കാസര്‍കോട്: നിര്‍മ്മാണം പൂര്ത്തിയാകാറായിക്കൊണ്ടിരിക്കുന്ന ദേശീയ പാതയില്‍ അപകടങ്ങള്‍ പതിവാകുന്നു.
മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്പോസ്റ്റിനു മുന്നില്‍ മംഗലാപുരത്തു നിന്നും വരുകയായിരുന്ന ടാങ്കര്‍ ലോറിയും മീന്‍ലോറിയും കൂട്ടിയിടിച്ചു ദേശീയ പാതയോരത്തെ തെരുവു വിളക്കിന്റെ പോസ്റ്റു തകരുകയും തെരുവു വിളക്കിനു കേടുപാടു പറ്റുകയും ചെയ്തു. സംഭവത്തില്‍ മീന്‍ലോറി ഡ്രൈവര്‍ കോഴിക്കോടു പേരാമ്പ്ര ചേനോളി രശ്മി ഹൗസിലെ രഞ്ജിത്തിന്റെ പരാതിയില്‍ ടാങ്കര്‍ ലോറിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അപകടത്തില്‍ 65,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
