ജാമ്യത്തിലിറങ്ങി മുങ്ങിയ ചന്ദനമര മോഷ്ടാവ് ഏഴുവര്‍ഷത്തിനു ശേഷം പിടിയില്‍


കോഴിക്കോട്: ചന്ദനമരം മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഏഴു വര്‍ഷത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തു.
പരപ്പനങ്ങാടി ഉള്ളുണത്തെ വടക്കേ ചോലക്കാട്ടില്‍ മുഹമ്മദ് ഷബീര്‍ എന്ന ചാളബാബു (37)വിനെയാണ് ഫറോക്ക് പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ പിടിപ്പഴി മഹാവിഷ്ണു ക്ഷേത്ര സ്ഥലത്തുണ്ടായിരുന്ന ചന്ദനമരം 2018ലാണ് മുഹമ്മദ് ഷബീര്‍ മോഷ്ടിച്ചത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഫറോക്ക്, മാറാട്, പരപ്പനങ്ങാടി, തേഞ്ഞിപ്പാലം സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page