വടക്കന്‍ കര്‍ണ്ണാടകയില്‍ കാലം തെറ്റി എത്തിയ മഴയും ഇടിമിന്നലും: മിന്നലില്‍ 5 മരണം

ബംഗ്‌ളൂരു: വടക്കന്‍ കര്‍ണ്ണാടകയില്‍ ഇടിമിന്നലേറ്റ് അഞ്ചുപേര്‍ മരിച്ചു. കാലംതെറ്റിയെത്തിയ കനത്ത മഴയില്‍ വന്‍തോതില്‍ കൃഷിനാശവുമുണ്ടായിട്ടുണ്ട്.
വിജയപുരയിലെ ദേവരഹിപ്പരഗി ആലന്തൂര്‍ ഗ്രാമത്തിലെ ആകാശ് ഹൈയ്യാലദപ്പയാങ്കച്ചി(19) മരിച്ചവരില്‍ പെടുന്നു. ഇതിനു പുറമെ ബദാമി, ബാല്‍കോട്ട് ജില്ലകളില്‍ 15 ആടുകളും ഹൗഷ്യാല്‍ഗ്രാമത്തില്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാളയും മിന്നലേറ്റു ചത്തു. ധാര്‍വാഡ്, ബെളഗാവി എന്നിവിടങ്ങളിലും കനത്തകാറ്റും മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page