നായക്‌സ് റോഡ്- എം ജി റോഡ് ജംഗ്ഷന്‍ ഗതാഗത തടസ്സം ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: നായക്‌സ് റോഡ് കേരള ബാങ്ക് പരിസരം മുതല്‍ പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ വരെയുള്ള തുടര്‍ച്ചയായ ട്രാഫിക് തടസ്സവും റോഡിന്റെ ശോചനീയതയും ഉടന്‍ പരിഹരിക്കണമെന്നു മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് റോഡ് കുടിവെള്ള പദ്ധതിയുടെ പേരുപറഞ്ഞു പൊളിച്ചു മറിച്ച ശേഷം മേല്‍ഭാഗം മണ്ണിട്ടുറപ്പിക്കാതെ ഉപേക്ഷിച്ചതിനാലാണ് റോഡിന്റെ ഒരു ഭാഗം മുഴുവന്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം പുതിയ ബസ് സ്റ്റാന്റില്‍ നിന്നു കാഞ്ഞങ്ങാട്ടു ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ കറന്തക്കാട്ടു നിന്നു ബാങ്ക് റോഡ്- നായക്‌സ് …

നിയമസഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങാന്‍ അമിത് ഷായുടെ നിര്‍ദ്ദേശം; മേഖലാ യോഗങ്ങള്‍ വിളിക്കണം, ആഗസ്തില്‍ വീണ്ടും കേരളത്തില്‍ എത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ബിജെപി സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനത്തിനു എത്തിയ അദ്ദേഹം ശനിയാഴ്ച രാവിലെ സംസ്ഥാന ഭാരവാഹികളുമായി നടത്തിയ യോഗത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എത്രയും വേഗത്തില്‍ മേഖലാ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കണമെന്നും അമിത്ഷാ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആഗസ്ത് മാസത്തില്‍ വീണ്ടും കേരളത്തില്‍ എത്തുമെന്നും അമിത് ഷാ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.ഓഫീസ് …

കേന്ദ്രമന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് സന്ദര്‍ശനം: ലോഡ്ജുകളില്‍ റെയ്ഡ്; നിരവധി പേര്‍ കുടുങ്ങി

കാസര്‍കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി ലോഡ്ജുകളില്‍ പൊലീസ് റെയ്ഡ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ ലോഡ്ജുകളിലും വെള്ളിയാഴ്ച രാത്രി ഒരേ സമയത്തായിരുന്നു പൊലീസിന്റെ പരിശോധന നടന്നത്.പരിശോധനയില്‍ വിവിധ കേസുകളില്‍ വാറന്റായി ഒളിവില്‍ കഴിയുന്ന നിരവധി പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. ലോഡ്ജുകളില്‍ മുറിയെടുത്ത് ഉല്ലസിക്കാന്‍ എത്തിയ പലരും പൊലീസിന്റെ പരിശോധനയില്‍ കുടുങ്ങി. ഇത്തരക്കാരില്‍ യുവതികളടക്കമുള്ളവരും ഉണ്ടായിരുന്നു. ലോഡ്ജുകളിലെ പരിശോധനയ്‌ക്കൊപ്പം വാഹന പരിശോധനയും ഉണ്ടായിരുന്നു. മദ്യപിച്ചു വാഹനം …

കാഞ്ഞങ്ങാട്ട് വയോധിക വെള്ളക്കെട്ടില്‍ വീണു മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് വയോധിക വെള്ളക്കെട്ടില്‍ വീണു മരിച്ചു. ഇട്ടമ്മലിലെ പരേതനായ കെ. കുമാരന്റെ ഭാര്യ കെ. കാര്‍ത്യായനി (80)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലരമണിയോടെ ഗാര്‍ഡര്‍വളപ്പിലെ വെള്ളക്കെട്ടില്‍ വീണു കിടക്കുന്നത് ഇതുവഴിയെത്തിയ സ്‌കൂള്‍ കുട്ടികളാണ് കണ്ടത്. ഉടന്‍ പരിസരവാസികളെ അറിയിച്ചു. ആള്‍ക്കാരെത്തി കാര്‍ത്യായനിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: പ്രഭാകരന്‍ (ഓട്ടോഡ്രൈവര്‍), പ്രേമ, പ്രമീള, പ്രമോദ്. മരുമക്കള്‍: ഗീത, രാഘവന്‍, മുരളി (നെല്ലിക്കാട്), ദീപ. സഹോദരന്‍: മനോഹരന്‍.

സൗന്ദര്യം കുറവെന്നു പറഞ്ഞ് പീഡനം; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

കാസര്‍കോട്: സൗന്ദര്യം പോരെന്നു പറഞ്ഞ് കുറ്റപ്പെടുത്തിയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളരിക്കുണ്ട് സ്വദേശിനിയായ 27 കാരിയുടെ പരാതിയില്‍ ഭര്‍ത്താവ് ചിറ്റാരിക്കാല്‍ പാവലിലെ സോബിന്‍ ജോസഫ് (31), മാതാപിതാക്കളായ ഫിലോമിന, ജോസഫ് (68) എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. തോമാപുരം സെന്റ് തോമസ് ചര്‍ച്ചില്‍ വച്ച് മതാചാര പ്രകാരം വിവാഹിതരായി ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിച്ചു വരുന്നതിനിടയില്‍ പീഡിപ്പിക്കുകയാണെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു.

കുമ്പള ടൗണില്‍ യുവാവിനെ പട്ടാപകല്‍ കാറില്‍ തട്ടികൊണ്ടു പോയി 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 80 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 18 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ധര്‍മ്മത്തടുത്ത, ചള്ളങ്കയത്തെ യൂസഫ് ഇര്‍ഷാദി (24)നെയാണ് കുമ്പള എസ് ഐ പ്രദീപ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇച്ചിലങ്കോട്ട് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. യൂസഫ് ഇര്‍ഷാദ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമാനരീതിയില്‍ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തില്‍ പ്രശാന്ത്, മനു, …

മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ ഫണ്ടില്‍ നിന്ന് 35ലക്ഷം പിന്‍വലിച്ച സംഭവം: മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ എസ്.എം.സി ചെയര്‍മാന്‍മാര്‍ പൊലീസില്‍ പരാതി നല്‍കി; വിജിലന്‍സിനും ഡിഡിക്കും പരാതി

കാസര്‍കോട്: മൊഗ്രാല്‍ സ്‌കൂള്‍ വികസന ഫണ്ടില്‍ നിന്ന് 35ലക്ഷം രൂപ പിന്‍വലിച്ച മുന്‍ വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ അനിലിനെതിരെ മുന്‍ എസ്എംസി ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍, എസ്.എം.സി ചെയര്‍മാന്‍ ആരിഫ് എന്നിവര്‍ കുമ്പള പോലീസില്‍ പരാതി നല്‍കി. സ്‌കൂളില്‍ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിടിഎ വിജിലന്‍സിനും,ഡി ഡി ക്കും,പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.സ്‌കൂള്‍ പിടിഎ യോഗത്തിലാണ് ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേട് പുറത്ത് വന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ ഹെഡ്മാസ്റ്റര്‍ സുകുമാരന്‍, തന്റെ …

13കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ബന്ധുക്കളെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു; സൈബര്‍ പൊലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: പതിമൂന്നുകാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്‌സോ, ഐ.ടി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കാസര്‍കോട്, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം ബന്ധുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെയാണ് സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ ചിത്രം ഏതോ മാര്‍ഗത്തില്‍ കൂടി കൈക്കലാക്കിയ പ്രതി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന്റെ ലക്ഷ്യം എന്താണെന്നു വ്യക്തമല്ല. പ്രതിയെ കണ്ടെത്തി അറസ്റ്റു …

കാറില്‍ കടത്തിയ 256 ഗ്രാം എംഡിഎംഎയുമായി പൊവ്വല്‍, ആലമ്പാടി സ്വദേശികള്‍ അറസ്റ്റിലായ കേസ്; മയക്കുമരുന്നു കൈമാറിയ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുന്നതിനിടയില്‍ പെരിയ, മുത്തനടുക്കത്തു നിന്നു 256.02 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്നു പേരെ കൂടി ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കണ്ണൂര്‍, കൂത്തുപറമ്പ്, അടിയറപ്പാറ, രഹ്നാ മന്‍സിലിലെ കെ.പി മുഹമ്മദ് അജ്മല്‍ കരിം(20), പാലക്കാട്, മണ്ണാര്‍ക്കാട്, കോള്‍പ്പാടം, തെങ്കര, വെള്ളാപ്പുള്ളി വീട്ടില്‍ വി.പി ജംഷാദ് (31), കുഞ്ചക്കോട്, തെങ്കരപാലത്തും വീട്ടില്‍ ഫായിസ് (26) എന്നിവരെയാണ് ബേക്കല്‍ പൊലീസ് ബംഗ്ളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തത്. ഇവരാണ് ചൊവ്വാഴ്ച …

ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് ജന.സെക്രട്ടറിമാർ:ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ഷോണ്‍ ജോര്‍ജ് വൈസ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: ബി.ജെ.പി.സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, എസ്. സുരേഷ്, അനൂപ് ആൻ്റണി ജോസഫ് എന്നിവരെയും വൈസ് പ്രസിഡൻ്റ്മാരായി ഡോ. കെ. എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ, പി.സുധീർ, സി. കൃഷ്ണകുമാർ, ബി.ഗോപാലകൃഷ്ണൻ ഡോ. അബ്ദുൾസലാം, ആർ.ശ്രീലേഖ , കെ. സോമൻ, കെ.കെ. അനീഷ് കുമാർ, ഷോൺ ജോർജ് എന്നിവരെയും സെക്രട്ടറിമാരായി അശോകൻ കുളനട. കെ. രഞ്ജിത്ത്,രേണ സുരേഷ്, വി.വി. രജേഷ് , പന്തളം …

സ്‌കൂള്‍ സമയമാറ്റം: സര്‍ക്കാരിനു കാന്തപുരത്തിന്റെയും നാസര്‍ ഫൈസിയുടെയും താക്കീത്, തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെതിരെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറുടെ താക്കീതും വിമര്‍ശനവും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയുടെയും കൃത്യമായ പഠനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ മലപ്പുറം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുക തന്നെ വേണം- കാന്തപുരം വ്യക്തമാക്കി.സ്‌കൂള്‍ സമയം മാറ്റിയതിനെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും ശക്തമായി വിമര്‍ശിച്ചു. പിണറായി സര്‍ക്കാരിന്റേത് ഫാസിസ്റ്റ് സമീപനവും ജനാധിപത്യ വിരുദ്ധ …

മന്ത്രി വി. അബ്ദുറഹ്‌മാന്റെ സ്റ്റാഫ് അംഗം തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഓഫീസ് സ്റ്റാഫിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബിജുവാണ് ജീവനൊടുക്കിയത്. തിരുവനന്തപുരം നന്ദന്‍കോട്ടുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.കൂടെ താമസിച്ചിരുന്ന ഭാര്യ കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ ബിജു ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചുവെങ്കിലും പ്രയോജനം ഉണ്ടായില്ല. തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയതായി വ്യക്തമായി. ഇതോടെ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചു. പൊലീസെത്തി മുറി തള്ളിത്തുറന്നു നോക്കിയപ്പോഴാണ് …

കേന്ദ്രമന്ത്രി അമിത്ഷാ നാളെ രാജരാജേശ്വര ക്ഷേത്രത്തില്‍; കനത്ത സുരക്ഷ

കണ്ണൂര്‍: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ശനിയാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തുന്ന അമിത്ഷായ്ക്ക് ഒരുക്കുന്നത് കനത്ത സുരക്ഷ. ദേശീയ സുരക്ഷാ ഗാര്‍ഡിനാണ് സുരക്ഷാ ചുമതല. എഡിജിപി, ഐ.ജി., ജില്ലാ പൊലീസ് മേധാവി, ഡിവൈ.എസ്.പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, എസ്‌ഐമാര്‍ തുടങ്ങിയവരും കേന്ദ്രമന്ത്രിക്കു സുരക്ഷ ഒരുക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ പൊലീസും സുരക്ഷയ്ക്കുണ്ടാകും.വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന അമിത്ഷാ ശനിയാഴ്ച രാവിലെ പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അമിത് ഷായ്ക്കു വിമാനത്താവളത്തില്‍ …

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു

കണ്ണൂര്‍: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറക്കല്‍ പഞ്ചായത്ത് അംഗവും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ അംഗവുമായ അലവില്‍ സ്വദേശി ടി.എം സുരേന്ദ്രന്‍ (75) മരിച്ചു. അലവില്‍ സൗത്ത് വാര്‍ഡ് മെമ്പര്‍ ആണ്.കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം. സുരേന്ദ്രന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി വൈദ്യുതി തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ രണ്ട് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 11ന് പയ്യാമ്പലത്ത് നടക്കും.കല്ലത്തോട് ശ്രീ നാരായണ ധര്‍മ്മ …

മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ശ്രമം; പൊലീസിനെ അക്രമിച്ചു രക്ഷപ്പെട്ട യുവാവിനെതിരെ കേസ്

കാസര്‍കോട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബിരിക്കുളം, പെരിയാല്‍ ഹൗസില്‍ അജിത്ത് ബാലചന്ദ്ര(42)നെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് സ്വമേധയാ കേസെടുത്തത്.വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോളംകുളം റോഡില്‍ കൂടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പ്രതി. ഈ സമയത്ത് ബിരിക്കുളം, പോടോടുക്കം ചാമുണ്ഡേശ്വരി ക്ഷേത്രം ബസ് സ്‌റ്റോപ്പിനു സമീപത്ത് എത്തിയപ്പോള്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് ബൈക്കിലെത്തിയ അജിത്ത് ബാലചന്ദ്രനെ പൊലീസ് കൈ കാണിച്ചു നിര്‍ത്തി. മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള ശ്രമത്തിനിടയില്‍ …

മഞ്ചേശ്വരത്തെ പട്ടാപ്പകല്‍ കവര്‍ച്ച; പ്രതി പിടിയില്‍

കാസര്‍കോട്: പട്ടാപ്പകല്‍ വാടക വീടിന്റെ ജനല്‍ തകര്‍ത്ത് അകത്തു കടന്ന് മൂന്നു പവനോളം തൂക്കമുള്ള നെക്‌ലേസ് കവര്‍ച്ച ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും അയല്‍വാസിയുമായ ഗണപതി (30)യാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ബുധനാഴ്ച രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സോണല്‍ നിഷാദും കുടുംബവും താമസിക്കുന്ന കണ്വതീര്‍ത്ഥയിലെ വാടക വീട്ടിലാണ് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നുപവനോളം തൂക്കമുള്ള …

ഗൃഹനാഥന്‍ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ പട്ടാപ്പകല്‍ വീട്ടിനകത്തെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, ശാന്തിപ്പള്ളത്തെ സച്ചിന്‍ നിലയത്തില്‍ സുകുമാരന്‍ (59)ആണ് മരിച്ചത്. നേരത്തെ ലോറി ഡ്രൈവര്‍ ആയിരുന്നു. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: സുജാത. മക്കള്‍: സച്ചിന്‍, സ്വജന്‍. മരുമകള്‍: അക്ഷത. സഹോദരങ്ങള്‍: രാമചന്ദ്ര, കരുണാകര, ശശിധര, പത്മാവതി, ഗിരിജ, കമലാക്ഷി.

വളപട്ടണത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; സംഭവം പാളത്തില്‍ കോണ്‍ക്രീറ്റ് പാളി കയറ്റി വച്ച്, ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍: വളപട്ടണത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വൃത്താകൃതിയിലുള്ള കോണ്‍ക്രീറ്റ് സ്ലാബ് ട്രാക്കിലേയ്ക്കു കയറ്റിവച്ചാണ് അട്ടിമറി ശ്രമം ഉണ്ടായത്. ട്രെയിന്‍ കടന്നു പോയ സമയത്ത് അസാധാരണമായ ശബ്ദം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ശേഷം വിവരം സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. പൊലീസും ആര്‍ പി എഫും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റെയില്‍വെ ട്രാക്കുകള്‍ക്കു സമീപത്തു കാണാറുള്ള തരത്തിലുള്ള കോണ്‍ക്രീറ്റ് സ്ലാബാണ് ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം …