മുൻ ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ഫുട്ബോൾ താരം ഹൂസ്റ്റണിൽ വെടിയേറ്റ് മരിച്ചു

ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റണിലെ ഒരു പാർക്കിംഗ് ഗാരേജിലുണ്ടായ തർക്കത്തിനിടെ മുൻ ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ഫുട്ബോൾ കളിക്കാരൻ വെടിയേറ്റ് മരിച്ചു. ടൈലർ മാർട്ടിനെസ് (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി കാൽഹൗണിലെ സൗത്ത് മക്ഗ്രിഗർ വേയിലുള്ള മാക് 4460 അപ്പാർട്ട്മെൻ്റിൽ വെച്ചാണ് മാർട്ടിനെസിന് നിരവധി തവണ വെടിയേറ്റത്. പോലീസ് 22 വയസ്സുകാരനായ ഐസക് റോബിൻസണെതിരെ കൊലപാതകക്കുറ്റം ചുമത്തി. മാർട്ടിനെസും റോബിൻസണും ഒരേ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്. മാർട്ടിനെസ് 2023-ൽ അവസാനമായി നാല് സീസണുകൾ ടെക്സസ് സതെൺ യൂണിവേഴ്സിറ്റി …

അമേരിക്കന്‍ ഹാസ്യനടി ഒ’ഡോണലിന്റെ യുഎസ് പൗരത്വം റദ്ദാക്കും: ഭീഷണിയുമായി ട്രംപ്

-പി പി ചെറിയാന്‍ വാഷിങ്ട്ടന്‍: കൊമേഡിയന്‍ റോസി ഒ’ഡോണലിന്റെ യുഎസ് പൗരത്വം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ഭീഷണിപ്പെടുത്തി. റോസി ഒ’ഡോണള്‍ ‘മനുഷ്യത്വത്തിന് ഭീഷണി’യാണെന്ന് ട്രമ്പ് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.‘റോസി ഒ’ഡോണല്‍ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍, അവരുടെ പൗരത്വം പിന്‍വലിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവമായി ആലോചിക്കുന്നു. അവര്‍ മനുഷ്യരാശിക്ക് ഭീഷണിയാണ്, അവര്‍ക്ക് വേണമെങ്കില്‍ അവരുടെ അയര്‍ലന്‍ഡ് എന്ന അത്ഭുതകരമായ രാജ്യത്ത് തന്നെ തുടരട്ടെ. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!’ ട്രംപ് ശനിയാഴ്ച ട്രൂത്ത് സോഷ്യലില്‍ ഒരു …

വാൾമാർട്ട് 8.5 ലക്ഷം വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ചു; രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

-പി പി ചെറിയാൻ ന്യൂയോർക്ക്: ലിഡ് അപ്രതീക്ഷിതമായി തെറിച്ചുപോയതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് പരിക്കേറ്റതിനെതുടർന്നു വാൾമാർട്ട് 8.5 ലക്ഷം സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ചു. പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. 2017 മുതൽ രാജ്യത്തുടനീളമുള്ള വാൾമാർട്ട് സ്റ്റോറുകളിൽ വിറ്റഴിച്ച “ഓസാർക്ക് ട്രെയിൽ 64 ഔൺസ് സ്റ്റെയിൻലെസ് സ്റ്റീൽ ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. തിരിച്ചുവിളിച്ച വാട്ടർ ബോട്ടിലുകൾ ഉപഭോക്താക്കൾ ഉടൻതന്നെ വാൾമാർട്ട് സ്റ്റോറിൽ എത്തിച്ചു പണം തിരികെ വാങ്ങാവുന്നതാണ്.

നടന്നുപോകുന്ന വിരോധം: യുവതിയെ തടഞ്ഞു നിര്‍ത്തി അക്രമിച്ചു; കൊല്ലുമെന്ന് ഭീഷണി, സ്ഥല ഉടമയായ യുവതിക്കെതിരെ കേസ്

കാസര്‍കോട്: ജോലിക്കു പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ സ്ഥലഉടമയായ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. മടിക്കൈ, എരിക്കുളം, തീര്‍ത്ഥങ്കര കണ്ടത്തില്‍പുരയില്‍ ഹൗസില്‍ കെ പി ശ്രീജിത്തിന്റെ ഭാര്യ കെ സി രേഷ്മ (35)യാണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച രാവിലെ ജോലിക്കായി നടന്നുപോകുന്നതിനിടയില്‍ സജിത്തിന്റെ ഭാര്യ രേവതിയാണ് അക്രമിച്ചതെന്നു പരാതിപ്പെട്ടു. രേവതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടി രേഷ്മ നടന്നുപോകുന്ന വിരോധമാണ് അക്രമത്തിനു കാരണമെന്ന് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ …

ഫെന്റനൈല്‍ കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി മുന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം: ടെക്‌സസില്‍ യുവതി അറസ്റ്റില്‍

-പി പി ചെറിയാന്‍ പാര്‍ക്കര്‍ കൗണ്ടി, ടെക്‌സസ്: ഫെന്റനൈല്‍ കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ 63 കാരിയായ ടെക്‌സസ് യുവതിക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. പമേല ജീന്‍ സ്റ്റാന്‍ലി എന്ന യുവതിയെ വ്യാഴാഴ്ച പാര്‍ക്കര്‍ കൗണ്ടിയില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു.ചോക്ലേറ്റ് പെട്ടിയില്‍ ഫെന്റനൈല്‍ കുത്തിവെച്ച് മുന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാന്‍ലി ഒരു പരിചയക്കാരനോട് പറയുന്നത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. മറ്റൊരു സ്ത്രീയുമായി അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ …

നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നിന്നു കവര്‍ന്നത് ഒന്നരലക്ഷം രൂപ; കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജുവിനെ പിടികൂടുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് 28,000 രൂപ മാത്രം, ബാക്കി പണം കൊണ്ടുപോയത് ആര്?

കാസര്‍കോട്: നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നിന്നു ഒന്നര ലക്ഷം രൂപ കവര്‍ന്ന കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു എന്ന സജീവന്റെ ജീവിതം അപസര്‍പ്പക കഥപോലെയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മംഗ്‌ളൂരുവിലും ഇയാള്‍ക്കെതിരെ നിരവധി കവര്‍ച്ചാകേസുകളുണ്ട്. ഏറ്റവും ഒടുവില്‍ ആറുമാസം മുമ്പ് കാഞ്ഞങ്ങാട്ടാണ് മോഷണക്കേസില്‍ പ്രതിയായത്. മൊബൈല്‍ മോഷണമായിരുന്നു കുറ്റം. പ്രസ്തുത കേസില്‍ കാഞ്ഞങ്ങാട് ഡിവൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ജാമ്യവ്യവസ്ഥയുടെ …

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി സദാനന്ദനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തു

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സദാനന്ദനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. കണ്ണൂര്‍ സ്വദേശിയാണ് സദാനന്ദന്‍. മുപ്പത് വര്‍ഷം മുമ്പുണ്ടായ സിപിഎം ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഇരു കാലുകളും നഷ്ടപ്പെട്ടിരുന്നു. കൃത്രിമ കാലുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. 2016ല്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു. അന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനു എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റെ ഇരകളുടെ പ്രതീകമാണ് സദാനന്ദന്‍ എന്നാണ് അന്നു പ്രധാനമന്ത്രി പറഞ്ഞത്. സദാനന്ദന്റെ …

മടിക്കൈയില്‍ 18കാരിയെ കാണാതായി

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മടിക്കൈയില്‍ 18കാരിയെ കാണാതായതായി പരാതി. കൂട്ടപ്പുന്ന, മൂലക്കെ വീട്ടില്‍ മീഖളി (18)നെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ മകള്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് മാതാവ് എം.വി സരിത നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നീലമന മാധവന്‍ എമ്പ്രാന്തിരി അന്തരിച്ചു

കാസര്‍കോട്: വേലാശ്വരം ജി.യു.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ പുല്ലൂര്‍, മധുരക്കാട്ടെ നീലമന മാധവന്‍ എമ്പ്രാന്തിരി (95) അന്തരിച്ചു. മക്കള്‍: എന്‍. മാധവന്‍ (മുന്‍ ഹെഡ്മാസ്റ്റര്‍, ഇഖ്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, അജാനൂര്‍), എന്‍. ഉണ്ണികൃഷ്ണന്‍ (മേല്‍ശാന്തി, അമ്പിലാടി), എന്‍. വാസുദേവന്‍. മരുമക്കള്‍: പി. വിജയ (മുന്‍ അധ്യാപിക ജി.യു.പി.എസ്,പുല്ലൂര്‍), എസ്.എം. സതി, എന്‍.എം. വിലാസിനി സഹോദരങ്ങള്‍: കുറ്റിക്കോല്‍ നീലമന ശങ്കരന്‍ എമ്പ്രാന്തിരി, മധുസൂദനന്‍ (മുന്‍ മാനേജര്‍ പെരിയ സഹകരണ ബാങ്ക്), സാവിത്രി അന്തര്‍ജനം, പരേതരായ എന്‍. നാരായണന്‍ എമ്പ്രാന്തിരി, …

നായ കുറുകെ ഓടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: നായ കുറുകെ ഓടിയതിനെ തുടര്‍ന്നു ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. പെര്‍ള, പഡ്രെ, ബെദിയാര്‍ ഹൗസിലെ ബി. പ്രവീണ (31)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനു മുന്‍വശത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ പ്രവീണയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ശനിയാഴ്ച രാത്രി ചെങ്കള ഇ.കെ നായനാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സംസ്‌കാരം ഞായറാഴ്ച ബെദിയാറിലെ വീട്ടുവളപ്പില്‍ നടക്കും. പ്രവീണയുടെ അപകട …

പീഡനത്തിനിരയായ നൂറോളം യുവതികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ; അസ്ഥികൂടവുമായി കോടതിയിൽ ഹാജരായി ശുചീകരണ തൊഴിലാളി

മംഗളൂരു: ദക്ഷിണ കന്നഡയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി കോടതിയിൽ മൊഴി നൽകി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇയാൾ ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിൽ എത്തിയത്. അഭിഭാഷകർക്കൊപ്പമെത്തിയ ഇയാൾ മുഖം മറച്ചിരുന്നു. താൻ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും കോടതിയിൽ സമർപ്പിച്ചു.നേരത്തേ ഇയാൾ കോടതിയിലെത്തി മൊഴി നൽകാതെ നിയമ നടപടികൾ ആരംഭിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയിരുന്നു. പിന്നാലെ നേരിട്ടു ഹാജരായ ഇയാൾ വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം …

നഗരസഭാ ചെയര്‍മാന്‍ വാക്കു പാലിച്ചു; ജനറല്‍ ആശുപത്രിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചു

കാസര്‍കോട്: നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം വാക്കു പാലിച്ചു. തെക്കില്‍ ടാറ്റ ആശുപത്രിയില്‍ ഉപയോഗിക്കാതെ കിടന്ന 400 കെവിഎ ജനറേറ്റര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു. ജനറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘോടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു.വൈദ്യുതി മുടങ്ങിയാല്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ശേഷിയുള്ള ജനറേറ്റര്‍ 11 കി.മീറ്റര്‍ അപ്പുറത്തുള്ള ടാറ്റാ ആശുപത്രിയില്‍ നിന്ന് കൊണ്ടു വരുന്നതിനു 8 മാസം മുന്‍പ് …

നീന്തല്‍ പരിശീലനക്കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: നീന്തല്‍ പരിശീലന കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. നെടുമങ്ങാട്, വേങ്കവിളയിലെ പരിശീലന കുളത്തില്‍ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മുങ്ങി മരിച്ചത്. കൂശര്‍കോട് സ്വദേശികളാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. നീന്തല്‍ പരിശീലനത്തിനു ഇറങ്ങിയ സമയത്താണ് അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കാമുകനുമായുള്ള യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍; ചിത്രങ്ങള്‍ നശിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയുടെ നാടകം പൊളിഞ്ഞു

ന്യൂഡല്‍ഹി: കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യാന്‍ ഭാര്യയുടെ കടുംകൈ പ്രയോഗം; ക്വട്ടേഷന്‍ സംഘാംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു. അങ്കിത് ഹഗ്ലോട്ടി (27)നെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ഡല്‍ഹി, സുല്‍ത്താന്‍പൂരിലാണ് വിചിത്രമായ കേസ് ഉണ്ടായത്.യുവതിയും കാമുകനും ഒത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഇത് പുലിവാലായേക്കുമെന്നു കണക്കുകൂട്ടിയാണ് ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യുവതി തീരുമാനിച്ചത്. പല തവണ ഇതിനു ശ്രമിച്ചിട്ടും ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യുവതിക്കു കഴിഞ്ഞില്ല. ഇതോടെ …

ഉപയോഗശൂന്യമായിക്കിടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം താലൂക്ക് ഓഫീസിന് വിട്ടുകൊടുക്കണം: എന്‍.സി.പി

മഞ്ചേശ്വരം: ഉപ്പള നായാബസാറില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന കെട്ടിടം താലൂക്ക് ഓഫീസിനു വിട്ടുകൊടുക്കണമെന്ന് എന്‍.സി.പി നേതാവ് മഹമൂദ് ആവശ്യപ്പെട്ടു. ഇക്കാര്യം ദീര്‍ഘകാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നെങ്കിലും ചില ഗൂഢ ശക്തികളുടെ ഹിഡന്‍ അജണ്ടക്ക് ഭരണ പാര്‍ട്ടിയും ബ്ലോക്ക് -ഗ്രാമ പഞ്ചായത്തു ഭരണവും വിധേയമായിരിക്കുകയാണെന്ന സംശയം ഇക്കാര്യത്തില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്നു. നിസ്സംഗത ഉണ്ടാക്കുന്നുണ്ടെന്നു അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സ്വന്തമായി ഭൂമിയുണ്ടായിട്ടും സര്‍ക്കാര്‍ കെട്ടിടം ഉപയോഗമില്ലാതെ ഒഴിച്ചിട്ടു നശിപ്പിക്കുന്നതും അതേ സമയം വന്‍ തുക വാടക കൊടുത്തു അതില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് …

സ്‌കൂള്‍ സമയമാറ്റം: ധിക്കാര സമീപനം ഇല്ല; സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിനു ധിക്കാര നിലപാടില്ല. താന്‍ പറഞ്ഞത് കോടതിയുടെ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ സമയത്തില്‍ ഒരു വിഭാഗത്തിനു മാത്രം സൗജന്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.ഇതിനു പിന്നാലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് കടുപ്പിച്ചിരുന്നു. സമയമാറ്റം സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു പരാതി നല്‍കുകയും ചെയ്തു. സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ലെന്നും സര്‍ക്കാരിനു …

പൂച്ചക്കാട്ടെ അക്രമവും തീവെയ്പും; കേസുകള്‍ പുനഃരന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ അക്രമവും തീവെപ്പും സംബന്ധിച്ച കേസുകള്‍ പുനഃരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണനാണ് നിര്‍ദ്ദേശം നല്‍കിയത്. പൂച്ചക്കാട്, റഹ്‌മത്ത് റോഡ് എര്‍ളത്ത് ഹൗസില്‍ കെ.എം മുഹമ്മദ് കുഞ്ഞി (50), റഷീദ് മന്‍സിലിലെ ഫൈസല്‍ അലിയുടെ ഭാര്യ ജമീല (28) എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.2025 ഫെബ്രുവരി 11ന് ആണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം. ജമീലയും …

അത്യുല്‍പ്പാദന ശേഷിയുള്ള ഫല വൃക്ഷതൈകളുമായി വനശ്രീ ഫാം

കാഞ്ഞങ്ങാട്: അത്യുല്‍പ്പാദന ശേഷിയുള്ള വിവിധ ഇനം ഫല വൃക്ഷങ്ങളുടെയും പഴ സസ്യങ്ങളുടെയും തൈകള്‍ കാഞ്ഞങ്ങാട് വനശ്രീ ഫാമില്‍ വില്‍പ്പനക്ക് ഒരുങ്ങിയിരിക്കുന്നു.വിവിധ ഇനം കശുമാവു ഗ്രാഫ്ട് തൈകള്‍, കവുങ്ങിന്‍ തൈകള്‍, തെങ്ങിന്‍ തൈകള്‍, എക്‌സോട്ടിക് ഫ്രൂട്ടുകളുടെ കൂടുതല്‍ ഇനം തൈകള്‍ എന്നിവയാണ് വില്‍പ്പനക്ക് തയ്യാറായിട്ടുള്ളത്. കൃഷി ഇറക്കിന് അനുയോജ്യമായ ഈ സമയത്ത് മികച്ച വൃക്ഷത്തൈകള്‍ക്കു കര്‍ഷകര്‍ക്കു സമീപിക്കാവുന്ന വിശ്വസ്ത സ്ഥാപനമാണ് കാഞ്ഞങ്ങാട് വനശ്രീ ഫാമെന്നു സ്ഥാപനമുടമകള്‍ അറിയിച്ചു.