കാറില്‍ കടത്തിയ ഒരു കോടിയില്‍പ്പരം രൂപയുമായി മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍; ബേക്കല്‍ തൃക്കണ്ണാട് വന്‍ കുഴല്‍പ്പണ വേട്ട

കാസര്‍കോട്: നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കാസര്‍കോട് ജില്ലയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഒരു കോടിയില്‍ അധികം രൂപയുമായി മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍. ചൊവ്വാഴ്ച രാവിലെ എട്ടരമണിയോടെ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ ബേക്കല്‍, തൃക്കണ്ണാടിനു സമീപത്താണ് കുഴല്‍പ്പണ വേട്ട നടന്നത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ്ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡിവൈ.എസ്.വി.വി. മനോജ്, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. നോട്ടുകെട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നതേ ഉള്ളു. പൂര്‍ത്തിയാക്കിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page