കാസർകോട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12പേർക്ക്പരിക്ക്;സർവീസ് ബസ് ഡ്രൈവർ ഗരുതര നിലയിൽ

കാസർകോട് :ബാങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ മധൂർ ബസ് ഡ്രൈവർ കമലാക്ഷൻ ഗുരുതര നിലയിലാണെന്നു പറയുന്നു.കാസർകോട് പോലീസ് സ്റ്റേഷന് സമീപം വൈകിട്ട് നാലര മണിയോടെയാണ് അപകടമുണ്ടായത്. കല്യാണ ബസും സർവീസ് ബസും മുഖാമുഖം ഇടിക്കുകയായിരുന്നു. ഫയർ ഫോഴ്സെത്തിയാണ് കമലാഷനെ ബസിൽ നിന്നു പുറത്തെടുത്തത്. കൂട്ടിയിടിയിൽ കുടുങ്ങിയ ബസ്സുകൾ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത് . പരിക്കേറ്റവരെ ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലര മണിയോടെയാണ് അപകടം ഉണ്ടായത്.

സ്വകാര്യ ബസ് ഡ്രൈവർ കമലാക്ഷ , മന്നിപ്പാടിയിലെ സ്വപ്ന (45), ആലംപാടിയിലെ മുസ്തഫ (40), പട്ളയിലെ അബ്ബാസ്(66),ടൂറിസ്റ്റ് ബസ് ഡ്രൈവർ വിദ്യാനഗറിലെ സഫീർ ( 40 ), ആലംപാടിയിലെ അബ്ദുൽ റഹ്മാൻ (50), മീപ്പുഗുരിയിലെ സുരേഷ് (49), ഉളിയത്തടുക്കയിലെ സരസ്വതി (57 )തുടങ്ങിയവരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page