നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി; പങ്കെടുക്കേണ്ടിയിരുന്നത് കാസര്‍കോട് മുതല്‍ തൃശൂര്‍ ജില്ലവരെയുള്ളവര്‍

കാസര്‍കോട്: നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി. ഉത്തരകേരള ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റാലി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.ജൂലായ് 18 മുതല്‍ 25 വരെ നീലേശ്വരം ഇ എം എസ് സ്‌റ്റേഡിയത്തിലാണ് റാലി നടത്തേണ്ടിയിരുന്നത്.ഇതിനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സജീവമായി നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് റാലി റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് പുറത്തു വന്നത്.കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കായാണ് റാലി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഓരോ …

കണ്ണൂരില്‍ ടാങ്കറില്‍ നിന്നു വാതകം ചോര്‍ന്നു; 10 പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂര്‍, രാമപുരത്ത് ടാങ്കര്‍ ലോറിയില്‍ നിന്നു വാതകം ചോര്‍ന്നു. 10 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേര്‍ പഴയങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സയിലുള്ളത്.മംഗ്‌ളൂരുവില്‍ നിന്നു കൊച്ചിയിലേയ്ക്ക് ഹൈഡ്രോളിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം ലോറി രാമപുരത്ത് എത്തിയപ്പോഴാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശപ്രകാരം ലോറി സ്ഥലത്തു നിര്‍ത്തിയിട്ടു. ശനിയാഴ്ച രാവിലെയോടെ ഹൈഡ്രോളിക് ആസിഡ് മറ്റൊരു ടാങ്കര്‍ ലോറി …

മസ്റ്ററിംഗ് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടില്ല

കൊച്ചി: എല്‍ പി ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിനു തന്നെ കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനു നടപടി കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മസ്റ്ററിംഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.മസ്റ്ററിംഗ് നടത്തണമെന്ന് രണ്ടു മാസം മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ പ്രതികരണം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മസ്റ്ററിംഗ് നടത്തിയില്ലെങ്കില്‍ ഏതാനും മാസത്തിനു ശേഷം ഗ്യാസ് സിലിണ്ടര്‍ ലഭിക്കില്ലെന്നാണ് സൂചന. ആധാര്‍ വിവരങ്ങള്‍ എല്‍ പി ജി കണക്ഷനുമായി ബന്ധിപ്പിക്കുന്ന …

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പത്രപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു ഒരു ഹിന്ദി ദിനപത്രത്തിന്റെ ലേഖകനെ സി ബി ഐ അറസ്റ്റു ചെയ്തു. ഝാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ വച്ചാണ് ജമാലുദ്ദീന്‍ എന്ന പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലായതെന്ന് സി ബി ഐ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.ഈ കേസില്‍ നേരത്തെ അറസ്റ്റിലായ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവരുമായി ഇയാള്‍ക്കു അടുത്ത ബന്ധമുണ്ടെന്നു സൂചനയുണ്ട്. ഗുജറാത്തിലെ ഗോഡ്ര, അഹമ്മദാബാദ്, ഖേഢ, ആനന്ദ് തുടങ്ങി എട്ടു സ്ഥലങ്ങളില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പട്‌നയില്‍ അശുതോഷ് …

ഓടിക്കൊണ്ടിരുന്ന വാനിനു തീപിടുത്തം; ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി

തൃശൂര്‍: തൃശൂര്‍ മണ്ണംപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന വാനിനു തീപിടിച്ചു. യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.പുതുക്കാട്ടു നിന്നെത്തിയ രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നു തീകെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗ്യാസ് ഉപയോഗിച്ചു ഓടുന്ന വാനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്ന് കരുതുന്നു.

പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടുത്തം: നാലുമരണം

ചെന്നൈ: പടക്കനിര്‍മ്മാണശാലയ്ക്കു തീപിടിച്ചു നാലുപേര്‍ മരിച്ചു.തമിഴ്‌നാട് വിരുദു നഗറിലെ പടക്കനിര്‍മ്മാണശാലയില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. രാവിലെ തൊഴിലാളികള്‍ ജോലിക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. മരണപ്പെട്ടവര്‍ തൊഴിലാളികളാണെന്നു സംശയിക്കുന്നു. സാത്തൂര്‍ പാണ്ഡവര്‍പ്പേട്ടയിലെ ഗുരുസ്റ്റാര്‍ ഫയര്‍വര്‍ക്‌സ് കമ്പനിയുടെ പടക്കനിര്‍മ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടു പടക്കനിര്‍മ്മാണ യൂണിറ്റുകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു.

തന്റെ ഉത്തരവാദിത്വം ആര്‍ക്കും തടയാനാകില്ല: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: തന്റെ ഉത്തരവാദിത്വവും ചുമതലയും ആര്‍ക്കും തടയാനാകില്ലെന്നു ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ആറുസര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതിനു സര്‍വ്വകലാശാലാ പ്രതിനിധികളെ ഏര്‍പ്പെടുത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വ്വകലാശാലകള്‍ പ്രതിനിധികളെ നല്‍കിയില്ല. ഇതുകൊണ്ടു മാത്രം തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതിരിക്കാനാകില്ല. പ്രതിനിധികളെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആറുതവണ സര്‍വ്വകലാശാലയ്ക്ക് കത്തയച്ചിരുന്നു. എന്നിട്ടും പ്രതിനിധികളെ നിര്‍ദ്ദേശിച്ചില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് സര്‍വ്വകലാശാലകള്‍ പ്രതിനിധി പട്ടിക നല്‍കാത്തത്- ഗവര്‍ണ്ണര്‍ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് …

ലോകകപ്പ്: ബാര്‍ബഡോസില്‍ ഇടിയും മഴയും ഭീഷണി; എങ്ങും ആശങ്കയും ആവേശവും

ബാര്‍ബഡോസ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്കാ കിരീടപോരാട്ടം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മഴ മേഘങ്ങള്‍ കളിമുടക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കളി നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിലെ ബ്രിഡ്ജ് ടൗണിലുള്ള കെന്‍സിംഗ്ടണ്‍ ഓവലിലെ ബാര്‍ബഡോസില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ നിഗമനം.ഈ ലോകകപ്പില്‍ എട്ടു മത്സരങ്ങള്‍ക്കാണ് ബാര്‍ബഡോസ് വേദിയായത്. സ്‌ക്കോട്ട്‌ലാന്റ് -ഇംഗ്ലണ്ട് മത്സരം മഴമൂലം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ബാര്‍ബഡോസില്‍ കളിക്കാനിറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ കളിച്ചത്. ബാര്‍ബഡോസിലാണ് …

മിന്നല്‍ പ്രളയം; നദി കടന്നുള്ള അഭ്യാസത്തിനിടയില്‍ അഞ്ച് സൈനികര്‍ക്കു വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ലഡാക്കില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ അഞ്ചു സൈനികര്‍ക്കു വീരമൃത്യു. വെള്ളിയാഴ്ച രാത്രിയാണ് അപകടം. ടി- 72 ടാങ്കുമായി ലഡാക്ക് നദി മുറിച്ചു കടക്കാനുള്ള അഭ്യാസം നടത്തുകയായിരുന്നു സൈനികര്‍. ഇതിനിടയില്‍ മിന്നല്‍ പ്രളയം ഉണ്ടായതോടെ ജലനിരപ്പ് പെട്ടെന്നു ഉയരുകയും ടാങ്ക് സൈനികരുമായി മുങ്ങുകയുമായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനാ അതിര്‍ത്തിക്കടുത്താണ് അപകടം.

കത്വഫണ്ട് തട്ടിപ്പ് കേസ്; യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരായ നടപടികള്‍ക്ക് സ്റ്റേ

എറണാകുളം: കത്വഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈറിനും എതിരെയുള്ള കേസ് നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കത്വാ പെണ്‍കുട്ടിക്കായി സമാഹരിച്ച 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചെലവഴിച്ചുവെന്നാണ് പരാതി. യൂത്ത് ലീഗില്‍ നിന്നു രാജിവച്ച യൂസഫ് പടനിലമാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 2021ല്‍ ആണ് അഴിമതി ആരോപണം ഉയര്‍ന്നത്.

കണ്ണനെ സാക്ഷിയാക്കി ശ്രീജു മീരാനന്ദനെ സ്വന്തമാക്കി; ഭര്‍ത്താവിനൊപ്പം ലണ്ടനിലേയ്ക്ക് പറക്കുമോ?

ഗുരുവായൂര്‍: കണ്ണനെ സാക്ഷിയാക്കി ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാനന്ദന്‍, ശ്രീജുവിന്റെ കഴുത്തില്‍ വരണമാല ചാര്‍ത്തി. മീര ഇനി ഭര്‍ത്താവിനൊപ്പം ലണ്ടനിലേയ്ക്ക് പറക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മീരാനന്ദന്റെയും ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവിന്റെയും വിവാഹം ഇരുവീട്ടുകാരും നിശ്ചയിച്ചുറപ്പിച്ചതാണ്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന വിവാഹ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് സംബന്ധിച്ചത്. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.പിന്നീട് ഇരുവീട്ടുകാരുടെയും താല്‍പ്പര്യത്തോടെയാണ് വിവാഹം ഉറപ്പിച്ചത്.‘മുല്ല’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മീരനന്ദന്‍. തനി നാടന്‍ ലുക്കിലെത്തി പ്രേക്ഷകരെ …

മീഞ്ചയില്‍ വന്‍ ക്ഷേത്ര കവര്‍ച്ച; തിരുവാഭരണങ്ങള്‍ കൊള്ളയടിച്ചു

കാസര്‍കോട്: ജില്ലയില്‍ ഭവന ഭേദനങ്ങള്‍ വ്യപകമായതിനു പിന്നാലെ ക്ഷേത്രത്തിലും വന്‍കവര്‍ച്ച. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീഞ്ച, മിയാപദവ്, തലേക്കള ശ്രീ സദാശിവ രാമവിട്ടല ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.ചിരപുരാതനമായ ക്ഷേത്രശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്. ശിവലിംഗമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവലിംഗത്തില്‍ ചാര്‍ത്തിയിരുന്ന മൂന്നു പവന്‍ തൂക്കം വരുന്ന തൃക്കണ്ണും സമീപത്തു വച്ചിരുന്ന വെള്ളിയാഭരണങ്ങളുമാണ് കവര്‍ച്ച പോയത്. ക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങളും കവര്‍ന്നിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റി വാസുദേവഭട്ട് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി.പൊലീസ് …

കാറഡുക്ക മറ്റൊരു കരുവന്നൂരോ? നേരറിയാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് എത്തുന്നു; സ്വര്‍ണ്ണം പണയപ്പെടുത്തിയവര്‍ ആശങ്കയില്‍

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നടന്ന 4.76 കോടി രൂപയുടെ തട്ടിപ്പിനു പിന്നിലെ ഉള്ളറകള്‍ തേടി, നേരറിയാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം എത്തുന്നു. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് എത്തുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ മണ്ണൂരിലെ ഓഫീസില്‍ തകൃതിയായി പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന.ലോക്കല്‍ പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു പറയുന്നു. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം പോയതിനു അന്താരാഷ്ട്ര ബന്ധംവരെ കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണം ബാങ്ക് സെക്രട്ടറിയും സി പി എം …

കടയിലേയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഗൃഹനാഥന്‍ ജീപ്പിടിച്ചു മരിച്ചു

കാസര്‍കോട്: കടയിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഇരിയ, മുട്ടിച്ചരല്‍ കോപ്പാളം മൂലയിലെ തമ്പാന്‍ (62) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിരിച്ചയക്കുകയായിരുന്നുവെന്നു പറയുന്നു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം മുട്ടിച്ചരല്‍ വളവിലാണ് അപകടം. സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന തമ്പാനെ ജീപ്പിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: അജിത, സജിത. മരുമക്കള്‍: ശശി (തണ്ണോട്ട്), മുരളി (പൊയ്‌നാച്ചി). അപകടത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു.

ബേക്കൂരിലെ വീട് കവര്‍ച്ച; നിരവധി കേസുകളില്‍ പ്രതിയായ അടുക്ക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: അടഞ്ഞു കിടന്ന വീടു കുത്തിത്തുറന്ന് 1.20 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബന്തിയോട്, അടുക്ക സ്വദേശിയും കര്‍ണ്ണാടക, പറങ്കിപ്പേട്ടയില്‍ താമസക്കാരനുമായ അഷ്‌റഫലി (25)യെ ആണ് കുമ്പള എസ് ഐ ടി എം വിപിനും സംഘവും അറസ്റ്റു ചെയ്തത്.ജൂണ്‍ നാലിന് ബേക്കൂര്‍, സുഭാഷ് നഗറിലെ ആയിഷ യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച. സംഭവ സമയത്ത് പരാതിക്കാരിയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ …

ക്രൂരത മാതാവിനോട്; അര്‍ബുദ രോഗിയെ തലയണ അമര്‍ത്തിക്കൊല്ലാന്‍ ശ്രമം; ഏക മകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: അര്‍ബുദ രോഗിയായ മാതാവിനെ കഴുത്തു ഞെരിച്ചും മുഖത്ത് തലയണ അമര്‍ത്തിയും കൊലപ്പെടുത്താന്‍ ശ്രമം. അവശനിലയിലായ ചെറുപുഴ, ഭൂദാനത്തെ നാരായണി അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ സതീശനെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാരായണി അമ്മ അര്‍ബുദ രോഗിയാണ്. ഇവരെ മകന്‍ സതീശനാണ് സംരക്ഷിക്കുന്നത്. നാരായണി അമ്മയ്ക്കു ബോധമില്ലെന്നു സതീശനാണ് ശനിയാഴ്ച പുലര്‍ച്ച അയല്‍വാസികളെയും ബന്ധുക്കളെയും അറിയിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍ തന്നെ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമാണെന്നും കൊലപാതക …

പിണറായി സഖാവല്ല; ഡോക്യുമെന്ററി പിന്‍വലിച്ച് സംവിധായകന്‍; കേരളത്തില്‍ കടുത്ത തിരുത്തല്‍ വേണമെന്ന് സി പി എം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവല്ലെന്നു ചൂണ്ടിക്കാട്ടി സംവിധായകന്‍ കെ ആര്‍ സുഭാഷ് യൂട്യൂബിലൂടെ എട്ടുവര്‍ഷം മുമ്പ് പുറത്തിറക്കിയ ഡോക്യുമെന്ററി പിന്‍വലിച്ചു.2016ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് ഇപ്പോള്‍ പിന്‍വലിച്ച ഡോക്യുമെന്ററി സുഭാഷ് പുറത്തിറക്കിയത്. പിണറായിയെ ബ്രാന്റ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരന്‍ മരിച്ചു കഴിഞ്ഞാല്‍ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്കു പ്രസക്തിയില്ലെന്ന് സംവിധായകന്‍ സുഭാഷ് പ്രതികരിച്ചു.എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ബാനറില്‍ ആണ് 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചത്. മന്ത്രി പി …

നാഗപൂര്‍- മുംബൈ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആക്‌സസ് നിയന്ത്രിത അതിവേഗ ആറുവരിപ്പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയുണ്ടായ അപകടത്തില്‍ കാറുകള്‍ രണ്ടും പൂര്‍ണ്ണമായി തകര്‍ന്നു. നാഗ്പൂരില്‍ നിന്നു മുംബൈയിലേക്കു പോവുകയായിരുന്ന എര്‍ട്ടിഗ കാറില്‍ ഹൈവേയിലൂടെ എത്തിയ സ്വിഫ്ട് കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. എര്‍ട്ടിഗെ റോംഗ് സൈഡിലൂടെയാണ് ഹൈവേയിലേക്കു കയറിയതെന്നു പറയുന്നു.