ചെറുവത്തൂര്‍, പയ്യങ്കിയില്‍ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ കവര്‍ന്നു; മോഷ്ടാവ് വീട്ടിനകത്ത് കടന്നത് പുറത്തു സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച്

കാസര്‍കോട്: വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചെറുവത്തൂര്‍, തുരുത്തി, പയ്യങ്കിയിലെ കെ. ബിന്ദുവിന്റെ വീട്ടിലാണ് കവര്‍ച്ച. ഞായറാഴ്ച രാവിലെ 10നും വൈകുന്നേരം അഞ്ചര മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. ഈ സമയത്ത് ബിന്ദു വീട് പൂട്ടി കാഞ്ഞങ്ങാട്, ആവിക്കരയിലെ ഭര്‍തൃസഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞതെന്നു ബിന്ദു പറഞ്ഞു. വീടുപൂട്ടി പുറത്ത് മെഷീനു അടിയില്‍ വച്ച താക്കോല്‍ ഉപയോഗിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കവര്‍ച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ മോഷ്ടാവ് വാതില്‍ പൂട്ടാതെ താക്കോല്‍ കിട്ടിയ സ്ഥലത്തു തന്നെ വച്ചാണ് തിരികെ പോയത്. ബിന്ദു നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page