പച്ചത്തെയ്യം: ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്

കാസര്‍കോട്:ഗോപി കുറ്റിക്കോലിന്റെ പച്ചത്തെയ്യം അഹമ്മദാബാദില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡിസംറിലാണ് ഫെസ്റ്റിവല്‍. കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച സണ്‍ഡെ തിയറ്ററിന്റെ കുട്ടികളുടെ സിനിമയായ പച്ചത്തെയ്യം ഇതിനു മുമ്പ് ബീഹാറിലെ ജാജാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, രാമേശ്വരം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലാണ് അഹമ്മദാബാദില്‍ നടക്കുന്നത്.ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പച്ചത്തെയ്യത്തിന് മനോജ് കെ സേതുവാണ് ക്യാമറ നിർവഹിച്ചത്. അനൂപ് രാജ് ഇരിട്ടി അസോസിയേറ്റ് …

അരമങ്ങാനം, മൂവാരിത്തൊട്ടി ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനയും വെള്ളാട്ടവും

ഉദുമ: കളനാട് അരമങ്ങാനം, മൂവാരിത്തൊട്ടി ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനയും വെള്ളാട്ടവും നവംബർ 26, 27 തീയ്യതികളിൽ നടക്കും. 26 ന് വൈകുന്നേരം 4 ന് മലയിറക്കൽ, 6.30 ന് ദീപാരാധനയോടെ ഊട്ടും വെള്ളാട്ടവും . രാത്രി 10 ന് സന്ധ്യാവേല.തുടർന്ന് കളിക്കപ്പാട്ട്, മുവാരിത്തൊട്ടി തറവാട്ടിൽ നിന്നു കലശം എഴുന്നള്ളത്ത് . 27 ന് പുലർച്ചെ 5 ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്. ഉച്ചയ്ക്ക് 12.30 ന് അന്നദാനം. വൈകുന്നേരം 3ന് മലകയറ്റൽ .

വഴി തെറ്റി വീടുമാറിക്കയറിയ ക്ലീനിങ് ജീവനക്കാരിയെ വെടിവെച്ച് കൊന്ന കേസ്; വീട്ടുടമക്കെതിരെ നരഹത്യാക്കുറ്റം

പി പി ചെറിയാൻ ലെബനൻ (ഇൻഡ്യാന):വഴി തെറ്റി മറ്റൊരു വീട്ടിലെത്തിയ ക്ലീനിങ് തൊഴിലാളിയായ മരിയ ഫ്ലോറിൻഡ റിയോസ് പെരസ് ഡി വെലാസ്ക്വസിനെ (32) വെടിവെച്ചു കൊന്ന സംഭവത്തിൽ, വീട്ടുടമയായ കട്ട് ആൻഡേഴ്സനെതിരെ (62) നരഹത്യ കുറ്റം ചുമത്തി. നവംബർ 5-ന് രാവിലെയാണ് സംഭവം. മറ്റൊരിടത്തേക്ക് പോകേണ്ട ക്ലീനിങ് സംഘം അബദ്ധത്തിൽ ആൻഡേഴ്സന്റെ വീട്ടുവാതിൽക്കൽ എത്തുകയായിരുന്നു. വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് ഒരു മിനിറ്റിനുള്ളിൽ ആൻഡേഴ്സൺ മുന്നറിയിപ്പില്ലാതെ വാതിലിലൂടെ വെടിയുതിർക്കുകയായിരുന്നു.വെടിയേറ്റ് ക്ലീനിങ് തൊഴിലാളി മരിച്ചു. മരണകാരണമായ ഈ …

കോൺഗ്രസ് .എസിനു നീക്കിവച്ച വാർഡിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിമത സ്ഥാനാർത്ഥി

പയ്യന്നൂര്‍: .കോണ്‍ഗ്രസ് എസിന് നീക്കിവെച്ച വാര്‍ഡില്‍ വിമതനായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 36-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സി.പി.എം കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് എസിന് നീക്കിവെച്ച വാര്‍ഡില്‍ പി. ജയനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എസിന് സീറ്റ് വിട്ടുകൊടുത്തതില്‍ സി.പി.എം അണികളില്‍ വലിയൊരുവിഭാഗത്തിന് പ്രതിഷേധമുണ്ട്. ഇതേത്തുടര്‍ന്നാണ് വൈശാഖ് മല്‍സരരംഗത്തേക്ക് വന്നത്. ഇരുവരും തങ്ങളുടെ ഫോട്ടോ വെച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. നാട് ആഗ്രഹിച്ച നമ്മളില്‍ ഒരാള്‍ എന്നാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥി സി. …

മുതലപ്പാറ വാർഡ് കോൺഗ്രസിന്‌; പ്രശ്നപരിഹാര യോഗത്തിൽ ലീഗ് നേതാക്കൾക്ക് നേരെ കയ്യേറ്റം

തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ മുതലപ്പാറ വാര്‍ഡ് കോണ്‍ഗ്രസിന് നല്‍കിയതിനെച്ചൊല്ലി മുസ്ലിംലീഗിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തില്‍. പ്രശ്‌നപരിഹാരത്തിന് ചേര്‍ന്ന യോഗത്തില്‍ മുസ്ലിംലീഗ് നേതാക്കളെ കയ്യേറ്റം ചെയ്തു.പട്ടുവം പഞ്ചായത്തിലെ സീറ്റുകളെ സംബന്ധിച്ച് മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. പട്ടുവം വാർഡ് മുസ്ലിംലീഗിനും മുതലപ്പാറ കോണ്‍ഗ്രസിനും നല്‍കാന്‍ ധാരണയായാണ് പ്രശ്‌നം പരിഹരിച്ചത്. കുതിരപ്പുറം ശാഖ ലീഗ് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മുതലപ്പാറ വാർഡ് കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ ശാഖ ഭാരവാഹികളടക്കം രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ബുധനാഴ്ച കുതിരപ്പുറം …

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; യുവാവിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. 39 കാരി നല്‍കിയ പരാതിയില്‍ കാലിച്ചാമരം, സര്‍ക്കാരിയിലെ സച്ചിന്‍ എന്ന ആള്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ ബൈക്കുമായി എത്തിയ സച്ചിന്‍ യുവതിയോട് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോള്‍ കൈയില്‍ കയറിപ്പിടിച്ച് ബലമായി ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചതായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ …

സ്പാ ജീവനക്കാരിയായ ഭാര്യയെ നടുറോഡിൽ കുത്തിക്കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

കണ്ണൂര്‍: ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടേരി കൊയക്കോട്ട് ഹൗസില്‍ ഒ.കെ മുബീനയെ (26) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് ഏച്ചൂര്‍ സ്വദേശി പി.എ ഇസ്മയിലിനെ(38)യാണ് ഇൻസ്പെക്ടർ പി.എ ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 10.20ന് കണ്ണൂര്‍ പി.വി.എസ് റോഡ് ജംഗ്ഷനിലൂടെ നടന്നുപോവുകയായിരുന്ന മുബീനയെ കത്തി കൊണ്ട് കുത്തിയും തലക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കുടുംബപ്രശ്‌നമാണത്രെ അക്രമത്തിന് കാരണം. നാട്ടുകാരാണ് യുവതിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്പാ …

കൊടക്കാട്ട് വയോധിക തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടക്കാട്ട് വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഓലാട്ടെ ജാനകി (75)യെ ആണ് ചൊവ്വാഴ്ച വൈകുന്നേരം പഴയ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിൽ നിന്നു തട്ടിൻ മുകളിലേയ്ക്ക് കയറുന്നതിനായി കെട്ടിയ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. ചീമേനി പൊലീസ് കേസെടുത്തു.

പുത്തിഗെ പഞ്ചായത്തില്‍ എല്‍.ഡി.എഫ് അനുകൂല ഇരട്ട വോട്ടുകളെന്ന് പരാതി;നിയമ നടപടിക്കൊരുങ്ങി മുസ്‌ലിംലീഗ്

കുമ്പള:പുത്തിഗെ പഞ്ചായത്തില്‍ മുമ്പ് താമസിച്ചിരുന്നവര്‍ക്കും വിവാഹം കഴിഞ്ഞ് പോയവര്‍ക്കും വ്യാപകമായി ഇരട്ട വോട്ടുകളുള്ളതായി പരാതി.ഇരട്ട വോട്ടുകള്‍ ഒഴിവാക്കാന്‍ രേഖാമൂലം പരാതി നല്‍കിയിട്ടും സി.പി.എം അനുകൂല ജീവനക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ കുമ്പളയില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരേ നിയമ നടപടിയുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന്അവര്‍ കൂട്ടിച്ചേര്‍ത്തു.സ്ഥലത്തില്ലാത്ത വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ഇവര്‍ ഹിയറിങിന് ഹാജറാകുന്നതിന് പകരം സി.പി.എം പ്രവര്‍ത്തകരാണ് രേഖകള്‍ നല്‍കിയത്.അതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പട്ടികയില്‍ …

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലേയ്ക്കുള്ള വഴി മധ്യേ കുത്തിക്കൊന്നു, പ്രതിയെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി

രാമേശ്വരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിരോധത്തില്‍ സ്‌കൂളിലേയ്ക്കു നടന്നു പോവുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. രാമേശ്വരത്ത് ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ശാലിനി (18)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മുനിരാജന്‍ എന്നയാളെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി പൊലീസിനു കൈമാറി. ശാലിനിയുടെ പിന്നാലെ ചെന്ന് മുനിരാജന്‍ നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ശാലിനി യുവാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയില്ല. വീണ്ടും ശല്യം ചെയ്തപ്പോള്‍ ശാലിനി …

റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് പുതുജീവന്‍: കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ‘താക്കോല്‍ ദ്വാര’ നട്ടെല്ല് ശസ്ത്രക്രിയ വിജയകരം

കാസര്‍കോട് : റോഡപകടത്തില്‍ നട്ടെല്ലിന് പൊട്ടലേറ്റ യുവതിക്ക് അസ്റ്റര്‍ മിംസ് ആശുപത്രി കീഹോള്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. വലിയ മുറിവുകളോ വേദനയോ ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നൂതന ചികിത്സാ രീതിക്ക് സാധിച്ചു.ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 21 കാരിക്കാണ് ശസ്ത്രക്രിയവിജയകരമായിനടത്തിയത്. നട്ടെല്ലിലെ എല്‍1 എന്ന ഭാഗത്ത് പൊട്ടല്‍ സംഭവിച്ച ഇവരെ രൂക്ഷമായ നടുവേദനയും ചലനശേഷിയിലെ ബുദ്ധിമുട്ടും മൂലമാണ് അസ്റ്റര്‍ മിംസ് ന്യൂറോസയന്‍സ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ …

കല്ലുകെട്ടു തൊഴിലാളി ബദിയഡുക്ക പെര്‍ഡാലയിലെ ജഗദീഷ് സാല്യാന്‍ അന്തരിച്ചു

കാസര്‍കോട്: കല്ലുകെട്ടു തൊഴിലാളിയും ആധ്യാത്മിക പ്രവര്‍ത്തകനുമായ ബദിയഡുക്ക പെര്‍ഡാലയിലെ ജഗദീശ് സാല്യാന്‍ (42) ഹൃദയാഘാതത്തെത്തുടര്‍ന്നു അന്തരിച്ചു.ഇന്നലെ വൈകിട്ട് പെര്‍ഡാല ശ്രീ ഉദനേശ്വര ക്ഷേത്രത്തിനടുത്തെ വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു ഹൃദയാഘാതമെന്നു പറയുന്നു. ഉദനേശ്വരക്ഷേത്ര നവീകരണ സമിതി വൈസ് പ്രസിഡന്റാണ്. ക്ഷേത്ര സമിതി പ്രവര്‍ത്തകനുമായിരുന്നു. സി പി എം പ്രവര്‍ത്തകനുമാണ്. പിതാവ്: പരേതനായ കൃഷ്ണ. മാതാവ്: സുന്ദരി. സഹോദരങ്ങള്‍: യോഗീഷ്, രവികുമാര്‍, ചന്ദ്രകല.

സി പി എമ്മിനും എസ് ഡി പി ഐയ്ക്കും ബി ജെ പിക്കുമെതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ കുമ്പളയില്‍ പത്രിക നല്‍കി

കുമ്പള: തിരഞ്ഞെടുപ്പ് ചൂട് ആളിപ്പടര്‍ത്താന്‍ പ്രമുഖ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ കുമ്പളയില്‍ ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ സി പി എമ്മിനും ബി ജെ പിക്കും എസ് ഡി പി ഐക്കും പിന്നെ മുസ്ലീം ലീഗിനുമെതിരെ പടപ്പുറപ്പാടിനു തയ്യാറെടുത്തു.കുമ്പള പഞ്ചായത്തില്‍ പുതുതായി രൂപീകരിച്ച ഷേഡിക്കാവ് 24-ാം വാര്‍ഡില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കേശവ നായിക്കാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. സി പി എമ്മും ബി ജെ പിയും മാറിമാറി വിജയിക്കുന്ന വാര്‍ഡാണിത്. കുമ്പള ടൗണില്‍ ഈ വാര്‍ഡും ഉള്‍പ്പെടുന്നു. എസ് ഡി …

തിരഞ്ഞെടുപ്പു ചൂടിനിടയില്‍ മണല്‍ക്കൊള്ള; തോണി പിടിച്ചെടുത്തു ഇടിച്ചുപൊളിച്ചു; മണലൂറ്റല്‍കാരനെതിരെ കവര്‍ച്ചാകേസ്

കുമ്പള: തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കെ മൊഗ്രാല്‍ മടിമുഗര്‍ പുഴയിലെ പൂഴിയൂറ്റല്‍ തോണി പൊലീസ് ഇന്നലെ പിടിച്ചു കരയിലെത്തിച്ച ശേഷം ജെ സി ബി കൊണ്ട് ഇടിച്ചു തകര്‍ത്തു.നാടു തിരഞ്ഞെടുപ്പു ചൂടിലേക്കു മാറിയ തക്കം നോക്കി പൂഴിയൂറ്റല്‍ തകൃതിയില്‍ ആരംഭിച്ചിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്നു കുമ്പള ഇന്‍സ്‌പെക്ടര്‍ മുകുന്ദന്‍, എസ് ഐ പ്രദീപ് കുമാര്‍, പ്രബേഷന്‍ എസ് ഐ അനന്തകൃഷ്ണന്‍, എ എസ് ഐ സലാം എന്നിവര്‍ പുഴക്കരയിലെത്തിയതോടെ മണലൂറ്റല്‍ സംഘം തോണിയില്‍ നിന്നു ചാടി രക്ഷപ്പെടുകയായിരുന്നുവത്രെ. തുടര്‍ന്നു പുഴയിലിറങ്ങിയ പൊലീസ് …

ആഡംബര കാര്‍ തട്ടിയെടുത്തതായി പരാതി: മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസ്; നിയമപരമായി നേരിടുമെന്ന് കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: മുസ്ലീംലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്കെതിരെ ബംഗ്‌ളൂരു, അള്‍സൂര്‍ പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തു. ബിസിനസ് പാട്ണര്‍ ആയിരുന്ന ആളുടെ 49.5 ലക്ഷം രൂപ വിലയുള്ള ആഡംബര കാര്‍ ഉപയോഗത്തിനു വാങ്ങിയ ശേഷം തിരികെ നല്‍കിയില്ലെന്നാണ് പരാതിയിലാണ് കേസ്മാഹിന്‍ കല്ലട്രയുടെ നേതൃത്വത്തില്‍ ബംഗ്‌ളൂരുവില്‍ ഉണ്ടായിരുന്ന കല്ലട്ര ടെക്‌നോളജീസ് എന്ന കമ്പനിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മലപ്പുറം, തിരൂര്‍ സ്വദേശി നിഷാദലി പുക്ലശ്ശേരിയാണ് പരാതിക്കാരന്‍.കേസിനെ നിയമപരമായി നേരിടുമെന്ന് കല്ലട്ര മാഹിന്‍ ഹാജി കാരവലിനോട് …

മഞ്ചേശ്വരം മണ്ഡലത്തില്‍ ലീഗിനെയും നാടിനെയും നയിക്കാന്‍ ഒരേ ആളുകള്‍ വേണ്ടെന്ന് പ്രവര്‍ത്തകര്‍; അടിയന്തിര യോഗത്തില്‍ തീരുമാനമായില്ല; ബന്തിയോടു ബദല്‍ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു

മഞ്ചേശ്വരം:മുസ്ലീംലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള്‍ അപ്പാടെ നാടുഭരിക്കാന്‍ തയ്യാറെടുക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ ഉടലെടുത്ത അന്തഛിദ്രം തീര്‍ക്കാന്‍ ഇന്നലെ സന്ധ്യക്കു ചേര്‍ന്ന അടിയന്തര മണ്ഡലം പാര്‍ലമെന്ററി ബോഡ് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. പാര്‍ലമെന്ററി ബോഡ് അംഗങ്ങള്‍ക്കു പുറമെ ജില്ലാ- മണ്ഡലം- മംഗല്‍പാടി പഞ്ചായത്ത് ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിക്കുന്ന ബന്തിയോടു ഡിവിഷന്‍ പരിധിയില്‍ വരുന്ന ഒമ്പതു വാര്‍ഡുകളിലെ പാര്‍ട്ടി പ്രതിനിധികളെ ഒരോരുത്തരെയായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയ ഉന്നതാധികാരസമിതി തീരുമാനം …

മഞ്ചേശ്വരം മണ്ഡലം ലീഗ് ഭാരവാഹികൾ കൂട്ടത്തോടെ സ്ഥാനാർത്ഥികൾ; പാർട്ടി ഭാരവും ജനപ്രതിനിധി ഭാരവും അവരെങ്ങനെ താങ്ങുമെന്ന് അണികൾ ; മണ്ഡലം കമ്മിറ്റി ഉടൻ പിരിച്ചു വിടണമെന്നും ആവശ്യം

മഞ്ചേശ്വരം: മസ്ലിം ലീഗിൻ്റെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായിക്കൊണ്ടിരിക്കെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പു ഗോദയിലിറങ്ങി. തിരഞ്ഞുപ്പുകാലത്തും അതു കഴിഞ്ഞും പാർട്ടിയെ മഞ്ചേശ്വരം മണ്ഡലത്തിൽ ആരു നയിക്കുമെന്നു അണികൾ നേതൃത്വത്തോടാരായുന്നു. മഞ്ചേശ്വരം മണ്ഡലം ലീഗ് കമ്മിറ്റി ഉടൻ പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം അസീസ് മരിക്കയെ മണ്ഡലം ലീഗ് പ്രസിഡൻ്റ് സ്ഥാനത്തു നിന്നു യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റണമെന്നു മംഗൽപാടി പഞ്ചായത്തു ലീഗ് ദാരവാഹികൾ ഒറ്റക്കെട്ടായി ജില്ലാ നേതൃത്വത്തോടു നേരിട്ടാവശ്യപ്പെട്ടു. ലീഗ് …

കേരള അസോസിയേഷൻ ഓഫ് ഡാളസ് മുന്നണി പോരാളി ഐ. വർഗീസിനു മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചു

ഡാളസ് : അര നൂറ്റാണ്ടു പിന്നിടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും ശക്തനായ സംഘാടകനുമായ ഐ. വർഗീസിനു ഡാളസ് കേരള അസോസിയേഷൻ മീറ്റ് ആൻഡ് ഗ്രീറ്റ് സംഘടിപ്പിച്ചു.ഞായറാഴ്ച വൈകിട്ട് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി ഐ. വർഗീസിന്റെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളും പുരോഗമന ചിന്താഗതിയും,ജനാധിപത്യ-മനുഷ്യത്വ സമീപനവും അനുപമ നേതൃത്വവും പ്രകീർത്തിക്കപ്പെട്ടു. അസോസിയേഷന്റെ ഗുണകരമായ വളർച്ചക്ക്ഈ സ്വഭാവ വിശേഷങ്ങൾ നൽകിയ സംഭാവന അംഗങ്ങൾ അനുസ്മരിച്ചു. പ്രക്ഷുബ്ധമായ സാഹചര്യങ്ങളോട് സംയമനത്തോടെയും നിഷ്പക്ഷമായും സമീപിക്കുന്ന അദ്ദേഹം അമേരിക്കയിലെ കല സാംസ്കാരിക …