പഹല്‍ഗാം ഭീകരാക്രമണം; തീവ്രവാദികളുടെ അഞ്ച് ഒളിത്താവളങ്ങള്‍ തകര്‍ത്തു; അഞ്ച് എ.കെ 47 തോക്കുകളും വെടിയുണ്ടകളും പിടിച്ചു

ശ്രീനഗര്‍: കാശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭീകരസംഘത്തിന്റെ ഒളിത്താവളങ്ങളായിരുന്ന അഞ്ചു കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഭീകരസംഘത്തിന്റെ അഞ്ചു എ.കെ 47 തോക്കുകളും വെടിയുണ്ടകളും മറ്റു വെടിക്കോപ്പുകളും പിടിച്ചെടുത്തു.
കൊലപാതകത്തില്‍ പ്രതിഷേധിച്ചു ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനു മുന്നില്‍ 500ല്‍പ്പരം പേര്‍ വരുന്ന ഇന്ത്യക്കാര്‍ പ്രതിഷേധിച്ചു. പ്രതിഷേധം വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. അതേ സമയം ഇന്ത്യയിലുള്ള പാക്കിസ്ഥാനികളെ രാജ്യത്തു നിന്നു പുറത്താക്കാന്‍ നീക്കം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പിന്തുണയുള്ള ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ദാരുണമായ അക്രമമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അക്രമത്തില്‍ പങ്കെടുത്ത 16 ഭീകരവാദികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനുള്ള നിഷ്പക്ഷ അന്വേഷണവുമായി സഹകരിക്കാമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page