കാസര്‍കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാതൃസഹോദരിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍, പരുത്തിപ്പാറ മേലേപ്പുറം ഹൗസിലെ പി.എസ് ശ്രീജേഷിന്റെ മകന് പി.എസ് അഭിരാഗ് (14) ആണ് മരിച്ചത്. കക്കാട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച രാവിലെയാണ് അഭിരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട്, പരപ്പ, തുള്ളംകല്ലിലുള്ള മാതാവിന്റെ ചേച്ചിയുടെ വീട്ടിലായിരുന്നു അഭിരാഗ് താമസിച്ചിരുന്നത്. മാതാവ്: രേഷ്മ. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മാതൃസഹോദരി ഭര്‍ത്താവ് എം. വിശാഖിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
