കണ്ണൂര്‍: പാസ്‌പോര്‍ട്ടിന്റെ രൂപത്തിലാക്കി കടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട്, പടന്ന സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. പടന്ന കൊവ്വല്‍വീട്ടില്‍ പ്രതീശാണ് പിടിയിലായത്. 87,32,220 രൂപ വില വരുന്ന 1,223 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. സ്വര്‍ണ്ണ മിശ്രിതം പോളിത്തീന്‍ കവറില്‍ പാസ്‌പോര്‍ട്ടിന്റെ ആകൃതിയിലാക്കി പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഒളിപ്പിച്ചിരുന്നത്. ഒരൊറ്റ നോട്ടത്തില്‍ പാസ്‌പോര്‍ട്ട് പോക്കറ്റിലിട്ടതാണെന്നേ തോന്നു. എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണമാണെന്നു വ്യക്തമായത്. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് പിടികൂടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.