പഹൽഗാം ഭീകരാക്രമണം: പാക്കിസ്താനു പിന്തുണയുമായി ചൈന, പാക്കിസ്താന്റെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പഹൽഗ്രാം ആക്രമണവുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിസന്ധിയിൽ പാക്കിസ്താന് പിന്തുണയുമായി ചൈന. പാക്കിസ്താൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാറിനെ ഫോണിൽ വിളിച്ചാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പിന്തുണ അറിയിച്ചത്. സുപ്രധാന നയതന്ത്ര പങ്കാളിയായ പാക്കിസ്താന്റെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കും. ഇതു സംബന്ധിച്ച പാക്കിസ്താന്റെ ആശങ്കകൾ ചൈന മനസിലാക്കുന്നതായും വാങ് യീ പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താനെതിരെ ശക്തമായ മാറ്റവുമായി ഇന്ത്യ മുന്നോട്ടു പോകുന്നതിനിടെയാണ് ചൈനയുടെ ഇടപെടൽ.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്താനുമായ നയതന്ത്ര പ്രശ്നങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ അന്വേഷണം ആവശ്യമുണ്ട്. പ്രശ്നപരിഹാരത്തിനായി ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും വാങ് യീ പറഞ്ഞു.
നേരത്തേ പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് ചൈനയും റഷ്യയും ഉൾപ്പെടെ രാജ്യങ്ങളുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാക്കിസ്താൻ ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page