട്ടി വയലില്‍ വീണതെന്നു നാട്ടുകാര്‍ പറയുന്നു. വിവരം പലതവണ വൈദ്യുതി അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. അധികൃത അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രകോപിതരാണ്.

മൈസൂര്‍ സ്വദേശിയെ ഉപ്പളയില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടു പോയി; നാലു ദിവസം വിദ്യാനഗര്‍ പരിസരങ്ങളിലെ ഫാംഹൗസിലും വീടുകളിലും ബന്ദിയാക്കി മര്‍ദ്ദിച്ച ശേഷം പണം തട്ടിയെടുത്തു, ഒരാള്‍ പിടിയില്‍

കാസര്‍കോട്: പോത്ത് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മൈസൂര്‍ സ്വദേശിയെ ഉപ്പളയില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടുപോയി. കാസര്‍കോട്ടെത്തിച്ച ശേഷം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലെ ഫാം ഹൗസിലും വീടുകളിലും ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം ഗൂഗിള്‍പേ അക്കൗണ്ടില്‍ നിന്നു അരലക്ഷം രൂപ തട്ടിയെടുത്തു. യുവാവിന്റെ പരാതി പ്രകാരം ഏഴുപേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.മൈസൂര്‍, രാമനഹള്ളി, തന്‍വീര്‍സേഠ് നഗര്‍ സ്വദേശി മുഹമ്മദ് റഫീഖിനെയാണ് 18ന് ഉപ്പളയില്‍ വെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മൈസൂര്‍ …

കാഞ്ഞങ്ങാട്ടെ കേസില്‍ പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാന്റര്‍ സോമനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി; കൊണ്ടുവന്നത് കനത്ത സുരക്ഷാസന്നാഹത്തോടെ

കാസര്‍കോട്: മാസങ്ങള്‍ക്ക് മുമ്പ് ഷൊര്‍ണ്ണൂരില്‍ അറസ്റ്റിലായ മാവോയിസ്റ്റ് കമാന്റര്‍ വയനാട്, കല്‍പ്പറ്റ സ്വദേശി സോമനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. യു.എ.പി.എ ഉള്‍പ്പെടെ ഇരുപതോളം കേസുകളില്‍ പ്രതിയാണ് സോമന്‍. ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയെ കോടതി പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒളിവില്‍ പോയ സോമന്‍ നാടുകാണി, കബനി ദളങ്ങളുടെ കമാന്റര്‍ ആയി വളര്‍ന്നു. കേരള പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും നോട്ടപ്പുള്ളിയായി മാറിയ സോമന്‍ മക്കിമലയില്‍ കുഴി ബോംബു കണ്ടെത്തിയതോടെയാണ് വീണ്ടും ശ്രദ്ധേയനായത്. …

സ്വര്‍ണ്ണത്തിന് പവന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു; ഇന്നത്തെ വില 58280 രൂപ

കൊച്ചി: പവന് 58720 രൂപയായി ചരിത്ര വിലവര്‍ധനയുമായി കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണ്ണത്തിനു ഒറ്റയടിക്കു പവന് ഇന്നു 440 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 58280 രൂപയും ഗ്രാമിന് 7285 രൂപയുമാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 58720 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു 7340 രൂപ വിലയുണ്ടായിരുന്നു.

അനാഥ മന്ദിരത്തിലേക്ക് സംഭാവന ചോദിച്ചെത്തിയവര്‍ ആദ്യം വയോധികയുടെ കാല്‍ തൊട്ട് വന്ദിച്ചു; തൃക്കരിപ്പൂര്‍ സ്വദേശിയും കൂട്ടാളിയും പിന്നീട് ചെയ്ത പണി ഇങ്ങിനെ

കണ്ണൂര്‍: അനാഥാലയത്തിലേക്ക് സംഭാവനയും പഴയ വസ്ത്രങ്ങളും ശേഖരിക്കാനെന്ന വ്യാജേനയെത്തി വയോധികയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ രണ്ടു പേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ സ്വദേശി ജയരാജ്, തിരുവനന്തപുരത്തെ നാഗേഷ് എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ സനീദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തു വച്ചായിരുന്നു അറസ്റ്റ്.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെ പയ്യന്നൂര്‍, തെക്കേ ബസാര്‍, അമ്പലം റോഡിലെ എല്‍. തങ്കമ്മ (80)യുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടുവെന്നാണ് കേസ്.കര്‍ണ്ണാടകയിലെ ഒരു സ്ഥാപനത്തിലേക്കെന്ന പേരില്‍ വസ്ത്രങ്ങളും സംഭാവനകളും ശേഖരിക്കുന്നതിനാണ് ഇരുവരും തങ്കമ്മയുടെ വീട്ടിലെത്തിയത്. അഞ്ചുവര്‍ഷത്തിലേറെയായി …

സാന്‍വിയും വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: അസുഖബാധിതയായി ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി. അണങ്കൂരിലെ വ്യാപാരിയായ കൊല്ലമ്പാടിയിലെ നവീനിന്റെ മകള്‍ എന്‍.കെ സാന്‍വി (12)യാണ് വ്യാഴാഴ്ച രാവിലെ വിട വാങ്ങിയത്. നാലു മാസമായി ചികിത്സയിലായിരുന്നു. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.മാതാവ് സ്വാതി അഞ്ചുവര്‍ഷം മുമ്പും സഹോദരന്‍ സന്‍വിത് നാലു വര്‍ഷം മുമ്പും അസുഖത്തെത്തുടര്‍ന്നു മരണപ്പെട്ടിരുന്നു.

ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്പോര്‍ട്സ് പവലിയന്‍ നിര്‍മ്മിക്കണം: സ്നേഹക്കൂടാരം കൂട്ടായ്മ

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്പോര്‍ട്സ് പവലിയന്‍ നിര്‍മ്മിക്കണമെന്ന് ഉദുമ ഗവ. ഹയര്‍ സെക്കന്റി വിദ്യാലയത്തിലെ 1981-82 വര്‍ഷ എസ്.എസ്.എ്ല്‍.സി. ബാച്ചായ സ്നേഹക്കൂടാരം കൂട്ടായ്മ ആവശ്യപ്പെട്ടു. വിദ്യാലയത്തില്‍ വെക്കേഷന്‍ സമയത്ത് അലുമിന അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മെഗാ പരിപാടിയും മെഡിക്കല്‍ ക്യാമ്പും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. പി.വി. ഉദയകുമാര്‍ ആധ്യക്ഷം വഹിച്ചു. ശ്രീധരന്‍, എന്‍. മുഹമ്മദ്കുഞ്ഞി, അഷ്‌റഫ്, തിലകരാജന്‍, കുഞ്ഞിരാമന്‍, രാജശേഖരന്‍, ഷാഫി, വിശ്വനാഥന്‍ നമ്പ്യാര്‍, നാരായണന്‍, ഷാഫി, പുഷ്പാവതി, സുഗന്ധി, ശാന്തകുമാരി, …

5 ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത: 115.5 മില്ലി മീറ്റര്‍ വരെ മഴയുണ്ടായേക്കാം

തിരുവനന്തപുരം: കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. ഈ ജില്ലകളില്‍ 115.5 മില്ലി മീറ്റര്‍ വരെ മഴയുണ്ടായേക്കും.തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാവും.

10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കി; എന്നിട്ടും ആര്‍ത്തി, കോളേജ് അധ്യാപിക ജീവനൊടുക്കി

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഒരു ഇര കൂടി. മലയാളിയായ കോളേജ് അധ്യാപിക തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ തൂങ്ങി മരിച്ചു. കൊല്ലം, പത്തനാപുരം, പിറവന്തൂര്‍ സ്വദേശിനിയായ ശ്രുതി(25)യാണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്തുള്ള ഭര്‍തൃവീട്ടിലാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.ആറു മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. പത്തുലക്ഷം രൂപയും 50 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നുവെന്നു ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ …

പാമ്പു കടിയേറ്റ് യുവാവ് മരിച്ചു; കടിച്ചത് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത മുഴമൂക്കന്‍ കുഴി മണ്ഡലി

കാസര്‍കോട്: വീട്ടിന്റെ സിറ്റൗട്ടില്‍ വച്ച് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, മിയാപ്പദവ്, പള്ളത്തടുക്കയിലെ പരേതനായ ദാതുമൂല്യയുടെ മകന്‍ അശോക് (43)ആണ് വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. സെപ്തംബര്‍ 18ന് രാത്രി 8ന് ആണ് അശോകിനു പാമ്പ് കടിയേറ്റത്. ബഹളം വച്ചതോടെ വീട്ടുകാരെത്തി പാമ്പിനെ തല്ലിക്കൊല്ലുകയും അശോകിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മാതാവ്: ലളിത. ഭാര്യ: പ്രമീള. മക്കള്‍: പ്രജ്വല്‍, ധന്യ. സഹോദരങ്ങള്‍: പ്രകാശ്, രവി, പ്രേമ, മമത, രേഖ.അതേ …

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സച്ചിതാറൈക്കെതിരെ മൂന്നു കേസുകള്‍ കൂടി; സച്ചിത തളര്‍ന്നത് ഡയാനയുടെ പിടിവാശിക്കു മുന്നില്‍ മാത്രം, അന്വേഷണം ഊര്‍ജ്ജിതമെന്ന് പൊലീസ്, യുവമോര്‍ച്ചയുടെ കുമ്പള പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് വൈകിട്ട്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ ഷേണി ബല്‍ത്തക്കല്ലുവിലെ സച്ചിതാറൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ബദിയഡുക്കയില്‍ രണ്ടും ആദൂരില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സച്ചിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസുകളുടെ എണ്ണം ഒരു ഡസനിലെത്തി.ബദിയഡുക്ക പൊലീസ് രണ്ടു കേസുകളാണ് സച്ചിതയ്‌ക്കെതിരെ ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.അഞ്ചാംക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ സഹപാഠിയായിരുന്ന ഉബ്രംഗളയിലെ ഡയാന (27)യുടെ …

ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മലപ്പുറം: ബൈക്ക് ഡിവൈഡറിലിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു.കോട്ടക്കല്‍ പടപ്പറമ്പ് പാംഗിലെ നിയാസ് (19), റനീസ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മലപ്പുറം-കോഴിക്കോട് ദേശീയ പാതയിലെ മുന്നിയൂര്‍ പടിക്കലായിരുന്നു അപകടം. ദേശീയ പാതയില്‍ നിന്നു സര്‍വ്വീസ് റോഡിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ഡിവൈഡറില്‍ ബൈക്കിടിച്ചായിരുന്നു അപകടം. റോഡിലേക്കു തെറിച്ചുവീണ ഇവരെ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലെ വെളിച്ചക്കുറവായിരുന്നു അപകടകാരണമെന്നു പറയുന്നു.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് അറ്റോര്‍ണി ജിം വാള്‍ഡന്‍ മത്സരത്തില്‍

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി നഗര രാഷ്ട്രീയത്തിലും പരിസരങ്ങളിലെ കേസുകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അറ്റോര്‍ണി ജിം വാള്‍ഡന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.മേയര്‍ എറിക് ആഡംസിനെതിരായ ഫെഡറല്‍ കൈക്കൂലി ആരോപണങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു കേസ് കൈകാര്യം ചെയ്യുന്ന വാള്‍ഡന്‍, താന്‍ സ്ഥാപിച്ച നിയമ സ്ഥാപനമായ വാള്‍ഡന്‍ മച്ച് ഹരന്‍ & മാനേജ്മെന്റില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷം ബുധനാഴ്ചയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ഒരു ഫണ്ട് റൈസിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ നീക്കമാരംഭിച്ചത്.

മാനഭംഗം തടയാന്‍ ശ്രമിച്ച യുവതിയുടെ തല ഇരുമ്പുവടി കൊണ്ട് അടിച്ചുപൊട്ടിച്ചു; പ്രതി പൊലീസ് പിടിയില്‍

കാസര്‍കോട്: ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ നാടോടി യുവതിയെ കയറിപ്പിടിക്കുകയും നരഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. പാണത്തൂര്‍ സ്വദേശിയായ റമീസി(34)നെയാണ് രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പകല്‍ പാണത്തൂരിലാണ് സംഭവം. ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ സ്ഥലത്ത് എത്തിയ റമീസ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. ഈ സമയത്ത് യുവതി തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ റമീസ് ഇരുമ്പുവടി പിടിച്ചുവാങ്ങി യുവതിയുടെ തലക്കടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ തലയില്‍ …

ഫ്ലോറിഡയില്‍ അപൂര്‍വ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍: 13 മരണം

പി പി ചെറിയാന്‍ ഫ്ലോറിഡ: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്നുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഫ്ലോറിഡയില്‍ ഈ വര്‍ഷം 13 പേര്‍ മരിച്ചത് മാംസം ഭക്ഷിക്കുന്ന അപൂര്‍വ്വ ബാക്ടീരിയകള്‍ പരത്തുന്ന അണുബാധ മൂലമാണെന്നു സ്ഥിരീകരിച്ചു.2023ല്‍ 46 കേസുകളില്‍ 11 മരണമുണ്ടായിരുന്നു. 74 വിബ്രിയോ വള്‍നിഫിക്കസ് അണുബാധ സ്ഥിരീകരിച്ചു. കടല്‍വെള്ളത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയകളാണ് ഇത്. ജീവിക്കാന്‍ ഉപ്പ് ആവശ്യമാണ്, ഫ്ലോറിഡയിലെ ആരോഗ്യ വകുപ്പ് പറയുന്നു.കഴിഞ്ഞ മാസം ഫ്ലോറിഡയില്‍ ഉണ്ടായ ശക്തമായ കാറ്റും കൊടുങ്കാറ്റും ഹെലിന്‍ …

ഭാര്യയോടുള്ള അരിശം: വളര്‍ത്തു നായയെ കൊന്നു; കുട്ടികളെ ഭീഷണിപ്പെടുത്തി: യുവാവ് ജയിലില്‍

പി.പി ചെറിയാന്‍ നേപ്പര്‍വില്ലെ, ഇല്ലിനോയ്: ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വളര്‍ത്തു നായയെ ക്രൂരമായി കൊല്ലുകയും രണ്ട് രണ്ടാനമ്മമാര്‍ക്കു നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്ത നേപ്പര്‍വില്ലെയിലെ നഥാന്‍ ഗോണ്‍സാലസിനെ ജയിലിലടച്ചു. ഡ്യുപേജ് കൗണ്ടിയിലെ പ്രോസിക്യൂട്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.മൃഗങ്ങളോടുള്ള ക്രൂരത, രണ്ടുപേരുടെ ജീവന് അപകടമുണ്ടാക്കിയത് എന്നിവയ്ക്ക് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ഗോണ്‍സാലസിന്റെ വിചാരണ നവംബര്‍ 18നു നടക്കും.

ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം; സിദ്ദീഖ് ബപ്പായിത്തൊട്ടി പ്രസി., അന്‍വര്‍ മുട്ടം ജന. സെക്ര., ഹാഷിം ബണ്ടസാല ട്രഷ

ദുബൈ: ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. പ്രസിഡന്റ് ജബ്ബാര്‍ ബൈദലയുടെ ആധ്യക്ഷതയില്‍ ബിസിനസ് ബേയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, റസാഖ് ബന്തിയോട്, ഖാലിദ് മള്ളങ്കൈ, മുഹമ്മദ് കളായി സംസാരിച്ചു.പുതിയ പ്രസിഡന്റായി സിദ്ദീഖ് ബപ്പായിത്തൊട്ടിയെയും ജനറല്‍ സെക്രട്ടറിയായി അന്‍വര്‍ മുട്ടത്തേയും ഹാഷിം ബണ്ടസാല യെ ട്രഷററായും തിരഞ്ഞെടുത്തു. ഫാറൂഖ് അമാനത് വര്‍ക്കിങ് പ്രസിഡന്റും ജംഷീദ് അട്ക ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികള്‍: …