സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
കരുനാഗപ്പള്ളി സ്വദേശിനി തുഷാര കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍ത്താവിന്റെ അമ്മ ഗീതാലാലി എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2019 മാര്‍ച്ച് 21നാണ് തുഷാര കൊല്ലപ്പെട്ട കാര്യം പുറംലോകം അറിഞ്ഞത്. രാത്രി ഒരു മണിയോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. മാംസമെല്ലാം ശോഷിച്ചു പോയതിനാല്‍ 21 കിലോ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തുഷാരയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്നു വ്യക്തമായത്. 2013ല്‍ ആയിരുന്നു തുഷാരയും ചന്തുലാലും വിവാഹിതരായത്.


വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികവും മാനസികവുമായ പീഡനം ആരംഭിച്ചു. തുഷാരയെ കുടുംബവുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല. ഇതിനിടയില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായി. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. മൂത്ത കുട്ടിയെ നഴ്‌സറിയില്‍ ചേര്‍ത്തപ്പോള്‍ അമ്മയുടെ അഭാവം സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചിരുന്നു. തുഷാര കിടപ്പുരോഗിയാണെന്നാണ് മറുപടി നല്‍കിയത്. സ്‌കൂള്‍ രേഖയില്‍ മാതാവിന്റെ പേരിന്റെ സ്ഥാനത്ത് ഗീത എന്നാണ് ചേര്‍ത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page