ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങി; കാണാതായ ഭര്‍തൃമതി ഇതര മതസ്ഥനായ യുവാവിനൊപ്പം കാസര്‍കോട്ട് പിടിയില്‍
കാസര്‍കോട്: തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂവേരിയില്‍ നിന്നു കാണാതായ യുവതിയെ ഇതരമതസ്ഥനായ ആണ്‍സുഹൃത്തിനൊപ്പം പിടികൂടി. ചെങ്ങളായി സ്വദേശിയായ ഷഫീറിനൊപ്പമാണ് 42 കാരിയായ ഭര്‍തൃമതിയെ കാസര്‍കോട്് ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പൊലീസ് ഇരുവരെയും കൂട്ടിക്കൊണ്ടുപോയി.നവംബര്‍ ഏഴിന് രാവിലെ ഇന്റര്‍വ്യൂവിനു പോകുന്നുവെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നു ഇറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. അതേസമയം ഒളിച്ചോടുന്നതിനു രണ്ടു ദിവസം മുമ്പെ ഭര്‍തൃമതി തളിപ്പറമ്പ് പൊലീസില്‍ പരാതി …