ആശമാരുടെ രാപ്പകല്‍ സമരയാത്രയ്ക്ക് മെയ് അഞ്ചിന് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന സമരത്തിനു അനുബന്ധമായി കേര ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് നടത്തുന്ന രാപ്പകല്‍ സമര യാത്രയ്ക്ക് മെയ് 5ന് കാസര്‍കോട്ട് തുടക്കം. ജാഥ ജൂണ്‍ 17ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദുവാണ് ജാഥാ ക്യാപ്റ്റന്‍. രണ്ടോ മൂന്നോ ദിവസങ്ങള്‍ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന സമരയാത്ര രാത്രികളില്‍ സെക്രട്ടറിയേറ്റിനു മുമ്പിലെ രാപ്പകല്‍ സമരത്തിനു സമാനമായി തെരുവുകളില്‍ തന്നെ അന്തിയുറങ്ങുമെന്ന് ഭാരവാഹികളായ എസ് മിനി, കെ.ജെ ഷീല, റോസ്‌ലി …

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

നാരായണന്‍ പേരിയ ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ്. ലിഖിത ഭരണഘടനയുള്ള രാഷ്ട്രം. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് നമ്മുടേത്. വലിപ്പം മാത്രമല്ല സങ്കീര്‍ണ്ണതയും അതിനുണ്ട്. അതും ഒരു സവിശേഷതയാണ്. ബ്രിട്ടന്‍, അമേരിക്ക, കാനഡ, ആസ്ത്രേലിയ എന്നീ രാജ്യങ്ങളുടെ ഭരണഘടനകളോട് നമ്മുടെ ഭരണഘടനയ്ക്ക് കടപ്പാടുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭ-1949 നവംബര്‍ 26ന് ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പാസ്സാക്കിയ നിയമസംഹിത. ഭൂരിപക്ഷം നേടി അധികാരത്തിലേറ്റിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ മന്ത്രിമാര്‍. അവര്‍ക്ക് ജനങ്ങളോട് …

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചു സമൂഹ മാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റ്; കവയിത്രിയും ഗായികയുമായ നേഹസിംഗ് റാത്തോറിനെതിരെ രാജ്യദ്രോഹ കേസ്

ലക്‌നൗ: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചു പ്രകോപനപരവും രാജ്യദ്രോഹകരവുമായി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പ്രശസ്ത നാടന്‍പാട്ടു ഗായികയും കവയിത്രിയുമായ നേഹസിംഗ് റാത്തോറിനെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തു.പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികള്‍ക്കെതിരെ ഭീകരര്‍ നടത്തിയ നിഷ്ഠൂരകൂട്ടക്കൊല വധശിക്ഷ നടപ്പാക്കുന്നതരത്തിലായിരുന്നെന്നും ഓരോരുത്തരുടെയും പേരു ചോദിച്ചു മതപരമായ ബന്ധം കണ്ടെത്തിയാണ് നിറ ഒഴിച്ചു കൊന്നതെന്നുമുള്ള സാമൂഹമാധ്യമപരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതക്കു ഭീഷണിയും മതപരമായ ഭിന്നതക്കും കാരണമാവുമെന്ന് പരാതിക്കാരന്‍ അഭയ്പ്രതാപ് സിംഗ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകളനുസരിച്ചാണ് ലക്‌നൗ ഹസറത്ത് ഗഞ്ച് പൊലീസ് ഇവര്‍ക്കെതിരെ …

ചെറുപ്പക്കാരുടെ ആവേശമായി മാറിയ വേടന്‍ റാപ്പറുടെ വീട്ടില്‍ കഞ്ചാവ്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ചെറുപ്പക്കാരുടെ ആവേശമായ വേടന്‍ റാപ്പറുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; ഏഴു ഗ്രാം കഞ്ചാവ് പിടികൂടി. ഡാന്‍സാഫ് സംഘം തിങ്കളാഴ്ച ഉച്ചയോടെ കൊച്ചി, തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വേടന്റെ ഫ്‌ളാറ്റ് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ മറ്റു ഒന്‍പതുപേരും വേടന്റെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. ഹിരന്‍ദാസ് മുരളി എന്നാണ് വേടന്റെ ശരിയായ പേര്. എന്നാല്‍ വേടന്‍ എന്നാണ് ഇയാള്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

യുവഡോക്ടറും സൂഫിസം പ്രചാരകനുമായ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിനു കാഞ്ഞങ്ങാട്ടെ അഭിഭാഷകയെ കാണാനായി കുടുംബസമേതം എത്തിയ യുവഡോക്ടറും സൂഫിസം പ്രചാരകനുമായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം എടയൂര്‍ സ്വദേശിയും കുറ്റിപ്പുറം മൂടാലില്‍ താമസക്കാരനുമായ ഡോ. കെ.എച്ച് അന്‍വര്‍ (41) ആണ് മരിച്ചത്.ഭാര്യ നസീമ, മക്കളായ അയാന്‍, ഇനായ, ഐറിഖ് എന്നിവര്‍ക്കും കുടുംബസുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ഡോക്ടര്‍ ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിക്ക് പ്രൊട്ടക്ഷന്‍ …

വയോധികയെ തലക്കടിച്ചു വീഴ്ത്തി 5 പവന്‍ മാലയുമായി കടന്ന സംഘം അറസ്റ്റില്‍

മംഗ്‌ളൂരു: പൂ പറിച്ചു കൊണ്ടിരിക്കുകയായിരുന്ന വയോധികയെ തലക്കടിച്ച് വീഴ്ത്തി അഞ്ചുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയുമായി കടന്നു കളഞ്ഞ അന്തര്‍ സംസ്ഥാന സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. വിജയപുര, സിന്ദഗിയിലെ മൈനുദ്ദീന്‍ ബാഗല്‍കോട്ട് (21), മുംബൈ പാര്‍ലെയിലെ സുര്‍ജിത് ഖാര്‍ (27), വടക്കന്‍ ഗോവയിലെ ഗൗരിഷ് രോഹിദാസ് (27) എന്നിവരെയാണ് ബ്രഹ്‌മവാര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ബ്രഹ്‌മവാര്‍, വാറമ്പള്ളി ആദര്‍ശ് നഗറിലെ പത്മ (70)യാണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച രാവിലെ വീട്ടിനു മുന്നില്‍ പൂക്കള്‍ പറിക്കുന്നതിനിടയിലായിരുന്നു അക്രമം. കാറിലെത്തിയ സംഘത്തില്‍ …

കാശ്മീര്‍ ഭീകരാക്രമണം: 16 പാക്കിസ്ഥാന്‍ യുട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്നു കേന്ദ്രസര്‍ക്കാരിനെതിരെ പ്രകോപനപരമായ വര്‍ഗീയ പരാമര്‍ശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച 16 പാക്കിസ്ഥാന്‍ യുട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നിരോധനം.ഡാണ്‍, സമാ ടിവി, എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റഫ്തര്‍, ജിയോന്യൂസ്, സുനോന്യൂസ് എന്നിവയും പത്രപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭാട്ടി, അസ്മാമിരസി, ഉമര്‍ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യുട്യൂബ് ചാനലുകളാണ് നിരോധിച്ചിട്ടുള്ളത്. ദ പാക്കിസ്ഥാന്‍ റഫറന്‍സ്, സമാ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ് റാസിനാമ എന്നിവയും …

17കാരിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച വോളിബോള്‍ കോച്ച് അറസ്റ്റില്‍; മര്‍ദ്ദിച്ചതിനു ആള്‍ക്കൂട്ടത്തിനെതിരെ കേസ്

മംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു അശ്ലീല സന്ദേശങ്ങള്‍ അയച്ച വോളിബോള്‍ പരിശീലകന്‍ അറസ്റ്റില്‍. കാര്‍ക്കളയിലെ സയ്യിദ് (24) ആണ് അറസ്റ്റിലായത്. ബെല്‍ത്തങ്ങാടിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായ 17 കാരി നല്‍കിയ പരാതി പ്രകാരം പോക്‌സോ കേസെടുത്താണ് അറസ്റ്റു ചെയ്തത്.അതേ സമയം തന്നെ ക്രൂരമായി ആക്രമിച്ചുവെന്നു കാണിച്ച് സയ്യിദ് നല്‍കിയ പരാതിയില്‍ ഉജിരെയിലെ പ്രജ്വലിനും ഒരു കൂട്ടം ആള്‍ക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സയ്യിദിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി പരിശോധന നടത്തിയ ശേഷമായിരുന്നു മര്‍ദ്ദനമെന്നു പറയുന്നു.

പാക്യാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് ഒരു കോടി രൂപയുടെ സംഭാവന; പാസ് ബുക്കില്‍ തുക ഇല്ലെന്നു പള്ളികമ്മിറ്റി, വിവാദങ്ങള്‍ക്കിടയില്‍ ഒരു കോടി നല്‍കിയ പ്രവാസി വ്യവസായിയെ കാണാതായി, ബേക്കല്‍ പൊലീസ് കേസെടുത്തു, പള്ളിക്കമ്മിറ്റിയും പരാതി നല്‍കി

കാസര്‍കോട്: ഉദുമ, പാക്യാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിനു ഒരു കോടി രൂപ സംഭാവന നല്‍കിയ വിരോധത്തില്‍ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്ക് പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചുവെന്ന കേസിലെ പരാതിക്കാരനെ കാണാതായി. മകള്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാക്യാര, നസീര്‍ മന്‍സിലിലെ കെ.എം അബ്ദുല്ല ഹാജിയെ കാണാനില്ലെന്നു കാണിച്ച് മകള്‍ നസീമയാണ് പരാതി നല്‍കിയത്. ഏപ്രില്‍ 26ന് പുലര്‍ച്ചെ രണ്ടിനും അഞ്ചുമണിക്കും ഇടയിലാണ് പിതാവിനെ കാണാതായതെന്നു മകള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.പാക്യാര ജുമാമസ്ജിദിന്റെ പഴയ കമ്മിറ്റിക്കു …

ലോട്ടറി ടിക്കറ്റ് വിലവര്‍ധന പിന്‍വലിക്കണം

കാസര്‍കോട്: ലോട്ടറി ടിക്കറ്റ് വിലവര്‍ധനവ് പിന്‍വലിക്കണമെന്നും, ചെറുകിട ഏജന്റുമാര്‍ക്കു ആവശ്യമായ ടിക്കറ്റ് വിതരണം ചെയ്യണമെന്നും ബോണസ് 10,000 രൂപയാക്കണമെന്നും കാസര്‍കോട് ജില്ലാ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സംഘ് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.കമ്മീഷന്‍ വര്‍ധിപ്പിക്കുക, സമ്മാനത്തുകയുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ഉപേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ബി സത്യനാഥ്, ജില്ലാ ജോ.സെക്ര. പി ദിനേശ് പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി ബാബു(പ്രസി.), ബാബുമോന്‍ ചെങ്കള (സെക്ര.), …

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മാതൃസഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാതൃസഹോദരിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍, പരുത്തിപ്പാറ മേലേപ്പുറം ഹൗസിലെ പി.എസ് ശ്രീജേഷിന്റെ മകന്‍ പി.എസ് അഭിരാഗ് (14) ആണ് മരിച്ചത്. കക്കാട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച രാവിലെയാണ് അഭിരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട്, പരപ്പ, തുള്ളംകല്ലിലുള്ള മാതാവിന്റെ ചേച്ചിയുടെ വീട്ടിലായിരുന്നു അഭിരാഗ് താമസിച്ചിരുന്നത്. മാതാവ്: രേഷ്മ. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മാതൃസഹോദരി ഭര്‍ത്താവ് എം. വിശാഖിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് …

ചെറുവത്തൂര്‍, പയ്യങ്കിയില്‍ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ കവര്‍ന്നു; മോഷ്ടാവ് വീട്ടിനകത്ത് കടന്നത് പുറത്തു സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച്

കാസര്‍കോട്: വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചെറുവത്തൂര്‍, തുരുത്തി, പയ്യങ്കിയിലെ കെ. ബിന്ദുവിന്റെ വീട്ടിലാണ് കവര്‍ച്ച. ഞായറാഴ്ച രാവിലെ 10നും വൈകുന്നേരം അഞ്ചര മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. ഈ സമയത്ത് ബിന്ദു വീട് പൂട്ടി കാഞ്ഞങ്ങാട്, ആവിക്കരയിലെ ഭര്‍തൃസഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞതെന്നു ബിന്ദു പറഞ്ഞു. വീടുപൂട്ടി പുറത്ത് മെഷീനു അടിയില്‍ വച്ച താക്കോല്‍ ഉപയോഗിച്ചാണ് …

പ്രമുഖ കര്‍ഷകന്‍ വിദ്യാഗിരിയിലെ മുഹമ്മദ് കഡാര്‍ അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക, വിദ്യാഗിരി, കഡാറിലെ പ്രമുഖ കര്‍ഷകനും വിദ്യാഗിരി ബദര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടുമായ മുഹമ്മദ് കഡാര്‍ (75) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: റസാഖ്, ബീഫാത്തിമ, ആയിഷ, ഇക്ബാല്‍, റുഖിയ, അബ്ദുല്‍ റഹ്‌മാന്‍, ഹമീദ്, ഷമ്‌ന, സമീന, സൗദ, ഹാരിസ്, മുംതാസ്. മരുമക്കള്‍: ഫാത്തിമ, ആമിന, ഷബാന, ഷംസീന, ഫസില, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്, ഷമീര്‍, ഷാഫി, കബീര്‍. സഹോദരങ്ങള്‍: കുഞ്ഞാലി, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്ല, ഇബ്രാഹിം, ആയിഷ, ബീഫാത്തിമ, ആസ്യുമ്മ, അസ്മ, ഖദീജ, …

അപകടകരമായ രീതിയില്‍ കാറോടിച്ച് റീല്‍സ് ചിത്രീകരണം; അമിത വേഗതയില്‍ ഓടിയ കാറിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

കാസര്‍കോട്: അപകടകരമായ രീതിയില്‍ ഫോര്‍ച്യൂണര്‍ കാറോടിച്ച് റീല്‍സ് ചിത്രീകരിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കാറോടിച്ച ആളെ ആണ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഉപ്പള, സോങ്കാല്‍, കോടിബയലിലെ മുഹമ്മദ് റിയാസ് (19) ആണ് അറസ്റ്റിലായത്.ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളി-മായിപ്പാടി റോഡിലെ രാജസ്ഥാന്‍ മാര്‍ബിളിനു സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം. വിവരമറിഞ്ഞ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയപ്പോള്‍ അഭ്യാസം …

കല്യോട്ട് ഗൃഹനാഥന്‍ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കം, പരിയാരത്തേയ്ക്ക് കൊണ്ടുപോയി

കാസര്‍കോട്: പെരിയ, കല്യോട്ട് ഗൃഹനാഥനെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുഞ്ഞാച്ചം വീട്ടില്‍ വി നാരായണ(60)നാണ് മരിച്ചത്. ഇയാളെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ പരിസരവാസികള്‍ തെരയുന്നതിനിടയിലാണ് മൃതദേഹം കിണറ്റിനകത്ത് കണ്ടെത്തിയത്.കയര്‍ കിണറ്റിലേയ്ക്ക് തൂങ്ങിക്കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. കിണറ്റിലേയ്ക്ക് ഇറങ്ങിയ കയറില്‍ കുടവും ഉണ്ടായിരുന്നു. വെള്ളം കോരുന്നതിനിടയില്‍ വീണതായിരിക്കുമെന്നാണ് സംശയം. മൃതദേഹം കരയ്‌ക്കെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ …

രാത്രി ഭക്ഷണം തേടി വീടുകളിൽ; പഹൽഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്

ശ്രീനഗർ: പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നാല് തവണ സൈനികർ ഭീകരരുടെ അടുത്തെത്തി. ഒരു തവണ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സൈനികർക്കു നേരെ വെടിയുതിർത്ത ശേഷം നാലംഗ ഭീകരസംഘം രക്ഷപ്പെടുകയായിരുന്നു. രാത്രി ഭക്ഷണം തേടി വീടുകളിലെത്തിയതായിരുന്നു ഭീകരരെന്നാണ് സൂചന. നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.അതിനിടെ ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആർമി കോർ കമാൻഡർമാരുടെ യോഗം ഇന്ന് രാവിലെ 11ന് നടക്കും. സുരക്ഷാസേനയും …

പഹൽഗാം ഭീകരാക്രമണം: പാക്കിസ്താനു പിന്തുണയുമായി ചൈന, പാക്കിസ്താന്റെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പഹൽഗ്രാം ആക്രമണവുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിസന്ധിയിൽ പാക്കിസ്താന് പിന്തുണയുമായി ചൈന. പാക്കിസ്താൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാറിനെ ഫോണിൽ വിളിച്ചാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പിന്തുണ അറിയിച്ചത്. സുപ്രധാന നയതന്ത്ര പങ്കാളിയായ പാക്കിസ്താന്റെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കും. ഇതു സംബന്ധിച്ച പാക്കിസ്താന്റെ ആശങ്കകൾ ചൈന മനസിലാക്കുന്നതായും വാങ് യീ പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താനെതിരെ ശക്തമായ മാറ്റവുമായി ഇന്ത്യ മുന്നോട്ടു പോകുന്നതിനിടെയാണ് ചൈനയുടെ ഇടപെടൽ.പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്താനുമായ നയതന്ത്ര പ്രശ്നങ്ങൾ സൂക്ഷ്മമായി …

കാസർകോട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12പേർക്ക്പരിക്ക്;സർവീസ് ബസ് ഡ്രൈവർ ഗരുതര നിലയിൽ

കാസർകോട് :ബാങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ മധൂർ ബസ് ഡ്രൈവർ കമലാക്ഷൻ ഗുരുതര നിലയിലാണെന്നു പറയുന്നു.കാസർകോട് പോലീസ് സ്റ്റേഷന് സമീപം വൈകിട്ട് നാലര മണിയോടെയാണ് അപകടമുണ്ടായത്. കല്യാണ ബസും സർവീസ് ബസും മുഖാമുഖം ഇടിക്കുകയായിരുന്നു. ഫയർ ഫോഴ്സെത്തിയാണ് കമലാഷനെ ബസിൽ നിന്നു പുറത്തെടുത്തത്. കൂട്ടിയിടിയിൽ കുടുങ്ങിയ ബസ്സുകൾ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത് . പരിക്കേറ്റവരെ ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലര മണിയോടെയാണ് …