പാലക്കുന്ന്, പള്ളത്ത് ലോറിയും ഫോര്‍ച്യൂണര്‍ കാറും കൂട്ടിയിടിച്ചു; ലോറി മറിഞ്ഞു, അപകടം ചൊവ്വാഴ്ച പുലര്‍ച്ചെ

കാസര്‍കോട്: പാലക്കുന്ന്, പള്ളത്ത് ലോറിയും ഫോര്‍ച്യൂണര്‍ കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡരുകിലേയ്ക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന ഉദുമ സ്വദേശിയായ ഒരു കുട്ടിക്കും ലോറി ജീവനക്കാര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. തിരുവനന്തപുരത്തേയ്ക്ക് ടയറും കയറ്റി പോവുകയായിരുന്ന ലോറിയും ഉദുമ ഭാഗത്തേയ്്ക്ക് വരികയായിരുന്ന ഫോര്‍ച്യൂണര്‍ കാറുമാണ് കെ എസ് ടി പി റോഡിലെ പള്ളത്ത് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ ബേക്കല്‍ എസ് ഐ സവ്യസാചിയുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ …

ബന്തടുക്കയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് കുണ്ടംകുഴി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക

കാസര്‍കോട്: ബന്തടുക്ക, ബേത്തലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപത്ത് കഞ്ഞിക്കട നടത്തുന്ന ബേത്തലം, ഉന്തത്തടുക്കയിലെ സവിതയുടെ മകള്‍ ദേവിക (16)യാണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി. ദേവിക എന്തിനാണ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല. ബാലസംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ്. സംഭവം സഹപാഠികളെയും നാടിനെയും കണ്ണീരിലാഴ്ത്തി.

ജർമ്മൻ വിസ തട്ടിപ്പ്: കാഞ്ഞങ്ങാട്ട് മാത്രം ലഭിച്ചത് 28 പരാതികൾ ; ഗൾഫിലിരുന്ന് തിരക്കഥയൊരുക്കിയത് മടിക്കേരി സ്വദേശി

കാസർകോട്: ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷ കണക്കിനു രൂപ തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ, അഷ്ടമിച്ചിറ ,വടക്കുംഭാഗത്തെ പി.ബി. ഗൗതം കൃഷ്ണ ( 30)യ്ക്കെതിരെ ഹൊസ്ദുർഗ്ഗ് പൊലീസിൽ മാത്രം ലഭിച്ചത് 28 പരാതികൾ . ഗൗതം കൃഷ്ണയെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ബംഗ്ളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത് കാഞ്ഞങ്ങാട് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിസ തട്ടിപ്പിലൂടെ കൈക്കലാക്കിയ ലക്ഷങ്ങളുമായി ബംഗ് ളൂരുവിലെത്തി ആഢംബര ജീവിതം നയിച്ചു വരുന്നതിനിടയിലാണ് ഗൗതം കൃഷ്ണ പൊലീസിന്റെ …

ചിക്കാഗോയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു

പി പി ചെറിയാൻ ചിക്കാഗോ: അനധികൃത കുടിയേറ്റക്കാർക്കെതിരായ ഫെഡറൽ ഏജൻസിയുടെ നടപടിക്കിടെ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഷിക്കാഗോയ്ക്ക് സമീപം ഫ്രാങ്ക്ലിൻ പാർക്കിലാണ് സംഭവം. വാഹനം തടഞ്ഞ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടതു സിൽവേറിയോ വില്ലേഗാസ്-ഗോൺസാലെസ് എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു.ഇയാൾ നിയമപരമായി യു.എസിൽ താമസിക്കുന്ന ആളല്ലെന്ന് അധികൃതർ അറിയിച്ചു. വാഹനം ഓടിച്ച് പോകുന്നതിനിടെ ഇയാൾ ഒരു ഐ സി ഇ ഉദ്യോഗസ്ഥനെ …

യു.എസ്. ഭരണഘടന ആർക്കും അമിതാ ധികാരം നൽകിയിട്ടില്ലെന്ന് ജസ്റ്റിസ് കവനോ

പി പി ചെറിയാൻ വാക്കോ, ടെക്സാസ്:ആർക്കും അമിതാധികാരം നൽകുന്നില്ലെന്നതാണ് അമേരിക്കൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത എന്ന് യു.എസ്. സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കവനോ പ്രസ്താവിച്ചു. തനിക്ക് മുൻപ് ജോലി ചെയ്തിരുന്ന കെൻ സ്റ്റാറിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്ഥാപകർ ഭരണഘടന രൂപീകരിച്ചത് അധികാരത്തിന്റെ കേന്ദ്രീകരണം ഒഴിവാക്കാൻ വേണ്ടിയാണെന്നു കവനോ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുകൂലമായ നിലപാടുകൾ തുടർച്ചയായി സ്വീകരിക്കുന്നതിന് സുപ്രീം കോടതിയും ജസ്റ്റിസ് കവനോയും വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് …

നേപ്പാൾ : സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രി ;ചെറിയ മന്ത്രിസഭ, പാർലമെന്റുകൾ പിരിച്ചുവിടുന്നു; രണ്ടു മാസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പിനു നീക്കം

കാട്മാണ്ഡു :അഴിമതി ആരോപണങ്ങളും അക്രമങ്ങളും മൂലം ഭരണത്തിൽ തുടരാനാവാതെ രാജിവച്ച സ്ഥലംവിട്ട നേപ്പാൾ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി നേതാവുമായ കെ.പി. ഒലിക്കു പകരം നേപ്പാൾ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായി അൽപ്പ സമയത്തിനുളളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും വെളളിയാഴ്ച രാത്ര 9 മണിക്കാണ് രാഷ്ട്രപതി ഭവനായ ശീതൾ ഹൗസിൽ സത്യപ്രതിജ്ഞ നടക്കുക. പ്രതിഷേധക്കാരാരായ ജൻ സെഡ് യുവജനക്ഷോഭകരും പ്രസിഡൻ്റ് രാമചന്ദ്ര പൗഡലും സൈനിക മേധാവി അശോക് രാജ് സിഗ്ഡലും …

കുറ്റിക്കോല്‍, പയന്തങ്ങാനത്ത് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവിന്റെ ആത്മഹത്യ; കാരണം കുടുംബവഴക്ക്, നാട് കണ്ണീരിൽ

കാസര്‍കോട്: കുറ്റിക്കോല്‍, പയന്തങ്ങാനത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് കെട്ടിത്തൂങ്ങി ജീവനൊടുക്കിയതിനു കാരണം കുടുംബവഴക്ക്. ബേഡകം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തിരുവോണ ദിവസം ഭർത്താവ് അറിയാതെ ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നുവെന്നും ഇതേ ചൊല്ലി ഇരുവരും തമ്മിൽ പല തവണ വഴക്ക് ഉണ്ടായതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊതുവെ ഒതുങ്ങി കഴിയുന്ന സ്വഭാവത്തിന്റെ ഉടമയായ സുരേഷിന്റെ വിയോഗത്തിൽ കണ്ണീരൊഴുക്കുകയാണ് നാടും കുടുംബവും . കുറ്റിക്കോല്‍ ടൗണിലെ ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ …

രാത്രി ഡ്യൂട്ടിക്കിടയില്‍ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം; യുവതി ഇറങ്ങി ഓടി രക്ഷപ്പെട്ടു, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റി

കല്‍പ്പറ്റ: വനിതാഫോറസ്റ്റ് ഓഫീസറെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലെ ഒരു വനിതയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ്‌കുമാറിനെതിരെ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയത്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി ഡ്യൂട്ടിയിലായിരുന്നു വനിതാ ഓഫീസര്‍. ഈസമയം മുറിക്കകത്ത് കയറി രതീഷ്‌കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അലറി വിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചു.വയനാട് സൗത്ത് ഡി.എഫ്.ഒ: അജിത്ത് കെ. …

വിറക് ശേഖരിക്കാന്‍ പോയ 22കാരിയെ ആക്രമിച്ച് മാലപ്പൊട്ടിച്ചോടി; മോഷ്ടാവിന്റെ വിധി ഇങ്ങിനെ

കാസര്‍കോട്: വിറക് ശേഖരിക്കാന്‍ പോയ 22 കാരിയെ ആക്രമിച്ച് മാലപ്പൊട്ടിച്ചോടി. യുവതിയുടെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്തു. അറുകര സ്വദേശിനിയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ന് അതിക്രമത്തിനു ഇരയായത്. നടന്നു പോവുകയായിരുന്ന യുവതിയുടെ പിന്നാലെയെത്തിയ 50 വയസു പ്രായം തോന്നിക്കുന്ന ആളാണ് ആക്രമിച്ചത്.കൈമുട്ടുകൊണ്ട് മുതുകില്‍ ഇടിച്ച ശേഷം തള്ളിയിടുകയും ചെയ്തു. തുടര്‍ന്നാണ് കഴുത്തില്‍ നിന്നു മാലയുമായി കടന്ന് കളഞ്ഞത്. എന്നാല്‍ 300 രൂപ മാത്രം വില വരുന്ന മുക്കുപണ്ടമാണ് അക്രമി പൊട്ടിച്ചു കൊണ്ടുപോയത്.അക്രമിയെ കണ്ടെത്താന്‍ പൊലീസ് …

യുവതിയുടെ അവിഹിത ബന്ധം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; ഇറച്ചിവെട്ടുകാരനും കൂട്ടാളിയും അറസ്റ്റില്‍

തളിപ്പറമ്പ്: വിവാഹിതയായ യുവതിയുടെ അവിഹിതബന്ധം രഹസ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നടുവില്‍, പള്ളിത്തട്ട് രാജീവ്ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ഹൗസില്‍ ശമല്‍ എന്ന കുഞ്ഞാപ്പി (21), നടുവില്‍ ടെക്നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടീന്റകത്ത് ഹൗസില്‍ സി. ലത്തീഫ് (46) എന്നിവരെയാണ് കുടിയാന്‍മല പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എന്‍ ബിജോയ് അറസ്റ്റ് ചെയ്തത്. ശമല്‍ ഇലക്ട്രീഷ്യനും ലത്തീഫ് ഇറച്ചിവെട്ടുകാരനുമാണ്. കേസിലെ ഒന്നാംപ്രതി ശ്യാം ഒരു അടിപിടിക്കേസില്‍ പ്രതിയായി നിലവില്‍ കണ്ണൂര്‍ സബ്ജയിലില്‍ …

ഉപ്പള ബസ്സ്റ്റാന്‍ഡ് നോക്കുകുത്തിയായി: സ്റ്റാന്‍ഡില്‍ കയറാത്ത ബസ്സുകള്‍ തടയുമെന്ന് എന്‍.സി.പി.

മഞ്ചേശ്വരം: ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും ഉപ്പള ബസ്റ്റാന്‍ഡില്‍ ബസുകള്‍ കയറാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു എന്‍ സി പി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ഇതിന് അറുതി വരുത്തിയില്ലെങ്കില്‍ ബസുകള്‍ തടയാന്‍ നേതൃത്വം നല്‍കുമെന്ന് എന്‍സിപി-എസ് ബ്ലോക്ക് പ്രസിഡണ്ട് മഹ്‌മൂദ് കൈക്കമ്പ മുന്നറിയിച്ചു.പഞ്ചായത്ത് കോംപ്ലക്‌സ്, മീന്‍ മാര്‍ക്കറ്റ്, എംഎല്‍എ ഓഫീസ്, വ്യാപാര സ്ഥാപനങ്ങള്‍ അടക്കം സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ബസ്റ്റാന്‍ഡിനുള്ളിലാണു ള്ളതെന്നു അറിയിപ്പില്‍ ചൂണ്ടിക്കാട്ടി. ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാത്തത് മൂലം മാസങ്ങളായി കച്ചവടങ്ങള്‍ തകരുന്നു. …

മുന്‍ ന്യൂജേഴ്സി സെനറ്ററായിരുന്ന ഭര്‍ത്താവിന്റെ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക് 4.5 വര്‍ഷം തടവ്

പി പി ചെറിയാന്‍ ന്യൂജേഴ്സി: ഭര്‍ത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയതിന് മുന്‍ സെനറ്റര്‍ ബോബ് മെനെന്‍ഡസിന്റെ (ഡി-എന്‍.ജെ.) ഭാര്യയെ നാലര വര്‍ഷം തടവ് ശിക്ഷിച്ചു. 58 കാരിയായ നദീന്‍ മെനെന്‍ഡസിനെ, ശക്തമായ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനായ ഭര്‍ത്താവിനൊപ്പം ലക്ഷക്കണക്കിന് ഡോളര്‍ പണത്തിനും സ്വര്‍ണ്ണക്കട്ടികള്‍ക്കും മെഴ്സിഡസ് ബെന്‍സിനും വേണ്ടി തന്റെ സ്വാധീനം കൈമാറ്റം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിനാണു ശിക്ഷിച്ചത്.കഴിഞ്ഞ മാസം അവര്‍ ഗൂഢാലോചനയില്‍ ‘നിര്‍ണായക പങ്ക്’ വഹിച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.സര്‍ക്കാര്‍ ജഡ്ജിയോട് 54 മാസത്തെ …

മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് പിടിഎ: ലത്തീഫ് കൊപ്പളം പ്രസി.,റിയാസ് കരീം വൈ.പ്രസി.

കുമ്പള: മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റി പ്രസിഡന്റായി ലത്തീഫ് കൊപ്പളത്തെ തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്നവാശിയേറിയ മത്സരത്തില്‍ ബി എ മുഹമ്മദ് പേരാലിനെ റിയാസ് കരീം തോല്‍പ്പിച്ചു. സെക്രട്ടറി ഉള്‍പ്പെടെ മറ്റു ഭാരവാഹികള്‍ അധ്യാപകരാണ്.മൊഗ്രാല്‍ സ്‌കൂളില്‍ നടന്ന സാമ്പത്തിക തിരിമറിയില്‍ സ്‌കൂളിന് നഷ്ടപ്പെട്ട വികസന ഫണ്ട് തിരിച്ച് കിട്ടാന്‍ ശക്തമായ തുടര്‍നടപടികളുമായി മുന്നോട്ടുപോകണമെന്ന് ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു.എസ്.എം.സി ചെയര്‍മാന്‍ ആരിഫ് ടിഎം,പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,മദര്‍ പി ടി എ പ്രസിഡണ്ട് റംലാസലാം, അധ്യാപകരായ ഷമീമ, ഫര്‍സാന, …

കുറ്റിക്കോല്‍, പയന്തങ്ങാനത്ത് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി; മരിച്ചത് കുറ്റിക്കോലിലെ ഓട്ടോ ഡ്രൈവര്‍

കാസര്‍കോട്: കുറ്റിക്കോല്‍, പയന്തങ്ങാനത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ്് കെട്ടിത്തൂങ്ങി ജീവനൊടുക്കി. കുറ്റിക്കോല്‍ ടൗണിലെ ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ സുരേഷ് (51)ആണ് ജീവനൊടുക്കിയത്. ഭാര്യ സിനി(41)യെ കുത്തേറ്റ നിലയില്‍ ചെങ്കളയിലെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.15മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.അഞ്ചും ഒന്നും വയസ്സുള്ള രണ്ടു മക്കള്‍ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേഷ് ഭാര്യയെ കഴുത്തിനു കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ സിനി ഓടി 100 മീറ്റര്‍ അകലെയുള്ള അയല്‍വീട്ടില്‍ എത്തി വിവരം …

ചെങ്കള, നാലാംമൈലില്‍ വീട് കുത്തിത്തുറന്ന് 15 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ മുഹമ്മദ് ഷിഹാബ് അറസ്റ്റില്‍; പുല്ലൂരിലെ പ്രവാസിയുടെ വീട്ടിലെ കവര്‍ച്ചാ ശ്രമത്തിനും തുമ്പായി

കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ വീടു കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. മഞ്ചേശ്വരം, കുണ്ടുകൊളക്ക, സഫ്രീന മന്‍സിലില്‍ മുഹമ്മദ് ഷിഹാബ് എന്ന ഷിഹാബ് (32) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം എ എസ് പി നന്ദഗോപന്‍, വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.ആഗസ്റ്റ് ആറിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ചെങ്കള നാലാംമൈലിലെ റിസ്‌വാന …

മഞ്ചത്തട്ക്കയിലെ പരേതനായ ബടക്കന്‍ അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ അന്തരിച്ചു

കാസര്‍കോട്: ശ്രീബാഗില്‍ മഞ്ചത്തട്ക്ക ബടക്കന്‍ ഹൗസിലെ പരേതനായ ബടക്കന്‍ അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ( 80) അന്തരിച്ചു.മക്കള്‍: ബി.എ. ഇബ്രാഹിം, ബി.എ. മുഹമ്മദ് കുഞ്ഞി(കസബ്), ആയിഷ, നഫീസ, സാഹിറ.മരുമക്കള്‍: ഹമീദ് മുട്ടത്തൊടി, ഹസീന,ഹാജിറ, പരേതരായ ഇബ്രാഹിം മഞ്ചത്തട്ക്ക, അബൂബക്കര്‍.

എം.ഡി.എം.എ യും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്:എംഡിഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാണത്തൂര്‍, നെല്ലി ക്കുന്ന്, പന്നിക്കുന്നില്‍ സജല്‍ ഷാജി (23)യെ ആണ് രാജപുരം എസ് ഐ കെ ലതീഷും ബേക്കല്‍ ഡിവൈ.എസ്.പി. വി.വി. മനോജിന്റെ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച സന്ധ്യക്ക് 7.30 മണിയോടെ പാണത്തൂര്‍ ബസ്റ്റാന്‍ഡില്‍ വച്ചാണ് അറസ്റ്റ്. ഇയാളില്‍ നിന്നും 0.790ഗ്രാം എം.ഡി.എം.എയും 6.740 ഗ്രാം കഞ്ചാവും പിടി കൂടിയതായി പൊലീസ് പറഞ്ഞു.

അനിശ്ചിതത്വം വിട്ടുമാറാതെ അടയ്ക്കാ കർഷകർ, ഈ സീസണിലെങ്കിലും പ്രതീക്ഷ കനിയുമോ?

കുമ്പള : ജില്ലയിലെ അടയ്ക്ക കർഷകർ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നു ആവശ്യം ശക്തമാവുന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇലപ്പുള്ളി,മഞ്ഞളിപ്പ് രോഗങ്ങൾ മൂലം അടയ്ക്കാ കർഷകർക്ക് കനത്ത വിള നാശം നേരിട്ടിരുന്നു. ഇപ്രാവശ്യം അത്തരത്തിലുള്ള രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ശക്തമായി പെയ്ത മഴ ഉൽപാദനത്തെ ബാധിക്കുമോ എന്ന ആശങ്ക കർഷകർക്കുണ്ട്. തുടർച്ചയായി മഴ പെയ്യുന്നത് കമുകുകൾക്ക് കൃത്യമായി ബോർഡോ മിശ്രിതം തളി ക്കാൻ തടസമുണ്ടാക്കുന്നു.അത് മഹാളിരോഗം പടരുമെന്ന ആശങ്കയുണ്ടാക്കുന്നു. അടയ്ക്കയ്ക്കും, തേങ്ങയ്ക്കും, കുരുമുളകിനുമൊക്കെ …