മഞ്ചേശ്വരം: 30നു വിവാഹിതയാകേണ്ടിയിരുന്ന 21കാരിയെ അര്‍ധരാത്രി കാണാതായെന്നു പിതാവ് മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു.
കടമ്പാര്‍ മൊത്തണ കൃഷ്ണാര്പ്പണയിലെ ഭുജംഗ ആചാര്യയുടെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
25നു രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന മകള്‍ ആശ്രിതയെ 26നു പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിലാണ് കാണാതായതെന്നു പരാതിയില്‍ പറഞ്ഞു. ആശ്രിതയുടെ വിവാഹം ഏപ്രില്‍ 30നു നടക്കാനിരിക്കുകയായിരുന്നുവെന്നു പറയുന്നു.
