തമിഴ്‌നാട്ടിലെ ശിവകാശി പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം: രണ്ടു മരണം; മൂന്നു പേര്‍ക്ക് പരിക്ക്, പരക്കെ തീപിടിത്തം

ചെന്നൈ: വിരുതനഗറില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ ശനിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വിരുതനഗര്‍ ജില്ലയിലെ ശിവകാശിയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇതേ ജില്ലയിലെ സാത്തൂരില്‍ ജനുവരി നാലിനു തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തത്തില്‍ അന്നു മൂന്നു പേര്‍ മരണപ്പെട്ടിരുന്നു.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഒരു സ്വകാര്യ കയറ്റുമതി കമ്പനിയുടെ വെയര്‍ഹൗസിലും തീപിടുത്തമുണ്ടായി. വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടുത്തം പെട്ടന്നു നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മഹാരാഷ്ട്രയിലെ ദിവണ്ടിയില്‍ പ്ലൈവുഡ് ഫാക്ടറിയിലും വന്‍ തീപിടിത്തമുണ്ടായതായി ഫയര്‍ഫോഴ്‌സ് ശനിയാഴ്ച അറിയിച്ചു.
നാലുനില ഫാക്ടറിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. അഗ്നി ശമന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.
രാജസ്ഥാനിലെ ജോധ്പൂരില്‍ കരകൗശല രാസവസ്തു ഫാക്ടറിയിലും ഇന്നു പുലര്‍ച്ചെ വന്‍ തീപിടിത്തമുണ്ടായി. ഫാക്ടറിക്കടുത്തു കൂട്ടിയിട്ടിരുന്ന തടിക്കു തീപിടിച്ചത് അനിയന്ത്രിത സാഹചര്യം സൃഷ്ടിച്ചിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നാശമുണ്ടായതായാണ് സൂചന. അഗ്നിശമന വിഭാഗം സ്ഥലത്തുണ്ട്. ആളപായമുണ്ടായിട്ടില്ല. തീപിടിത്ത കാരണം അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page