കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; കാര്‍ തലകീഴായി മറിഞ്ഞു, യുവാക്കള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം. കാര്‍ യാത്രക്കാരായ മൂന്നു യുവാക്കള്‍ ഭാഗ്യത്തിനു രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ ഭാസ്‌കര നഗറിലാണ് അപകടം. സീതാംഗോളി ഭാഗത്തു നിന്നു കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഭാസ്‌കര നഗറില്‍ എത്തിയപ്പോള്‍ റോഡില്‍ നിന്നു തെന്നിമാറി തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ശബ്ദം കേട്ടെത്തിയവര്‍ കാറിനകത്തുണ്ടായിരുന്നവരെ പുറത്തേക്കെത്തിച്ചു. ഭാസ്‌കര നഗറിലും സമീപത്തുമായി കെഎസ്ടിപി റോഡില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്.റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കിയതെന്നു ഡ്രൈവര്‍മാര്‍ പറയുന്നു.

കാര്‍ ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം; വൈദികനു ദാരുണാന്ത്യം

തളിപ്പറമ്പ്: കാര്‍ യാത്രക്കിടയില്‍ ഹൃദയാഘാതം; വൈദികന്‍ മരിച്ചു. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശി ഫാ. മൈക്കിള്‍ കരീക്കുന്നേല്‍ (77) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ കാര്‍ത്തിക പുരം, ടിസിസി റോഡില്‍ എരുത്താമടയിലാണ് അപകടം. ഉദയഗിരിയിലുള്ള ബന്ധു വീട്ടില്‍ പോയ ശേഷം മടങ്ങുകയായിരുന്നു ഫാ. മൈക്കിള്‍. വെള്ളാട് സ്വദേശികളായ ബന്ധുക്കളും കാറിനകത്തുണ്ടായിരുന്നു. ഫാദര്‍ മൈക്കിളാണ് കാര്‍ ഓടിച്ചിരുന്നത്. എരുത്താമടയില്‍ എത്തിയപ്പോള്‍ ഫാദര്‍ കുഴഞ്ഞു വീഴുകയും കാര്‍ റോഡരുകിലെ സംരക്ഷണഭിത്തിയില്‍ കുറ്റിയിലടിച്ചു നില്‍ക്കുകയായിരുന്നു. അതിനാലാണ് വന്‍ അപകടം ഒഴിവായത്. കൂടെയുണ്ടായിരുന്നവര്‍ ഫാദര്‍ …

മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കൂക്കള്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബന്തടുക്ക, മായിലാംകോട്ട, കൂക്കള്‍ നാരായണന്‍ നായര്‍ (70) അന്തരിച്ചു. ഭാര്യ: കോടോത്ത് തങ്കമണി (നിടുവോട്ട്). മക്കള്‍: ശ്രീന (ഖത്തര്‍), ഡോ. ശ്രുതി (ജില്ലാ ആയുര്‍വേദാശുപത്രി, പടന്നക്കാട്), ശ്രീനാഥ് (ഐ.ടി ബംഗ്‌ളൂരു). മരുമക്കള്‍: ശ്രീനിവാസന്‍ പരപ്പ (ഖത്തര്‍), അര്‍ജ്ജുന്‍ കാഞ്ഞങ്ങാട് (ഐ.ടി ബംഗ്‌ളൂരു), ശ്വേത (ഐ.ടി ബംഗ്‌ളൂരു). സഹോദരങ്ങള്‍: കൂക്കള്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (കോപ്പാളംകയ), പരേതരായ കൂക്കള്‍ ജാനകിയമ്മ (കൂവാര), കൂക്കള്‍ രാഘവന്‍ നായര്‍ (കൊപ്പാളംകയ).

രോഗികളായ എസ്.സി കുടുംബത്തിന്റെ വീടു തകര്‍ന്നു; നാട്ടുകാര്‍ 15 ദിവസം മുമ്പു കിടപ്പുരോഗിയായ കുടുംബനാഥയെ മാറ്റിപ്പാര്‍പ്പിച്ചതു കൊണ്ടു വന്‍ ദുരന്തമൊഴിവായി

കുമ്പള: തകര്‍ന്നു വീഴാറായ കെട്ടിടം കേടുപാടു തീര്‍ത്തു കൊടുക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ വീടു മഴക്കു തകര്‍ന്നതറിഞ്ഞു സ്ഥലം സന്ദര്‍ശിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ മേലധികാരികള്‍ക്ക് അയച്ചുകൊടുക്കുമെന്നു പറഞ്ഞു.പണ്ടെങ്ങോ സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിനാണ് ഈ ദുര്‍ഗതിയെന്നു പറയുന്നു. പുത്തിഗെ 11ാം വാര്‍ഡിലെ എസ് സി കോളനിയിലെ കിടപ്പുരോഗിയായ കമല (60)യും അവരുടെ മകനും രോഗിയുമായ രമേശു (42)മാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട് തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ വിവരം അധികൃതരെ അറിയിച്ചു …

വനിതാപൊലീസുകാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി: പൊലീസുകാരന്‍ അറസ്റ്റില്‍, പിടികൂടിയ മൊബൈലില്‍ ഏഴ് മാസക്കാലമായി പകര്‍ത്തിയ ദൃശ്യങ്ങള്‍

ഇടുക്കി: വനിതാ പൊലീസുകാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി, വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ വൈശാഖ് ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത്. ഒളിക്യാമറയില്‍ പകര്‍ത്തിയ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് വൈശാഖ് ഭീഷണിപ്പെടുത്തുന്നതായി വനിതാ പൊലീസുകാരി ഇടുക്കി വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈശാഖ് ചിത്രങ്ങള്‍ പകര്‍ത്തിയെന്നു കണ്ടെത്തിയാണ് അറസ്റ്റു ചെയ്തത്.

മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്‌സൈസ് ഓഫീസില്‍ ഇന്‍സ്‌പെക്ടറില്ല; പുതിയ ഇന്‍സ്‌പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും

കുമ്പള: മയക്കുമരുന്നുകളും മദ്യവും ഒഴുകുമ്പോള്‍ അതു തടയാനും പിടികൂടാനുമുള്ള എക്‌സൈസ് സംവിധാനത്തിനു അതിര്‍ത്തി മേഖലയില്‍ ധാതുക്ഷയം ബാധിച്ചെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.അയല്‍ സംസ്ഥാനം വഴിയെത്തുന്ന രാസലഹരി പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും മദ്യവും ഒരു തടസ്സവുമില്ലാതെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുകയാണെന്നും ഇതു മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തിയാര്‍ജ്ജിക്കുന്ന പൊതുബോധത്തിനു വെല്ലുവിളി ഉയര്‍ത്തുകയാണെന്നും പരാതിയുണ്ട്.സാധാരണ മഴക്കാലത്തോടനുബന്ധിച്ചാണ് മയക്കുമരുന്നു വ്യാപാരം ശക്തമാകുന്നത്. ഈ സമയം നോക്കിത്തന്നെ എക്‌സൈസ് കുമ്പള റേഞ്ച് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. ആറു മാസത്തോളം മുമ്പു ചുമതലയേറ്റിരുന്ന ഇന്‍സ്‌പെക്ടര്‍ സ്ഥലവും വഴികളുമൊക്കെ …

രണ്ടാം ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ കേസ്; പ്രതി മരിച്ച നിലയില്‍, മരണപ്പെട്ടയാള്‍ ആദ്യ ഭാര്യ കൊല്ലപ്പെട്ട കേസിലും പ്രതി

തൃശൂര്‍: രണ്ടാം ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം, ചിങ്ങവനം സ്വദേശിയായ പ്രേംകുമാര്‍ ആണ് മരിച്ചത്. ഉത്തരാഖണ്ഡ് പൊലീസാണ് ഇക്കാര്യം പ്രേംകുമാറിന്റെ ബന്ധുക്കളെ അറിയിച്ചത്. കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ തൃശൂര്‍, പടിയൂരിലെ രേഖ (46)യെയും മാതാവ് മണി(74)യെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍.ഇരട്ടക്കൊലക്കു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും ലുക്ക്ഔട്ട് നോട്ടീസ് …

ടീപോയിയിലെ ഗ്ലാസ് പൊട്ടി തുടയിലേക്ക് തുളച്ചു കയറി അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം

കൊല്ലം: ടീപോയിയുടെ മുകള്‍ ഭാഗത്തെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. കുണ്ടറ, കുമ്പളത്തെ സുനീഷ്-റൂബി ദമ്പതികളുടെ മകന്‍ എയ്ദിന്‍ സുനീഷ് ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വാതില്‍ അകത്തു നിന്നും പൂട്ടി അമ്മ കുളിക്കാനായി കുളിമുറിയിലേക്ക് പോയതായിരുന്നു. ഈ സമയത്ത് വീട്ടിനകത്ത് എയ്ദിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ കുളിമുറിയിലേക്ക് പോയ സമയത്ത് മുകള്‍ ഭാഗത്ത് ഗ്ലാസുള്ള ടീപോയി നീക്കി അതിനു മുകളില്‍ കയറി വാതിലിന്റെ കുറ്റി തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നു സംശയിക്കുന്നു. …

ദേശീയപാത ഒന്നാം റീച്ച് നിര്‍മ്മാണം അവസാന ഘട്ടത്തിലായതോടെ റോഡ് മുറിച്ചു കടക്കാനുള്ള നിലവിലെ സംവിധാനം അടയുന്നു; പ്രതിഷേധം ഉയരുന്നു

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ദേശീയ പാതയിലേക്കെത്തുന്ന ഇരുവശത്തെയും വഴികള്‍ അടയുന്നു. ഇതു യാത്രക്കാര്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാവുന്നു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനും കറന്തക്കാടിനുമിടക്കുള്ള തിരക്കേറിയ എ.ടി റോഡ് വഴി പുതിയ ബസ് സ്റ്റാന്റിലേക്കു പോകേണ്ടവര്‍ കറന്തക്കാട് പോയി അവിടെ നിന്നു പുതിയ ബസ് സ്റ്റാന്റിലേക്കു പോകണമെന്നാണ് പുതിയ പരിഷ്‌കാരമെന്നു പറയുന്നു. ഇതിന്റെ ഭാഗമായി എ.ടി റോഡില്‍ നിന്ന് ദേശീയ പാത ക്രോസ് ചെയ്യാനുണ്ടായിരുന്ന സൗകര്യം റോഡ് കരാരുകാര്‍ അടച്ചു. വിവരമറിഞ്ഞു കാസര്‍കോട് മുനിസിപ്പല്‍ …

ചന്തേരയില്‍ 14കാരിക്ക് നാലു വര്‍ഷമായി പീഡനം; ബന്ധുവായ 70കാരനടക്കം 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 14കാരിയെ നാലുവര്‍ഷക്കാലം പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പ്രതികളായ 70കാരനെയും 48 കാരനെയും അറസ്റ്റു ചെയ്തു. ഇരുവരും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്.കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തായത്. 2019 മുതല്‍ 2022 വരെ വിവിധ ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളില്‍ ഇരുവരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

നിലമ്പൂര്‍: വിധിയെഴുത്തിന് ഇനി ഏഴു ദിവസം; പ്രിയങ്കാഗാന്ധിയും മുഖ്യമന്ത്രിയും വെള്ളിയാഴ്ച മണ്ഡലത്തില്‍, സ്വരാജിനെതിരെ ആശാവര്‍ക്കര്‍മാര്‍ ഗൃഹസന്ദര്‍ശനത്തില്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസം ബാക്കി നില്‍ക്കെ പ്രചരണത്തിനു ചൂടു പിടിച്ചു.ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സ്വരാജിനു വേണ്ടി ഏഴു മന്ത്രിമാര്‍ മണ്ഡലത്തില്‍ പ്രചരണത്തിനു ചുക്കാന്‍ പിടിക്കുന്നു. വലതുമുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തലിയുടെ പ്രചരണത്തിനു നേതൃത്വം നല്‍കാന്‍ പ്രിയങ്കാഗാന്ധി വെള്ളിയാഴ്ച നിലമ്പൂരിലെത്തുന്നു. മുഖ്യമന്ത്രിയും വെള്ളിയാഴ്ച നിലമ്പൂരിലെത്തുന്നുണ്ട്. ഇരുവരും മൂന്നു ദിവസം മണ്ഡലത്തില്‍ പ്രചരണ രംഗത്തുണ്ടാവുമെന്നു സൂചനയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനു മണ്ഡത്തിലുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ചുക്കാന്‍ പിടിക്കുന്നു. അന്‍വറും സജീവമായി …

മേല്‍മട്ടലായി മഹാശിവക്ഷേത്രത്തിലെ കവര്‍ച്ച: ചാക്കിലാക്കിയ നാണയങ്ങള്‍ സൂക്ഷിച്ചിരുന്നത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍, വീണ്ടും ചെറുവത്തൂരില്‍ എത്തിയത് മോഷ്ടാവിനെ പിടികൂടാന്‍ വഴിയൊരുക്കി, മോഷ്ടിച്ചത് 5.5 ഗ്രാം സ്വര്‍ണ്ണം മാത്രമെന്നു മോഷ്ടാവിന്റെ മൊഴി

കാസര്‍കോട്: പിലിക്കോട്, മേല്‍മട്ടലായി മഹാശിവക്ഷേത്രത്തില്‍ നിന്നും കവര്‍ച്ച ചെയ്ത നാണയങ്ങള്‍ ദിവസങ്ങളോളം സൂക്ഷിച്ചത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍. ക്ഷേത്ര കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പയ്യന്നൂര്‍, അന്നൂര്‍ കൊക്കാനിശ്ശേരിയിലെ വി. രാധാകൃഷ്ണന്‍ എന്ന വിറകന്റെ രാധാകൃഷ്ണന്‍ (56) നല്‍കിയ മൊഴി അനുസരിച്ച് നാണയക്കെട്ട് പൊലീസ് കണ്ടെടുത്തു. മെയ് മൂന്നിനു രാത്രിയിലാണ് മേല്‍മട്ടലായി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മൂന്നു പവന്‍ സ്വര്‍ണ്ണവും 100 ഗ്രാം വെള്ളിയും 40000 രൂപയും ഭണ്ഡാരം പൊളിച്ച് …

വയനാട്ടില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു; 85 പേര്‍ക്കു പരിക്ക്

മാനന്തവാടി: വയനാട്ടില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു 85 യാത്രക്കാര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ മുപ്പതോളം പേരെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 12 പേരെ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.കാട്ടിക്കുളം എയ്ഡ്‌പോസ്റ്റിനടുത്തായിരുന്നു അപകടം. പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. മാനന്തവാടിയില്‍ നിന്നു തിരുനെല്ലിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും തിരുനെല്ലിയില്‍ നിന്നു മാനന്തവാടിയിലേക്കു വരികയായിരുന്ന ടൂറിസ്റ്റു ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരുബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.

അനധികൃത ലോട്ടറി നടത്തിയാല്‍ ജാമ്യമില്ലാ കേസെന്ന് പൊലീസ് മുന്നറിയിപ്പ്; നടപടി കര്‍ശനമാക്കിയത് വീട്ടമ്മമാരുടെ നിരന്തരമായ ഫോണ്‍ വിളിയെ തുടര്‍ന്ന്, മാണിക്കോത്തെ ചിക്കന്‍ സ്റ്റാള്‍ ഉടമയായ കല്ലിങ്കാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജീവമായ അനധികൃത ലോട്ടറി ചൂതാട്ടത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്. ചൂതാട്ടം നടത്തിയാല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കടകളുടെ ലൈസന്‍സ് റദ്ദാക്കാനും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനുമാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ മുന്നോടിയായി വിവിധ ഭാഗങ്ങളില്‍ പൊലീസ് റെയ്ഡ് തുടരുന്നു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍, എസ്.ഐമാരായ ശാര്‍ങ്ഗധരന്‍, അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ മാണിക്കോത്തെ ചിക്കന്‍ കടയില്‍ നടത്തിയ റെയ്ഡില്‍ ഒരാളെ അറസ്റ്റു ചെയ്തു. പള്ളിക്കര, കല്ലിങ്കാലിലെ മൊയ്തീന്‍ …

17കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കാമുകനെ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

കാസര്‍കോട്: കാമുകന്റെ പീഡനത്തിനു ഇരയായ 17കാരി രണ്ടു മാസം ഗര്‍ഭിണി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത വിദ്യാനഗര്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ചെങ്കള, സന്തോഷ് നഗര്‍ സ്വദേശിയായ മുഹമ്മദ് അജ്മലി(24)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണായായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞതും പൊലീസില്‍ പരാതി നല്‍കിയതും.

ദേശീയപാത ഓരങ്ങളില്‍ തെരുവു കച്ചവടം നടത്തിയിരുന്നവരെ പുനരധിവസിപ്പിക്കണം: എസ് ടി യു

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തെത്തുടര്‍ന്നു തൊഴില്‍രഹിതരായ ദേശീയ പാതയോരങ്ങളിലെ തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നു എസ്ടിയു തെരുവോര വ്യാപാരി യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ദേശീയപാത നിര്‍മ്മാണം ആരംഭിച്ചതിനെത്തുടര്‍ന്നു തെരുവോര വ്യാപാരികള്‍ തൊഴിലെടുക്കാന്‍ കഴിയാതെ വലിയ പ്രയാസത്തിലായിരിക്കുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. എസ്ടിയു വൈസ് പ്രസിഡന്റ് എ അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍ ആധ്യക്ഷ്യം വഹിച്ചു. എസ്ടിയു-സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ ഭാരവാഹികളായ കെ.എം മുഹമ്മദ് റഫീഖ്, കെ.പി മുഹമ്മദ് അഷ്‌റഫ്, പി.ഐ.എ ലത്തീഫ്, അബ്ബാസ് ബീഗം, ബീഫാത്തിമ …

അമിതമായി അയണ്‍ ഗുളിക കഴിച്ചു; ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

പയ്യന്നൂര്‍: അമിതമായി അയണ്‍ ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാണപ്പുഴ, ഭീമനടി-പറമ്പില്‍ കെ.പി പ്രിന്‍ഷ (38) ആണ് മരിച്ചത്. മംഗ്‌ളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അന്ത്യം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് പ്രിന്‍ഷയെ അവശനിലയില്‍ വീട്ടില്‍ കാണപ്പെട്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേക്ക് കൊണ്ടു പോകാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. കെഎംസിസി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം …

അഡൂരിലെ തെയ്യം കലാകാരന്റെ മരണം കൊലപാതകം; പ്രതി പിടിയില്‍, മരണകാരണം കഴുത്തെല്ലു പൊട്ടിയതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, ഉര്‍ഡൂറിലെ തെയ്യം കലാകാരന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റു രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ ആണ് കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ചന്ദനക്കാട്ടെ തെയ്യം കലാകാരന്‍ ടി. സതീശന്‍ എന്ന ബിജു (46)വിനെ അയല്‍വാസിയായ ചോമണ്ണനായികിന്റെ വീട്ടുവരാന്തയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ …