പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചു സമൂഹ മാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റ്; കവയിത്രിയും ഗായികയുമായ നേഹസിംഗ് റാത്തോറിനെതിരെ രാജ്യദ്രോഹ കേസ്

ലക്‌നൗ: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചു പ്രകോപനപരവും രാജ്യദ്രോഹകരവുമായി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പ്രശസ്ത നാടന്‍പാട്ടു ഗായികയും കവയിത്രിയുമായ നേഹസിംഗ് റാത്തോറിനെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തു.
പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികള്‍ക്കെതിരെ ഭീകരര്‍ നടത്തിയ നിഷ്ഠൂരകൂട്ടക്കൊല വധശിക്ഷ നടപ്പാക്കുന്നതരത്തിലായിരുന്നെന്നും ഓരോരുത്തരുടെയും പേരു ചോദിച്ചു മതപരമായ ബന്ധം കണ്ടെത്തിയാണ് നിറ ഒഴിച്ചു കൊന്നതെന്നുമുള്ള സാമൂഹമാധ്യമപരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതക്കു ഭീഷണിയും മതപരമായ ഭിന്നതക്കും കാരണമാവുമെന്ന് പരാതിക്കാരന്‍ അഭയ്പ്രതാപ് സിംഗ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകളനുസരിച്ചാണ് ലക്‌നൗ ഹസറത്ത് ഗഞ്ച് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page