പൊലീസിനെ ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട്; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: പൊലീസുകാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ജീവനക്കാരനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. മൃഗാശുപത്രി ജീവനക്കാരനും ജോയന്റ് കൗണ്‍സില്‍ മഞ്ചേശ്വരം മേഖലാ സെക്രട്ടറിയുമായ കാഞ്ഞങ്ങാട്, ആലയിലെ മോഹന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് മൃഗസംരക്ഷണ വകുപ്പു മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് മോഹന്‍ കുമാര്‍ ഓടിച്ച സ്‌കൂട്ടര്‍ എത്തിയത്. പൊലീസ് കൈ കാണിച്ചുവെങ്കിലും നിര്‍ത്തിയില്ല. പൊലീസ് ഇയാളെ പിടികൂടി …

കാഞ്ഞങ്ങാട്ട് അതിഥി തൊഴിലാളിയെയും പൂച്ചക്കാട് സ്വദേശിയെയും വധിക്കാന്‍ ശ്രമം; മടക്കര ഹാര്‍ബറിനു സമീപത്തെ വീട്ടില്‍ ഒളിച്ചുകഴിഞ്ഞിരുന്ന മൊഞ്ചത്തി ഹാഷിഖും സംഘവും അറസ്റ്റില്‍

കാസര്‍കോട്: മുന്‍വിരോധത്തിന്റെ പേരില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസക്കാരായ റംഷീദ് എന്ന കിച്ചു, മുഹമ്മദ് ഷെഫീഖ്, മേര്‍ഷാന്‍, ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. മടക്കര ഹാര്‍ബറിനു സമീപത്തെ ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘം വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. പൊലീസ് സംഘത്തില്‍ ഷൈജു, …

67 ദശലക്ഷം ഡോളര്‍ വിലയുള്ള യുഎസ് യുദ്ധവിമാനം വിമാനവാഹിനി കപ്പലില്‍ നിന്നു കടലില്‍ വീണു

വാഷിംഗ്ടണ്‍: ഹാരി എസ് ട്രൂമാന്‍ എന്ന അമേരിക്കയുടെ യുദ്ധവിമാനവാഹിനിക്കപ്പലില്‍ നിന്നു കോടിക്കണക്കിനു ഡോളര്‍ വില വരുന്ന യുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വീണു. ഒരു നാവികനു പരിക്കേറ്റു. കപ്പലിനു മുകളില്‍ വിമാനം വലിച്ചു മാറ്റിക്കൊണ്ടിരുന്ന ട്രാക്ടറും കടലില്‍ വീണു.ഹാംഗര്‍ ബേയില്‍ വിമാനം വലിച്ചു കൊണ്ടു പോവുന്നതിനിടെ മൂവ്‌മെന്റ് ക്രൂവിനു വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു അമേരിക്കന്‍ നാവികസേന വെളിപ്പെടുത്തി. വിമാനം കടലില്‍ നിന്നു പുറത്തെടുക്കാന്‍ വിമാനവാഹിനിക്കപ്പലും കപ്പലിലുള്ള മറ്റു വിമാനങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന …

തൂങ്ങിമരിക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം; മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: തൂങ്ങി മരിക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അതീവ ഗുരുതര നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.കുരുക്കില്‍ നിന്നു താഴെ ഇറക്കിയ പെണ്‍കുട്ടിയെ ആദ്യം ദേളിയിലെ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ നില അതീവ ഗുരുതരമായതിനാല്‍ പിന്നീട് മംഗ്‌ളൂരുവിലേക്ക് മാറ്റി.എന്തിനാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 10ന്; കരിപ്പൂരില്‍ നിന്നു 31 വിമാനങ്ങള്‍

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 10നു പുലര്‍ച്ചെ 1.20ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെടും. കരിപ്പൂരില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം മേയ് 22നാണ്.ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു വേണ്ടി കരിപ്പൂരില്‍ നിന്ന് 31 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. 5361 പേരാണ് ഇവിടെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുക. കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നു യാത്രയാവുന്ന ഹജ്ജാജികളുടെ യാത്രാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ചര്‍ച്ച ചെയ്തു. വിമാനത്താവളം ഡയറക്ടര്‍ സി.വി രവീന്ദ്രന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ …

താന്‍ ലഹരിക്കടിമയെന്നു നടന്‍ ഷൈന്‍ ടോം ചാക്കോ; അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് തൊടുപുഴ ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക്

ആലപ്പുഴ: താന്‍ ലഹരിക്കടിമയാണെന്നു സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോ അന്വേഷണ സംഘത്തോടു സമ്മതിച്ചു.പത്തരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഷൈന്‍ ടോം ഇക്കാര്യം സമ്മതിച്ചത്. തനിക്കു ലഹരിയുടെ സ്വാധീനത്തില്‍ നിന്നു വിട്ടുമാറണമെന്നും അതിനായി ലഹരിമോചന ചികിത്സക്ക് അയക്കണമെന്നും അദ്ദേഹം അന്വേഷകരോട് അപേക്ഷിച്ചു.നടന്റെ ആഗ്രഹപ്രകാരം തൊടുപുഴയിലെ ലഹരി മോചന കേന്ദ്രത്തില്‍ അന്വേഷണ സംഘം രാത്രി അയാളെ എത്തിച്ചു.

രണ്ടിലധികം മയക്കുമരുന്നു കേസുകളില്‍ പ്രതിയായവരെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കാത്തിരിക്കുന്നു; പുതിയ നിയമപ്രകാരം ആദ്യ അറസ്റ്റ് മഞ്ചേശ്വരത്ത്

കാസര്‍കോട്: ”പിറ്റ്”എന്‍ഡിപിഎസ് ആക്ട് (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് എന്‍ഡിപിഎസ്)ആക്ട് പ്രകാരം കാസര്‍കോട് ജില്ലയിലെ ആദ്യത്തെ അറസ്റ്റ് മഞ്ചേശ്വരത്ത്. മഞ്ചേശ്വരം ബഡാജെയിലെ സൂരജ്‌റായി (27)യെ ആണ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍, എസ്.ഐ കെ നാരായണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിക്കാനായി സൂരജിനെ തിരുവനന്തപുരം, പൂജപ്പുര സെന്‍ട്രല്‍ …

തെരുവു നായയുടെ കടിയേറ്റ കുട്ടി പേവിഷം ബാധിച്ചു മരിച്ചു

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസ്സുകാരി മരിച്ചു. മലപ്പുറം പെരുവണ്ണൂര്‍ കാക്കത്തടത്തിലെ സിയ ഫാരിസ് ആണ് മരിച്ചത്. കാക്കത്തടത്തിലെ സല്‍മാനുല്‍ ഫാരിസിന്റെ മകളാണ്. മാര്‍ച്ച് 29നു മിഠായി വാങ്ങാന്‍ പോയ കുട്ടിയെ തെരുവുനായ തലക്കും കാലിനും കടിക്കുകയായിരുന്നു. തലക്ക് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കുട്ടിക്കു കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ മൂന്നു ഡോസ് വാക്‌സിന്‍ നല്‍കുകയും തലയിലെ മുറിവ് തുന്നിച്ചേര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തലക്കു നായ കടിച്ചുണ്ടായ മുറിവ് ആഴമുള്ളതിനാലാണ് വാക്‌സിന്‍ എടുത്തിട്ടും പേവിഷ ബാധ ഉണ്ടാവാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ …

കാറില്‍ കടത്തിയ ഒരു കോടിയില്‍പ്പരം രൂപയുമായി മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍; ബേക്കല്‍ തൃക്കണ്ണാട് വന്‍ കുഴല്‍പ്പണ വേട്ട

കാസര്‍കോട്: നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കാസര്‍കോട് ജില്ലയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഒരു കോടിയില്‍ അധികം രൂപയുമായി മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍. ചൊവ്വാഴ്ച രാവിലെ എട്ടരമണിയോടെ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ ബേക്കല്‍, തൃക്കണ്ണാടിനു സമീപത്താണ് കുഴല്‍പ്പണ വേട്ട നടന്നത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ്ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡിവൈ.എസ്.വി.വി. മനോജ്, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. നോട്ടുകെട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നതേ ഉള്ളു. …

ചെയ്യാത്ത കുറ്റത്തിന് 72 ദിവസം ജയിലില്‍; ബ്യൂട്ടിപാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയ കേസ്: മുഖ്യപ്രതി പിടിയില്‍

ബംഗളൂരു: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതി നാരായണദാസ് പിടിയില്‍. ബെംഗളൂരുവില്‍ നിന്നാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.നേരത്തേ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. കോടതിയില്‍ നിന്നു ഒരു സഹതാപവും ദാസ് പ്രതീക്ഷിക്കേണ്ടെന്നു കോടതി വാക്കാല്‍ പറഞ്ഞിരുന്നു.2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്നു എല്‍എസ്ഡി സ്റ്റാമ്പെന്നു സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തത്. തുടര്‍ന്ന് 72 ദിവസം ജയിലില്‍ കഴിഞ്ഞു. എന്നാല്‍ രാസപരിശോധനയില്‍ പിടിച്ചെടുത്തത് …

റോഡ് സൈഡില്‍ മാലിന്യകൂമ്പാരം: ഭാസ്‌കരനഗര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ഒരാളെ കണ്ടെത്തി; പഞ്ചായത്ത് 5000 രൂപ പിഴയീടാക്കി, ഉപദേശം നല്‍കിവിട്ടു

കുമ്പള: ശുചിത്വകേരള നിര്‍മ്മിതിക്കു സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങും മുന്‍കൈയെടുത്തു നില്‍ക്കുമ്പോള്‍ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്‌കരനഗറിനും ശാന്തിപ്പള്ളക്കുമിടക്കു ദിവസവും പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ തള്ളുന്നവരെ നാട്ടുകാരായ യുവാക്കള്‍ ബുദ്ധിപൂര്‍വ്വം കണ്ടുപിടിച്ചു.മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കാന്‍ ഭാസ്‌കര നഗര്‍ ക്ലബ്ബ് ഭാരവാഹികള്‍ ഉറക്കമൊഴിഞ്ഞു കാത്തിരുന്നിട്ടും ദിവസവും മാലിന്യങ്ങള്‍ കുന്നുകൂടിക്കൊണ്ടിരുന്നു. ഇതില്‍ സംശയം തോന്നിയ ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കൂടുകളില്‍ പൊതിഞ്ഞ മാലിന്യങ്ങള്‍ ഇളക്കി നോക്കിയപ്പോള്‍ അതിലൊന്നില്‍ ഒരു ബൈക്കിന്റെ പുക ടെസ്റ്റ് നടത്തിയ രസീതു കണ്ടെത്തുകയായിരുന്നു. അവരതു പഞ്ചായത്തു …

ശരീഅത്ത് കോടതിക്കു നിയമപരമായി അംഗീകാരമില്ലെന്നു സുപ്രിം കോടതി; ശരീഅത്ത് കോടതിയുടെ തീരുമാനവും വിധിയും പാലിക്കാന്‍ ആര്‍ക്കും ബാധ്യതയുമില്ലെന്നു കോടതി

ന്യൂഡെല്‍ഹി: ശരീഅത്ത് കോടതിയുടെ പ്രഖ്യാപനവും തീരുമാനവും വിധിയും പാലിക്കാന്‍ ആര്‍ക്കും ബാധ്യതയില്ലെന്നും ഏതെങ്കിലും നിര്‍ബന്ധ നടപടികളിലൂടെ അതു നടപ്പാക്കാന്‍ പാടില്ലെന്നും സുപ്രിം കോടതി പ്രസ്താവിച്ചു.ജീവനാംശത്തിനു സിആര്‍പിസി സെക്ഷന്‍ 125 പ്രകാരമുള്ള അവകാശം തള്ളിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. പരാതിക്കാരിയുടെ ഭര്‍ത്താവ് ‘കാസി കോടതി’ യില്‍ വിവാഹമോചനകേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നുള്ള നടപടികളാണ് സുപ്രിം കോടതിയിലെത്തിയത്. ഈ കേസില്‍ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായി. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താവു തന്നെ മര്‍ദ്ദിക്കുകയും കുട്ടികളെയും …

വൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞു ഉപഭോക്താക്കള്‍: മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷം പ്രഖ്യാപിച്ചത് കോടികളുടെ പദ്ധതികള്‍; നടപടി കടലാസില്‍

കുമ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രഖ്യാപിച്ച കോടികളുടെ പദ്ധതികള്‍ കടലാസിലൊതുങ്ങുന്നതായി ആക്ഷേപം. 2021 മുതല്‍ മൂന്നു വര്‍ഷക്കാലം ഇതു സംബന്ധിച്ച് എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ യോഗങ്ങളില്‍ കെഎസ്ഇബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജനങ്ങളുടെ ദുരിതം കേട്ടു സഹതപിച്ചു മടങ്ങുകയായിരുന്നു.വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ 2021ല്‍ എടുത്ത നടപടികള്‍ പേരിലൊതുങ്ങി. ഉപ്പളയിലെ 33 കെവി സബ്‌സ്റ്റേഷന് വേണ്ടിയുള്ള സ്ഥലമെടുപ്പ് ഏറ്റവും ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കുമ്പള …

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.കരുനാഗപ്പള്ളി സ്വദേശിനി തുഷാര കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍ത്താവിന്റെ അമ്മ ഗീതാലാലി എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2019 മാര്‍ച്ച് 21നാണ് തുഷാര കൊല്ലപ്പെട്ട കാര്യം പുറംലോകം അറിഞ്ഞത്. രാത്രി ഒരു മണിയോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. …

വൊര്‍ക്കാടി, ബാക്രബയലില്‍ പന്നിയെ പിടികൂടാന്‍ കൂടുതല്‍ കെണികള്‍ സ്ഥാപിച്ചിട്ടുള്ളതായി സംശയം; പൊലീസ് തെരച്ചില്‍ ആരംഭിച്ചു, അപകടത്തിനു സാധ്യത ഉള്ളതിനാല്‍ തെരച്ചില്‍ കരുതലോടെ

കാസര്‍കോട്: കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ വൊര്‍ക്കാടി, ബാക്രബയല്‍, കജെയില്‍ പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച കൂടുതല്‍ പന്നിക്കെണികള്‍ ഉള്ളതായുള്ള സംശയത്തെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ആരംഭിച്ചു. അതീവ ജാഗ്രതയോടെയും കരുതലോടെയുമാണ് തെരച്ചില്‍ നടക്കുന്നത്. ഫോറന്‍സിക്, ബോംബ് സ്‌ക്വാഡുകളുടെ സഹായത്തോടെയാണ് തെരച്ചില്‍.ഞായറാഴ്ച രാത്രി കജെയിലെ മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ കുന്നിന്‍ മുകളില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കളെയും കൂട്ടി തെരച്ചില്‍ നടത്തുന്നതിനിടയില്‍ സവാദി(23)നു വെടിയേറ്റിരുന്നു. ഇയാള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ തുടയിലാണ് വെടിയേറ്റത്. വിവരമറിഞ്ഞ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ …

പകര്‍പ്പവകാശ ലംഘനം: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന് എതിരെ കോടതി 2 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനെ പകര്‍പ്പവകാശ ലംഘനത്തിനു ഡല്‍ഹി ഹൈക്കോടതി രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.ഉസ്താദ് ഫയാസ് വസിഫുദീന്‍ ഭാഗറിന്റെ ശിവസ്തുതി എന്ന സംഗീതകൃതി എ.ആര്‍ റഹ്‌മാന്‍ തന്റെ അനുമതിയില്ലാതെ ‘വീര രാജ വീര’ എന്ന ഗാനത്തിനുപയോഗിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടാണ് ഉസ്താദ് ഫയാസ് കോടതിയെ സമീപിച്ചത്. ഈ ഗാനത്തിന്റെ ശബ്ദ റെക്കോര്‍ഡിംഗിന്റെ ഭാഗമായി പ്രതികള്‍ രചയിതാവിന്റെയും സംഗീതജ്ഞരുടെയും അനുമതി വാങ്ങുകയോ ധാര്‍മ്മികാവകാശം എടുത്തുകാട്ടുകയോ ചെയ്തിട്ടില്ലെന്നു കോടതി കണ്ടെത്തി.ആഗോളതലത്തില്‍ പ്രശംസ നേടിയ ഒന്നാം പ്രതി എ.ആര്‍ …

സഹകരണ സംഘം സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: തുറവൂരില്‍ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോടു ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം സെക്രട്ടറി കെ.എം കുഞ്ഞുമോന്‍(52) ആണ് മരിച്ചത്.തിങ്കളാഴ്ച ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. അരൂര്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: അഭിജിത്ത്, അഭിരാമി.

ചന്ദനമോഷണക്കേസ് പ്രതി വിഷം കഴിച്ച് ജീവനൊടുക്കി

കണ്ണൂര്‍: ചന്ദനമോഷണ കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കി, മയ്യില്‍, പാവന്നൂര്‍ക്കടവ്, ബദ്‌രിയ്യ മന്‍സിലിലെ സി.കെ അബ്ദുല്‍ നാസര്‍ (60) ആണ് ജീവനൊടുക്കിയത്. ഏപ്രില്‍ 10ന് വിഷം കഴിച്ച ഇദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന 13 കിലോ ചന്ദനമുട്ടികളും 6.5 കിലോ ചെത്തുപൂളുകളുമായി അബ്ദുല്‍ നാസറിനെ ഫെബ്രുവരി 24ന് പാവന്നൂര്‍കടവ് ഭാഗത്തു നിന്നു വനം വകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു. റിമാന്റിലായിരുന്ന ഇയാള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് ജയിലില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം മാനസികമായി …