വാഷിംഗ്ടണ്‍: ഹാരി എസ് ട്രൂമാന് എന്ന അമേരിക്കയുടെ യുദ്ധവിമാനവാഹിനിക്കപ്പലില് നിന്നു കോടിക്കണക്കിനു ഡോളര്‍ വില വരുന്ന യുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വീണു. ഒരു നാവികനു പരിക്കേറ്റു. കപ്പലിനു മുകളില്‍ വിമാനം വലിച്ചു മാറ്റിക്കൊണ്ടിരുന്ന ട്രാക്ടറും കടലില്‍ വീണു.
ഹാംഗര്‍ ബേയില്‍ വിമാനം വലിച്ചു കൊണ്ടു പോവുന്നതിനിടെ മൂവ്മെന്റ് ക്രൂവിനു വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു അമേരിക്കന്‍ നാവികസേന വെളിപ്പെടുത്തി. വിമാനം കടലില്‍ നിന്നു പുറത്തെടുക്കാന്‍ വിമാനവാഹിനിക്കപ്പലും കപ്പലിലുള്ള മറ്റു വിമാനങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വിമാനവാഹിനി കപ്പലുകളില്‍ ഒന്നാണ് ട്രൂമാന്.
