കാറില്‍ ഇന്നോവയിടിച്ച് ഗൃഹനാഥന്‍ മരിച്ചു; ഭാര്യക്കും മകള്‍ക്കും മരുമകള്‍ക്കും പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം പാവൂരിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഇന്നോവ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യയേയും മകളേയും മരുമകളെയും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീഞ്ച, കുതിരപ്പാടി, തലക്കളയിലെ അബൂബക്കര്‍ മുസ്ലിയാര്‍ (65)ആണ് മരിച്ചത്. ഭാര്യ ആമിന, മകള്‍ സാബിറ, മരുമകള്‍ സുമയ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മൊറത്തണ ജംഗ്ഷനിലാണ് അപകടം. അബൂബക്കര്‍ മുസ്ലിയാരും കുടുംബവും സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാറില്‍ ഹൊസങ്കടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിടിച്ചാണ് അപകടം. പരിക്കേറ്റവരെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അബൂബക്കര്‍ മുസ്ലിയാരെ രക്ഷിക്കാനായില്ല.
അബൂബക്കര്‍ മുസ്ലിയാറുടെ മക്കള്‍: സൗദ, ഹാരിസ്, ആഷിഖ്, അന്‍സാര്‍,സാബിറ. മരുമക്കള്‍: സുമയ്യ, ഷര്‍സാന, ഇസ്മത്ത്, സത്താര്‍.
മുസ്ലിം ലീഗ് തലക്കള ശാഖാ ട്രഷറര്‍, എസ്.വൈ.എസ് ശാഖാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അബൂബക്കര്‍ മുസ്ലിയാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page