ബംബ്രാണയില്‍ ചീട്ടുകളി; 5 പേര്‍ അറസ്റ്റില്‍, 3220 രൂപ പിടികൂടി

കാസര്‍കോട്: ഒഴിഞ്ഞ പറമ്പില്‍ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചു പേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്ന് 3220 രൂപ പിടികൂടി. ബംബ്രാണ സ്വദേശികളായ സിദ്ദിഖ്(42), മധു (32), സന്ദീപ് (24), അജിത്ത് (38) ചേതന്‍ എന്നിവരെയാണ് ബംബ്രണ ജംഗ്ഷനിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ചൂതാട്ടം നടത്തുന്നതിനിടയില്‍ പിടികൂടിയത്. കുമ്പള അഡീഷണല്‍ എസ്.ഐയായി ചാര്‍ജ്ജെടുത്ത വി.കെ വിജയന്‍ ആണ് ആദ്യ ദിവസം തന്നെ ചീട്ടുകളി സംഘത്തെ പിടികൂടിയത്.

കാറില്‍ ഇന്നോവയിടിച്ച് ഗൃഹനാഥന്‍ മരിച്ചു; ഭാര്യക്കും മകള്‍ക്കും മരുമകള്‍ക്കും പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം പാവൂരിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഇന്നോവ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യയേയും മകളേയും മരുമകളെയും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീഞ്ച, കുതിരപ്പാടി, തലക്കളയിലെ അബൂബക്കര്‍ മുസ്ലിയാര്‍ (65)ആണ് മരിച്ചത്. ഭാര്യ ആമിന, മകള്‍ സാബിറ, മരുമകള്‍ സുമയ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മൊറത്തണ ജംഗ്ഷനിലാണ് അപകടം. അബൂബക്കര്‍ മുസ്ലിയാരും കുടുംബവും സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാറില്‍ ഹൊസങ്കടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിടിച്ചാണ് അപകടം. പരിക്കേറ്റവരെ മംഗ്‌ളൂരുവിലെ …

എ.കെ.ജി സെന്റര്‍ ആക്രമണം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് കെ. സുധാകരന്റെ അടുത്ത അനുയായിയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. സുഹൈല്‍ ഷാജഹാന്‍ ആണ് ന്യൂദെല്‍ഹി വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ സുഹൈല്‍ ഷാജഹാന്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഇയാള്‍. 2022 ജുലായ് ഒന്നിനാണ് എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിന് തിങ്കളാഴ്ച രണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു.ആക്രമണത്തിന് …

അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; ഓടിരക്ഷപ്പെട്ട സുഹൃത്തിനെ തെരയുന്നു

എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. വട്ടക്കാട് പടിയില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡീഘല്‍ (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും നാട്ടുകാരനുമായ അഞ്ജന നായിക് (28) ആണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 7.30ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ചെങ്കള സ്വദേശി കാസര്‍കോട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍; മരണപ്പെട്ടത് ഉറങ്ങാന്‍ മുറിയെടുക്കുന്നുവെന്ന് പറഞ്ഞ അസൈനാര്‍

കാസര്‍കോട്: ഉറങ്ങാന്‍ മുറിയെടുത്ത യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, റഹ്്മത്ത് നഗര്‍, കനിയടുക്കം ഹൗസിലെ മാഹിന്‍ കുട്ടിയുടെ മകന്‍ അസൈനാര്‍(32) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചക്ക് 12.50ന് ആണ് അസൈനാര്‍ കാസര്‍കോട് പുതിയ ബസ്്സ്റ്റാന്റിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. തിരിച്ചറിയില്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെ കോപ്പിയാണ് ലോഡ്ജില്‍ നല്‍കിയത്. ഉറക്കമൊഴിഞ്ഞുള്ള പണിയാണെന്നും ഉറങ്ങാന്‍ വേണ്ടി മാത്രമാണ് മുറിയെടുക്കുന്നതെന്നുമാണ് ജീവനക്കാരോട് പറഞ്ഞിരുന്നത്. മുറിയെടുത്ത ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒരു …

തുറമുഖ വകുപ്പിന്റെ മണല്‍കടവിനും രക്ഷയില്ല; ഓഫീസിന്റെ പൂട്ടു പൊളിച്ച് കവര്‍ച്ചാശ്രമം

കാസര്‍കോട്: തുറമുഖ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മണല്‍കടവ് ഓഫീസില്‍ കവര്‍ച്ചാ ശ്രമം. ഷിറിയ പുഴയിലെ ആരിക്കാടിയില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് ഓഫീസിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ചാശ്രമം നടന്നത്. ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ക്ക് ഒന്നും കൈക്കലാക്കാന്‍ കഴിഞ്ഞില്ല. ലാപ്‌ടോപ്, പ്രിന്റര്‍, രേഖകള്‍ എന്നിവയാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് കടവ് സൂപ്പര്‍വൈസര്‍ കെ.എം അബ്ബാസ് കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വെള്ളച്ചാട്ടം കാണിക്കാമെന്നു പ്രലോഭിപ്പിച്ച് പീഡനം; യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് 12 കാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. മാവിനക്കട്ട, ബീജന്തടുക്ക, നീരപ്പാടിയിലെ അബ്ദുല്‍ റഷീദി(26)നെയാണ് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി ഒരു കാട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍ ആദ്യം രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. എന്നാല്‍ സംഭവത്തില്‍ ഒരാള്‍ക്കു മാത്രമേ …

ഉളിയത്തടുക്കയിലെ പതിനേഴുകാരി ജംഷീറ ജീവനൊടുക്കി;കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: പതിനേഴുകാരി ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങി മരിച്ചു. ഉളിയത്തടുക്ക, റഹ്്മത്ത് നഗറിലെ ഷിഹാബ്-ആയിഷ ദമ്പതികളുടെ മകള്‍ ജംഷീറ(17)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പ്ലസ്് വണ്‍ വരെ പഠിച്ച ജംഷീറ ഇപ്പോള്‍ സ്‌കൂളിലേക്ക് പോകുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്തിനാണ് ജംഷീറ ഈ കടുംകൈ കാണിച്ചതെന്ന് വ്യക്തമല്ല. ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം എന്താണെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു. അതേ സമയം …

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പതു വയസ്സുകാരി മരിച്ചു

ഇടുക്കി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പതു വയസ്സുകാരി മരിച്ചു. ഇടുക്കി, അടിമാലിയിലെ കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ ജോവാന സോജയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം. ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടിമാലി, പൊളിഞ്ഞ പാലം, പാണ്ടിപ്പറമ്പില്‍ സോജന്റെ മകളാണ് ജോവാന.

പാസ്‌പോര്‍ട്ട് രൂപത്തിലും സ്വര്‍ണ്ണക്കടത്ത്; പടന്ന സ്വദേശി പിടിയില്‍

കണ്ണൂര്‍: പാസ്‌പോര്‍ട്ടിന്റെ രൂപത്തിലാക്കി കടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട്, പടന്ന സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. പടന്ന കൊവ്വല്‍വീട്ടില്‍ പ്രതീശാണ് പിടിയിലായത്. 87,32,220 രൂപ വില വരുന്ന 1,223 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. സ്വര്‍ണ്ണ മിശ്രിതം പോളിത്തീന്‍ കവറില്‍ പാസ്‌പോര്‍ട്ടിന്റെ ആകൃതിയിലാക്കി പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഒളിപ്പിച്ചിരുന്നത്. ഒരൊറ്റ നോട്ടത്തില്‍ പാസ്‌പോര്‍ട്ട് പോക്കറ്റിലിട്ടതാണെന്നേ തോന്നു. എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണമാണെന്നു വ്യക്തമായത്. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് …

കാസര്‍കോട്ടെ വ്യാപാര സ്ഥാപനങ്ങളിലെ കവര്‍ച്ച; വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് ട്രെയിനിലോ?

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനു സമീപത്തെ രണ്ട് കടകളില്‍ കവര്‍ച്ചയും രണ്ടിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടത്തിയവരുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി. ഇവ പരിശോധിച്ചുവരികയാണ്.ശനിയാഴ്ച രാത്രിയാണ് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടന്നത്. കറന്തക്കാട്ടുള്ള സിറ്റി കൂള്‍ എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ചു അകത്ത് കടന്ന മോഷ്ടാക്കള്‍ 30,000 രൂപയും മിക്‌സിയും മോഷ്ടിച്ചു. സ്ഥാപന നടത്തിപ്പുകാരനായ കമ്പാറിലെ അബ്ദുല്‍ നിസാറിന്റെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു. ചേരങ്കൈയിലെ ഇക്്ബാലിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ വസ്ത്രാലയത്തിലും മലപ്പുറത്തെ മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഡ്രൈഫ്രൂട്‌സ് …

‘പയറ്റില്‍ ഇപ്പടി’

‘ഊ ഹും! എന്നോടാണോ കളി!’-ഒരു എംപിയുടെ വെല്ലുവിളി. ഇലക്ഷനില്‍ തന്നെ തോല്‍പ്പിക്കാന്‍ തന്റെ പാര്‍ട്ടിക്കാര്‍ അവസാനത്തെ അടവായി കൂടോത്രവും കുട്ടിച്ചാത്തന്‍ സേവയും നടത്തി എന്ന്. ആരോപണം ഉന്നയിച്ച ലോക്സഭ മെമ്പറുടെ പേര്: രാജ് മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി താന്‍ നല്‍കിയ ലക്ഷ്യങ്ങളും പാര്‍ട്ടി കൊടുത്തതും ദുരുപയോഗം ചെയ്തു പോലും. അതിനു പുറമേയാണ് ആഭിചാരക്രിയകള്‍. അതും സ്വന്തക്കാര്‍!ഇതുപോലെയൊരു ആരോപണം കര്‍ണാടക ഉപ മുഖ്യമന്ത്രിയെക്കുറിച്ചും ഉന്നയിക്കുകയുണ്ടായി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രതിപക്ഷത്തുള്ള ബിജെപിക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. തങ്ങളുടെ …

കാസര്‍കോട്ട് കവര്‍ച്ചാ സംഘം; കറന്തക്കാട്ടും അശ്വിനി നഗറിലും നാലു കടകളുടെ പൂട്ടു പൊളിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട്ട് നഗരത്തിലെ വിവിധ കടകളില്‍ കവര്‍ച്ചാശ്രമം. ടൗണിലെ കറന്തക്കാട്, അശ്വിനി നഗര്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ശനിയാഴ്ച രാത്രി നാലു കടകളില്‍ കവര്‍ച്ചാ ശ്രമം നടന്നു. കടകളിലെ പൂട്ടും ഷട്ടറും ഇന്നു രാവിലെ പൊളിച്ച നിലയില്‍ കാണപ്പെട്ടു. ഉടമകള്‍ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തും വരെ കടകള്‍ക്കുള്ളില്‍ ആരും കയറരുതെന്നു പൊലീസ് നിര്‍ദ്ദേശിച്ചു. ഇതുമൂലം എന്തൊക്കെ കളവുപോയിട്ടുണ്ടെന്നു വ്യക്തമായിട്ടില്ല. അശ്വിനി നഗറിലെ ബേബി ക്യാമ്പ് എന്ന കുട്ടികളുടെ ഷോപ്പും കറന്തക്കാട്ടെ …

20 വര്‍ഷം മുമ്പു ക്രിസ്തുമതം സ്വീകരിച്ച 7 കുടുംബങ്ങള്‍ ഹിന്ദു മതത്തിലേക്ക്

പുത്തൂര്‍: 20 വര്‍ഷം മുമ്പു ക്രിസ്തുമതം സ്വീകരിച്ച ഏഴു കുടുംബങ്ങള്‍ ഹിന്ദു മതത്തിലേക്കു മടങ്ങി.കടബ താലൂക്കിലെ പഞ്ച, പല്ലോടി എന്നിവിടങ്ങളിലെ ഏഴു കുടുംബങ്ങളാണ് ഹിന്ദുമതത്തിലേക്കു മടങ്ങിയത്. 20 വര്‍ഷം മുമ്പു കൃസ്തു മതത്തില്‍ ചേര്‍ന്നവരായിരുന്നു ഇവര്‍. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കടുത്ത ദാരിദ്ര്യത്തിലായിരുന്ന ഇവരെ മെച്ചപ്പെട്ട ജീവിതവും തൊഴിലും വാഗ്ദാനം ചെയ്താണ് വര്‍ഷങ്ങള്‍ക്കു മുമ്പു ക്രിസ്തുമതത്തില്‍ ചേര്‍ത്തിരുന്നതെന്നു പറയുന്നു. രണ്ടുവര്‍ഷമായി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ ശ്രമഫലമാണ് ഇവരുടെ തിരിച്ചു വരവിനു വഴിയൊരുക്കിയതെന്നു പറയുന്നു.15 പുരുഷന്മാരും 10 സ്ത്രീകളുമുള്‍പ്പെടെ …

ശിരോവസ്ത്രം ധരിച്ചു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞു

കൊളംബോ: ശിരോവസ്ത്രം ധരിച്ചു പരീക്ഷയെഴുതിയ 70 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു.ശ്രീലങ്കയിലെ ടിങ്കോമാലി സാഹിറ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് തടഞ്ഞുവച്ചത്. ജനുവരിയില്‍ നടന്ന അഡ്വാന്‍സ്ഡ് ലെവല്‍ പരീക്ഷ ശിരോവസ്ത്രം ധരിച്ച് എഴുതിയവരുടെ ഫലമാണ് തടഞ്ഞുവച്ചത്.ഹിജാബുകള്‍ക്കു പകരം അയഞ്ഞതും സുതാര്യവുമായ വെള്ള ഷാളുകള്‍ ധരിക്കാന്‍ പരീക്ഷാ സൂപ്പര്‍വൈസര്‍മാര്‍ അനുവദിച്ചിരുന്നു. ഇതിന്റെ മറവില്‍ ബ്ലൂടൂത്ത് ഇയര്‍ പീസുകള്‍ മറക്കാന്‍ കഴിയുന്ന ഹിജാബുകള്‍ ധരിക്കുയായിരുന്നെന്നു പരീക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം മേയ് 31നു പ്രസിദ്ധീകരിച്ചു.

പൊലീസ് സംഘത്തെ വളഞ്ഞു വച്ച് അക്രമിച്ച ശേഷം മോഷ്ടാവിനെ മോചിപ്പിച്ചു ഗുണ്ടാസംഘം രക്ഷപ്പെട്ടു

ബംഗളൂരു: മോഷണക്കേസ് പ്രതിയെ ഗുണ്ടാസംഘം പൊലീസ് കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ എ എസ് ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി ഗദക് ബട്ടകേരിയില്‍ പൊലീസ് വാഹനം വളഞ്ഞ ഗുണ്ടാസംഘം പൊലീസിനെ അക്രമിച്ച് അവശരാക്കിയ ശേഷം മോഷ്ടാവിനെ മോചിപ്പിച്ചു സ്വകാര്യ വാഹനത്തില്‍ സ്ഥലം വിടുകയായിരുന്നു. മോഷണക്കേസ് പ്രതി അംജത് അലി എന്നയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു പോവുകയായിരുന്ന പൊലീസിനെ സ്വകാര്യ വാഹനത്തിലെത്തിയ ഗുണ്ടാസംഘമാണ് വളഞ്ഞ് വച്ച് അക്രമിച്ചതെന്ന് പറയുന്നു. അക്രമി സംഘത്തെ പൊലീസ് …

രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു.ഏച്ചൂര്‍ മാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആദിന്‍ബിന്‍ മുഹമ്മദ് (13), മുഹമ്മദ് മിസ്ബല്‍ അമീന്‍ (10) എന്നീ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കുട്ടികളെ കുളത്തില്‍ നിന്നു മുങ്ങിയെടുത്തെങ്കിലും ഒരാള്‍ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ രണ്ടാമത്തെ കുട്ടിയും മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടടുപ്പിച്ചായിരുന്നു അപകടമെന്നു പറയുന്നു.

കാമുകനൊപ്പം ജീവിക്കാന്‍ ഇങ്ങിനെയും; മൂന്നു മക്കളെ മാതാവ് പുഴയില്‍ മുക്കിക്കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍

കാമുനൊപ്പം ജീവിക്കുന്നതിന് നൊന്തു പ്രസവിച്ച മൂന്നു മക്കളെ പുഴയില്‍ മുക്കിക്കൊന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഔറയ്യയിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന്റെ മരണ ശേഷം സഹോദരനൊപ്പമായിരുന്നു യുവതിയും മക്കളും താമസിച്ചിരുന്നത്. ഇതിനിടയില്‍ ഒരു യുവാവുമായി യുവതി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെങ്കിലും കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു കാമുകന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് യുവതി തന്റെ ഭര്‍ത്താവിലുള്ള നാലുമക്കളെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.മക്കളെയും കൂട്ടി ബംബാ നദിക്കരയിലെത്തി. തുടര്‍ന്ന് നാലുപേര്‍ക്കും ലഹരി നല്‍കി. …