30നു വിവാഹിതയാകേണ്ടിയിരുന്ന 21കാരിയെ ഉറക്കത്തിനിടയില്‍ കാണാതായെന്നു പരാതി

മഞ്ചേശ്വരം: 30നു വിവാഹിതയാകേണ്ടിയിരുന്ന 21കാരിയെ അര്‍ധരാത്രി കാണാതായെന്നു പിതാവ് മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു.കടമ്പാര്‍ മൊത്തണ കൃഷ്ണാര്‍പ്പണയിലെ ഭുജംഗ ആചാര്യയുടെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു.25നു രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന മകള്‍ ആശ്രിതയെ 26നു പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിലാണ് കാണാതായതെന്നു പരാതിയില്‍ പറഞ്ഞു. ആശ്രിതയുടെ വിവാഹം ഏപ്രില്‍ 30നു നടക്കാനിരിക്കുകയായിരുന്നുവെന്നു പറയുന്നു.

ജില്ലാ ആശുപത്രി തടവുകാരുടെ സെല്ലില്‍ തമ്മിലടിക്കുകയായിരുന്ന തടവുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഗാര്‍ഡിനെ തള്ളിയിട്ടു; കേസ്

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ തടവുപുള്ളികളുടെ സെല്ലില്‍ തമ്മിലടിക്കുകയായിരുന്ന തടവുകാരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച സിപിഒയെ തമ്മിലടിച്ചവര്‍ സംഘം ചേര്‍ന്നു തള്ളിയിട്ടു. മാത്രമല്ല, സിപിഒയുടെ ഔദ്യോഗിക നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അക്രമത്തില്‍ തടവുകാരായ പനത്തടി ചാമുണ്ഡിക്കുന്നിലെ ശിവപുരം പ്രമോദ്, ഇതേ സ്ഥലവാസിയായ പ്രദീപ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.ജില്ലാ ആശുപത്രി പ്രിസന്‍ സെല്ലില്‍ ഗാര്‍ഡായിരുന്ന സി.പി.ഒ. ബന്തടുക്ക, മാനടുക്കം വീട്യാടികുന്നിലെ പ്രിയ വിലാസത്തിലെ ടി.കെ പ്രശാന്തിനെയാണ് തടവുകാര്‍ തള്ളിയിട്ടത്. സംഭവത്തില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലീസ് …

ദേശീയ പാതയില്‍ അപകടം പതിവ്: ടാങ്കര്‍ ലോറി മീന്‍ലോറിയില്‍ ഇടിച്ചു, മീന്‍ലോറി ഇടിച്ചു വൈദ്യുതി പോസ്റ്റ് തകര്‍ന്നു, കേസ്

കാസര്‍കോട്: നിര്‍മ്മാണം പൂര്‍ത്തിയാകാറായിക്കൊണ്ടിരിക്കുന്ന ദേശീയ പാതയില്‍ അപകടങ്ങള്‍ പതിവാകുന്നു.മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിനു മുന്നില്‍ മംഗലാപുരത്തു നിന്നും വരുകയായിരുന്ന ടാങ്കര്‍ ലോറിയും മീന്‍ലോറിയും കൂട്ടിയിടിച്ചു ദേശീയ പാതയോരത്തെ തെരുവു വിളക്കിന്റെ പോസ്റ്റു തകരുകയും തെരുവു വിളക്കിനു കേടുപാടു പറ്റുകയും ചെയ്തു. സംഭവത്തില്‍ മീന്‍ലോറി ഡ്രൈവര്‍ കോഴിക്കോടു പേരാമ്പ്ര ചേനോളി രശ്മി ഹൗസിലെ രഞ്ജിത്തിന്റെ പരാതിയില്‍ ടാങ്കര്‍ ലോറിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അപകടത്തില്‍ 65,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

കാറിന്റെ വായ്പാ ഗഡുക്കള്‍ അടക്കാമെന്ന ഉറപ്പില്‍ സുഹൃത്തിനു കൊടുത്ത കാറിന്റെ വായ്പ തിരിച്ചടച്ചില്ല; കാറും തിരിച്ചു നല്‍കിയില്ല, കാര്‍ കാണാനുമില്ല, കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് അന്വേഷണം

കാസര്‍കോട്: കാറിന്റെ ലോണടച്ചു തീര്‍ക്കാമെന്ന ഉറപ്പില്‍ സുഹൃത്തിനു കൈമാറിയ കാര്‍ കാണാനില്ലെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം മേല്‍പ്പറമ്പു പൊലീസ് കേസെടുത്തു.ചട്ടഞ്ചാല്‍ തെക്കില്‍പറമ്പ കുന്നാര ഹൗസിലെ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ കെ. അബ്ബാസ് അറാഫത്തിന്റെ പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.ഗള്‍ഫിലായിരുന്ന അബ്ബാസ് അറാഫത്ത് നാട്ടില്‍ നിന്നു മടങ്ങുന്നതിനു മുമ്പ് സുഹൃത്ത് ഉദുമ ബാര കൊപ്പല്‍ ഹൗസിലെ അബ്ദുല്‍ ഗഫൂറിനു തന്റെ കാര്‍ വ്യവസ്ഥകളോടെ കൈമാറിയിരുന്നതാണെന്നു പരാതിയില്‍ പറഞ്ഞു. കാറിന്റെ വായ്പാ ഗഡുക്കള്‍ …

യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം: ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതായി പരാതി. പെരിയ, കൂടാനം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കുണിയ സ്വദേശിയും ടിപ്പര്‍ ലോറി ഡ്രൈവറുമായ അന്‍വാസിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വീടു നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയതായിരുന്നു ടിപ്പര്‍ ലോറി.

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നു ഡ്രൈവറെ റോഡിലേക്കു വലിച്ചിട്ടു; വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നു ഡ്രൈവറെ വലിച്ചു റോഡിലേക്കിട്ടെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.എം. സക്കീർ ഹുസൈനെതിരെയാണ് നടപടി. ഓട്ടോ ഡ്രൈവറായ താമരക്കണ്ടം സ്വദേശി ജയചന്ദ്രനാണ് പരാതി നൽകിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആമ പാർക്കിൽ നിന്നു തേക്കടി പ്രവേശന കവാടത്തിലേക്കു വന്ന ഓട്ടോ ചെക്പോസ്റ്റിൽ നിർത്താതെ ഓടിച്ചുപോയതിനെതുടർന്നു ബീറ്റ് ഓഫീസർ ഡ്രൈവറെ വലിച്ചു നിലത്തിടുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.എന്നാൽ മദ്യക്കടത്തു പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സംഭവമെന്നു …

പഹല്‍ഗാം ഭീകരാക്രമണം; തീവ്രവാദികളുടെ അഞ്ച് ഒളിത്താവളങ്ങള്‍ തകര്‍ത്തു; അഞ്ച് എ.കെ 47 തോക്കുകളും വെടിയുണ്ടകളും പിടിച്ചു

ശ്രീനഗര്‍: കാശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭീകരസംഘത്തിന്റെ ഒളിത്താവളങ്ങളായിരുന്ന അഞ്ചു കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഭീകരസംഘത്തിന്റെ അഞ്ചു എ.കെ 47 തോക്കുകളും വെടിയുണ്ടകളും മറ്റു വെടിക്കോപ്പുകളും പിടിച്ചെടുത്തു.കൊലപാതകത്തില്‍ പ്രതിഷേധിച്ചു ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനു മുന്നില്‍ 500ല്‍പ്പരം പേര്‍ വരുന്ന ഇന്ത്യക്കാര്‍ പ്രതിഷേധിച്ചു. പ്രതിഷേധം വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. അതേ സമയം ഇന്ത്യയിലുള്ള പാക്കിസ്ഥാനികളെ രാജ്യത്തു നിന്നു പുറത്താക്കാന്‍ നീക്കം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പിന്തുണയുള്ള ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ദാരുണമായ …

‘കേരം തിങ്ങും കേരള നാട്’ ഈ പറച്ചില്‍ വെറുതെയാകുമോ; കണ്ണീരൊഴിയാതെ കേര കര്‍ഷകര്‍,മുഖം തിരിച്ച് കൃഷി വകുപ്പ്

കാസര്‍കോട്: വിളകള്‍ക്ക് നല്ല വില ലഭിക്കുമ്പോള്‍ ഉല്‍പാദന കുറവ് കേര കര്‍ഷകരെ വിഷമിപ്പിക്കുന്നു. നാളികേര വില നാള്‍ക്കുനാള്‍ കുതിച്ചുയരുമ്പോഴാണ് വിളവില്ലാതെയും, രോഗങ്ങള്‍ മൂലവും തെങ്ങുകള്‍ നശിച്ചും കര്‍ഷകര്‍ നിരാശപ്പെടുന്നത്. പച്ച തേങ്ങയുടെ വില ദിവസം തോറും കുതിച്ചുയരുന്നു. ഇപ്പോള്‍തന്നെ വില 65ല്‍ എത്തി. കൊപ്രയുടെയും വില ഉയര്‍ന്നു. വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ കര്‍ഷകര്‍ തേങ്ങയില്ലാത്തതിന്റെ സങ്കടത്തിലാണ്. രാജ്യത്തുടനീളം നാളികേര ഉല്‍പാദനം കുറഞ്ഞതാണ് വില കുതിച്ചുയരുന്നതിന് കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.ജില്ലയില്‍ തെങ്ങുകളുടെ രോഗബാധ ഇന്നോ, ഇന്നലെയോ …

വടക്കന്‍ കര്‍ണ്ണാടകയില്‍ കാലം തെറ്റി എത്തിയ മഴയും ഇടിമിന്നലും: മിന്നലില്‍ 5 മരണം

ബംഗ്‌ളൂരു: വടക്കന്‍ കര്‍ണ്ണാടകയില്‍ ഇടിമിന്നലേറ്റ് അഞ്ചുപേര്‍ മരിച്ചു. കാലംതെറ്റിയെത്തിയ കനത്ത മഴയില്‍ വന്‍തോതില്‍ കൃഷിനാശവുമുണ്ടായിട്ടുണ്ട്.വിജയപുരയിലെ ദേവരഹിപ്പരഗി ആലന്തൂര്‍ ഗ്രാമത്തിലെ ആകാശ് ഹൈയ്യാലദപ്പയാങ്കച്ചി(19) മരിച്ചവരില്‍ പെടുന്നു. ഇതിനു പുറമെ ബദാമി, ബാല്‍കോട്ട് ജില്ലകളില്‍ 15 ആടുകളും ഹൗഷ്യാല്‍ഗ്രാമത്തില്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാളയും മിന്നലേറ്റു ചത്തു. ധാര്‍വാഡ്, ബെളഗാവി എന്നിവിടങ്ങളിലും കനത്തകാറ്റും മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജാമ്യത്തിലിറങ്ങി മുങ്ങിയ ചന്ദനമര മോഷ്ടാവ് ഏഴുവര്‍ഷത്തിനു ശേഷം പിടിയില്‍

കോഴിക്കോട്: ചന്ദനമരം മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഏഴു വര്‍ഷത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തു.പരപ്പനങ്ങാടി ഉള്ളുണത്തെ വടക്കേ ചോലക്കാട്ടില്‍ മുഹമ്മദ് ഷബീര്‍ എന്ന ചാളബാബു (37)വിനെയാണ് ഫറോക്ക് പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ പിടിപ്പഴി മഹാവിഷ്ണു ക്ഷേത്ര സ്ഥലത്തുണ്ടായിരുന്ന ചന്ദനമരം 2018ലാണ് മുഹമ്മദ് ഷബീര്‍ മോഷ്ടിച്ചത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഫറോക്ക്, മാറാട്, പരപ്പനങ്ങാടി, തേഞ്ഞിപ്പാലം സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകള്‍ …

ആലിച്ചേരി കനക്കരംകോടി ദാമോദരന്‍ നായര്‍ അന്തരിച്ചു

ചെമ്മനാട്: ആലിച്ചേരി കനക്കരംകോടി ദാമോദരന്‍ നായര്‍(83) അന്തരിച്ചു. ഭാര്യ: പരേതയായ മുന്നാട് അവ്വാടുക്കം ലക്ഷ്മി അമ്മ. മകന്‍: അവ്വാടുക്കം ശശീന്ദ്രന്‍ ചെമ്മനാട്(ഹൈലൈറ്റ് ബേക്കറി). മരുമകള്‍: സൗമ്യ പി (ബളാല്‍). സഹോദരങ്ങള്‍: കെ മാധവന്‍ നായര്‍ (പെരിയാട്ടടുക്കം), ജനാര്‍ദനന്‍ നായര്‍(ചെമ്മനാട്), രമണി (മാടക്കല്ല്), ഭവാനി (കരിച്ചേരി). പരേതരായ കുഞ്ഞിരാമന്‍, കരുണാകരന്‍ ചെമ്മനാട്.

പിക്കപ്പ് വാന്‍ ആള്‍ക്കൂട്ടത്തില്‍ ഇടിച്ചു കയറി ആറു പേര്‍ മരിച്ചു; 5 പേര്‍ ഗുരുതരനിലയില്‍

ന്യൂഡല്‍ഹി: അതിവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ആള്‍ക്കൂട്ടത്തിലിടിച്ചു കയറി ആറു ശുചീകരണത്തൊഴിലാളികള്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ഡെല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലെ ഹരിയാന നൂഹി ഫിറോസ്പുരിലാണ് അപകടം. പുലര്‍ച്ചെ എക്‌സ്പ്രസ് വെ അറ്റകുറ്റപ്പണികള്‍ക്കെത്തിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിനു ശേഷം പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ തൊഴിലാളികളെ മണ്ഡിഖേര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ടനാര്‍ കേളനും തീച്ചാമുണ്ഡിയും ഉള്‍പ്പെടെ നാലു തെയ്യക്കോലങ്ങളെ നിരോധിക്കണം; നാടന്‍ കലാ ഗവേഷകന്‍ കോടതിയിലേക്ക്

കാസര്‍കോട്: വയനാട്ടുകുലവന്‍ തെയ്യത്തിന്റെ സന്തത സഹചാരിയായ കണ്ടനാര്‍ കേളന്‍ തെയ്യവും തീച്ചാമുണ്ഡിയും ഉള്‍പ്പെടെ നാലു തെയ്യക്കോലങ്ങളെ നിരോധിക്കണമെന്ന ആവശ്യവുമായി നാടന്‍ കലാ ഗവേഷകന്‍ കോടതിയിലേക്ക്. തീച്ചാമുണ്ഡി, ഉച്ചബലി, കണ്ടനാര്‍ കേളന്‍, പുതിയ ഭഗവതി, അഗ്നി കണ്ഠാ കര്‍ണന്‍ തുടങ്ങിയ തെയ്യക്കോലം അണിയുന്ന കോലധാരികളുടെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തളിപ്പറമ്പിലെ ഫോക്‌ലോറിസ്റ്റ് ഗിരീഷ് പൂക്കോത്താണ് ഇതു സംബന്ധിച്ച നീക്കം ആരംഭിച്ചത്. കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി ഇദ്ദേഹം കോലധാരികളെ സമീപിച്ച് അനുഭവങ്ങള്‍ ശേഖരിച്ചിട്ടുണ്ടത്രെ. പതിനൊന്നോളം തീചാമുണ്ഡി കോലം കെട്ടിയാടിയ …

തമിഴ്‌നാട്ടിലെ ശിവകാശി പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം: രണ്ടു മരണം; മൂന്നു പേര്‍ക്ക് പരിക്ക്, പരക്കെ തീപിടിത്തം

ചെന്നൈ: വിരുതനഗറില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ ശനിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വിരുതനഗര്‍ ജില്ലയിലെ ശിവകാശിയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇതേ ജില്ലയിലെ സാത്തൂരില്‍ ജനുവരി നാലിനു തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തത്തില്‍ അന്നു മൂന്നു പേര്‍ മരണപ്പെട്ടിരുന്നു.തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഒരു സ്വകാര്യ കയറ്റുമതി കമ്പനിയുടെ വെയര്‍ഹൗസിലും തീപിടുത്തമുണ്ടായി. വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടുത്തം പെട്ടന്നു നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.മഹാരാഷ്ട്രയിലെ ദിവണ്ടിയില്‍ പ്ലൈവുഡ് ഫാക്ടറിയിലും വന്‍ തീപിടിത്തമുണ്ടായതായി ഫയര്‍ഫോഴ്‌സ് ശനിയാഴ്ച …

വികസിത് കേരള കണ്‍വെന്‍ഷന്‍; ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ ചൊവ്വാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ ഏപ്രില്‍ 29ന് കാസര്‍കോട്ടെത്തും. സംസ്ഥാന പ്രസിഡണ്ടായ ശേഷം ആദ്യമായാണ് അദ്ദേഹം കാസര്‍കോട്ടെത്തുന്നത്. രാവിലെ എട്ട് മണിക്ക് മണ്ഡലം പ്രസിഡണ്ടുമാര്‍, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം 9.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നു വികസിത് കേരള കണ്‍വെന്‍ഷന്‍ നടക്കുന്ന ആര്‍.കെ മാളിലേക്ക് അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കും. 10ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിക്കും. കണ്‍വെന്‍ഷനില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ …

ഫിലാഡല്‍ഫിയയില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയിലെ തോമസ് വര്‍ഗീസിന്റെയും (ഷാജി) പരേതയായ സില്‍ജി തോമസിന്റെയും മകന്‍ ഷെയ്ന്‍ തോമസ് വര്‍ഗീസ് (22) അന്തരിച്ചു. 24ന് പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തിലാണ് ദാരുണാന്ത്യം.ഫിലാഡല്‍ഫിയയില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം.അപകട കാരണങ്ങള്‍ അധികൃതര്‍ അന്വേഷിക്കുന്നു. എപ്പോഴും പുഞ്ചിരിയോടെയും പോസിറ്റീവിറ്റിയോടെയും കാണാന്‍ കഴിയുന്ന ആളായിരുന്നു ഷെയ്ന്‍ എന്നു സുഹൃത്തുക്കളും അയല്‍ക്കാരും അനുസ്മരിച്ചു.

കുതിരക്കോട്ടെ താത്രോന്‍ മാധവി അന്തരിച്ചു

പനയാല്‍: അരവത്ത് കുതിരക്കോട്ടെ താത്രോന്‍ വീട്ടില്‍ മാധവി (91)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൈയില്‍ വീട്ടില്‍ കുഞ്ഞമ്പു. മക്കള്‍: ബാലന്‍ കുതിരക്കോട്, നാരായണന്‍ (ഗള്‍ഫ്), നാരായണി, കുഞ്ഞിക്കണ്ണന്‍, രവീന്ദ്രന്‍. മരുമക്കള്‍: ഗോപിക, നിഷ, പ്രിയ, ശാലിനി. സഹോദരങ്ങള്‍: കല്യാണി, കാരിച്ചി, നാരായണന്‍, പരേതരായ കണ്ണന്‍, കുഞ്ഞിരാമന്‍.

ഹോട്ടലില്‍ നിന്നു ഷവര്‍മ്മ കഴിച്ചതിന്റെ പണം ചോദിച്ച വിരോധം; ഹോട്ടലുടമയെ അക്രമിച്ച് 16,000 രൂപ തട്ടിപ്പറിക്കുകയും വാടകവീട്ടില്‍ കയറി ഫ്രിഡ്ജും ക്ലോക്കും നശിപ്പിച്ചതായും പരാതി, 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഹോട്ടലില്‍ നിന്നു ഷവര്‍മ്മ കഴിച്ചതിന്റെ വിരോധത്തില്‍ ഹോട്ടല്‍ ഉടമയെ ആക്രമിച്ചതായി പരാതി. പഴ്‌സില്‍ സൂക്ഷിച്ചിരുന്ന 16,000 രൂപ തട്ടിയെടുത്തതായും ഉടമയുടെ വാടക വീട്ടില്‍ കയറി ഫ്രിഡ്ജും ക്ലോക്കും തകര്‍ത്തതായും പരാതിയില്‍ പറഞ്ഞു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ഹൗസില്‍ സ്വദേശിയും വിദ്യാനഗറില്‍ ഹോട്ടല്‍ നടത്തുകയും ചെയ്യുന്ന മൊയ്തീന്‍ റംഷീദി(24)ന്റെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സഹീര്‍, അമാന്‍, ഈനാച്ചു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.