എംഡിഎംഎയുമായി യുവതിയും കൂട്ടാളികളും അറസ്റ്റില്‍

പയ്യന്നൂര്‍: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എടാട്ട് കെ.പി ഹൗസില്‍ കെ.പി ഷിജിനാസ് (34), എടാട്ട്, തുരുത്തി റോഡ്, പയ്യഞ്ചാല്‍ ഹൗസില്‍ പി. പ്രജിത (29), പെരുമ്പ, സുഹന മന്‍സിലില്‍ പി. ഷഹബാസ് (30) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ 2.45ന് എടാട്ട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തു സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ട കാറിനകത്തു പരിശോധിച്ചപ്പോഴാണ് 10.265 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. …

നോര്‍ത്ത് ചിത്താരി ഖിളര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി

കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായി സി മുഹമ്മദ് ഹാജി (പ്രസി.), സുബൈര്‍ ബ്രിട്ടീഷ് (ജന.സെക്ര.), സി.എച്ച് ഹുസൈന്‍ (ട്രഷ.), ഹാരിസ്, സി.കെ ആസിഫ്, ബഷീര്‍, സി.വി മാഹിന്‍ ഹാജി (വൈസ്. പ്രസി.), ഇബ്രാഹിം, മമ്മിണി, ജബ്ബാര്‍, സി.ബി സലീം (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. യോഗം ഷംസീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഹാജി അധ്യക്ഷം വഹിച്ചു.

മംഗ്‌ളൂരുവിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി കാറിനകത്തു വെടിയേറ്റു മരിച്ച നിലയില്‍

മംഗ്‌ളൂരു: മംഗ്‌ളൂരുവിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയായ കാര്‍ക്കളെയിലെ എന്‍ആര്‍ ദിലീപി(57)നെ കാറിനകത്തു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടെ, ധൂപതക്കട്ടയിലാണ് കാര്‍ കണ്ടെത്തിയത്. ദിലീപ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു. നിറയൊഴിക്കും മുമ്പ് വിഷം കഴിച്ചതായും സംശയിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ജീവിതം അവസാനിപ്പിക്കുന്നതായുള്ള സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനു ശേഷമാണ് നിറയൊഴിച്ചതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഹൈദരാബാദില്‍ ബിസിനസ് നടത്തിയിരുന്ന ദിലീപ് അടുത്ത കാലത്താണ് മംഗ്‌ളൂരുവില്‍ എത്തിയത്.

ഹാസ്യനാടക നടന്‍ എം. ശ്രീധരന്‍ നായര്‍ പാമ്പ് കടിയേറ്റ് മരിച്ചു

കാസര്‍കോട്: പാമ്പ് കടിയേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹാസ്യ നാടക നടനും പ്രമുഖ പാചക വിദഗ്ധനുമായ അമ്പലത്തറ, തായന്നൂരിലെ എം.എസ് എന്ന എം ശ്രീധരന്‍ നായര്‍ (55) മരിച്ചു. ശനിയാഴ്ച വൈകുന്നേരം കൃഷിയിടത്തില്‍ വച്ചാണ് പാമ്പു കടിയേറ്റത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ അണലി വര്‍ഗത്തിലുളള പാമ്പാണ് കടിച്ചതെന്നു വ്യക്തമായി. വൃക്കകളെ സാരമായി ബാധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിയാരത്തേക്ക് മാറ്റിയത്. ഡയാലിസിസ് അടക്കമുള്ള ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ …

ബങ്കരക്കുന്ന് തൈവളപ്പ് ഹൗസിലെ അബൂബക്കര്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, ബീച്ച് റോഡിലെ മില്‍ ഉടമയായിരുന്ന ബങ്കരക്കുന്ന് തൈവളപ്പ് ഹൗസിലെ അബൂബക്കര്‍(72) അന്തരിച്ചു. പരേതരായ ബി.കെ മുഹമ്മദ് ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ (ചേരങ്കൈ). മക്കള്‍: സാഹു, സാദാത്ത്, സമീമ, ഖൈറു. മരുമക്കള്‍: ഹാരിസ് (പള്ളം), മുസ്തഫ (കയ്യാര്‍), സബാന (പട്‌ള), സാഹിന (പച്ചമ്പള). സഹോദരങ്ങള്‍: ഹസൈനാര്‍, സത്താര്‍, റഷീദ്, പരേതരായ അബ്ദുല്ല, കുഞ്ഞാമു.

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; 20 പ്രതികള്‍ അറസ്റ്റില്‍, മംഗ്‌ളൂരുവില്‍ അതീവ ജാഗ്രത

മംഗ്‌ളൂരു: കുടുപ്പു കല്ലൂട്ടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട്, പുല്‍പ്പള്ളി, സാന്ദീപനി കുന്നിലെ മുച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന്‍ അഷ്‌റഫി(36)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സഹോദരന്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ എത്തിയ ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ചത്.ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച അഷ്‌റഫിനെ ഒരു കൂട്ടം ആള്‍ക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു. മുദ്രാവാക്യം വിളിച്ചുവെന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മര്‍ദ്ദനത്തിനിടയില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.സംഭവത്തില്‍ കുടുപ്പു സ്വദേശികളായ ടി.സച്ചിന്‍, …

പഹല്‍ഗാം: തിരിച്ചടിക്കു തയ്യാറായി ഇന്ത്യ; പാക് സൈനിക മേധാവി ഒളിവിലെന്നു പാക് സാമൂഹ്യ മാധ്യമങ്ങള്‍

കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടിക്കു ഇന്ത്യ തയ്യാറെടുത്തു കൊണ്ടിരിക്കെ പാക്കിസ്ഥാന്‍ സൈനിക മേധാവി ഒളിവില്‍ പോയെന്നു പാക് സമൂഹമാധ്യമങ്ങള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നു.ഈ പ്രചരണം തെറ്റാണെന്നു പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം അബോട്ടാബാദിലെ പാക് മിലിറ്ററി അക്കാദമിയില്‍ പാക് പട്ടാള മേധാവി അസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക വിദ്യാര്‍ത്ഥികളും നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. പാക് പട്ടാള മേധാവി അസിം മുനീര്‍ റാവല്‍പിണ്ടിയിലുള്ള ബങ്കറില്‍ ഒളിച്ചിട്ടുണ്ടെന്നു ചില സമൂഹമാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ …

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മടിക്കേരിയിലെ യുവ വ്യാപാരിയായ വൊര്‍ക്കാടി സ്വദേശി മരിച്ചു

കാസര്‍കോട്: കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവ വ്യാപാരി മരിച്ചു. വൊര്‍ക്കാടി, പാത്തൂര്‍, ബദിമലെയിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകനും മടിക്കേരിയിലെ ഇലക്ട്രോണിക്സ് വ്യാപാരിയുമായ അഷ്റഫ് (25) ആണ് മരിച്ചത്.പുത്തൂര്‍, മാണി-മൈസൂര്‍ ദേശീയ പാതയിലെ കാവുവില്‍ ആണ് അപകടം. ചൊവ്വാഴ്ച രാവിലെ പാത്തൂരിലെ വീട്ടില്‍ നിന്നു ബസില്‍ പുത്തൂരിലേക്ക് പോയ അഷ്റഫ് വര്‍ക്ക് ഷോപ്പില്‍ വച്ചിരുന്ന ബുള്ളറ്റിലാണ് മടിക്കേരിയിലേക്ക് യാത്ര പോയത്. കാവുവില്‍ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി …

കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ മുടിക്കുത്തിന് പിടിച്ച് ചവിട്ടി പരിക്കേല്‍പ്പിച്ചതായി പരാതി, ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മാലോത്ത്, പറമ്പ റോഡിലെ ദീപ ജോസഫി (22)ന്റെ പരാതിയില്‍ ഭര്‍ത്താവ് സ്റ്റീഫന്‍ ജോസഫിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.2016 ഫെബ്രുവരി ഒന്നിനാണ് ദീപയും സ്റ്റീഫനും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതല്‍ 2025 ഏപ്രില്‍ 29 വരെ കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു. ഏപ്രില്‍ 27ന് രാത്രിയില്‍ …

ബന്തിയോട്, അടുക്ക സ്വദേശിയെ കംബോഡിയയില്‍ കാണാതായി; സഹോദരിയുടെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കംബോഡിയയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്റ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ബന്തിയോട് അടുക്ക സ്വദേശിയെ കാണാതായതായി പരാതി. അടുക്കയിലെ പി.എം മുഹമ്മദിന്റെ മകന്‍ മുഹമ്മദ് മുനീറി(25)നെയാണ് കാണാതായത്. ഇയാളുടെ സഹോദരി ഉപ്പള, മുസോടിയിലെ മന്‍സീന നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.രണ്ടര വര്‍ഷമായി കംബോഡിയയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് മുനീറിനെ കുറിച്ച് ഏപ്രില്‍ നാലു മുതല്‍ ഒരു വിവരവും ഇല്ലെന്നു പരാതിയില്‍ പറഞ്ഞു. അതിനു മുമ്പു വരെ വീട്ടുകാരുമായി ഫോണില്‍ നിരന്തരം …

ഡ്യൂട്ടിക്കിടയില്‍ ആക്രമണത്തിനിരയാവുന്ന പൊലീസുകാരുടെ സംരക്ഷണവും ചികിത്സാചെലവും പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിക്കണം: കെപിഎ

കാസര്‍കോട്: ഡ്യൂട്ടിക്കിടയില്‍ ആക്രമണത്തിനിരയാവുന്ന പൊലീസുകാരുടെ സംരക്ഷണവും ചികിത്സയും പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു കേരള പൊലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കാസര്‍കോട്ട് നടന്ന കണ്‍വെന്‍ഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി വിജയ്ഭരത് റെഡ്ഡി മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ബി. രാജ് കുമാര്‍ പതാകയുയര്‍ത്തി. അഡിഷണല്‍ എസ്.പി വി ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, കെപിഎ സംസ്ഥാന ജന.സെക്രട്ടറി ഇ.വി പ്രദീപന്‍, കെ.പി.ഒ.എ ജോ.സെക്രട്ടറി പി.പി മഹേഷ്, ജില്ല …

ഇടവേളയ്ക്കു ശേഷം കുമ്പളയില്‍ വീണ്ടും കവര്‍ച്ച; മലഞ്ചരയ്ക്ക് കടയുടെ ഷട്ടര്‍ ഇളക്കി മാറ്റി രണ്ടു ചാക്ക് കുരുമുളക് കവര്‍ന്നു

കാസര്‍കോട്: ഇടവേളയ്ക്കു ശേഷം കുമ്പള ടൗണില്‍ വീണ്ടും കവര്‍ച്ച. കുമ്പള ടൗണില്‍ ലീഗാഫീസിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെ.എന്‍ ട്രേഡേര്‍സിന്റെ ഷട്ടര്‍ ഇളക്കിമാറ്റി രണ്ടു ചാക്ക് കുരുമുളകും മേശ വലിപ്പിലുണ്ടായിരുന്ന നാണയങ്ങളും കവര്‍ച്ച ചെയ്തു. കളത്തൂരിലെ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ബുധനാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൂട്ടുതകര്‍ത്ത ശേഷം കമ്പിപ്പാര ഉപയോഗിച്ച് ഷട്ടര്‍ ഇളക്കിമാറ്റിയാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കാവല്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ അന്വേഷണത്തിനായി …

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ മുളച്ച കൗമാര സൗഹൃദം: സുഹൃത്തിനെക്കൊണ്ടു ഭര്‍ത്താവിനെ വെടിവച്ചു കൊലപ്പെടുത്താന്‍ ഒത്താശ ചെയ്ത ഭാര്യ അറസ്റ്റില്‍

കണ്ണൂര്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ കൗമാര സുഹൃത്തുക്കള്‍ ചേര്‍ന്നു ഭര്‍ത്താവിനെ വെടിവച്ചു കൊന്ന കേസില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റു ചെയ്തു.മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തു മിനി നമ്പ്യാരെ(42)യാണ് പരിയാരം എസ്എച്ച്ഒ എം.പി വിനീഷ് കുമാര്‍ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു. മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനെ ഭാര്യയുടെ ഒത്താശയോടെ വീട്ടില്‍ ഒളിച്ചിരുന്ന കൗമാര കാമുകന്‍ സന്തോഷാണ് വെടിവെച്ചു കൊന്നതെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട കൈതപ്രം സ്വദേശി കെ.കെ രാധാകൃഷ്ണന്‍ ഓട്ടോ ഡ്രൈവറായിരുന്നു. കേസില്‍ …

നീലേശ്വരം, ചായ്യോത്തുള്ള ബന്ധുവിന്റെ താമസസ്ഥലത്ത് എത്തിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍; ദുരൂഹത

കാസര്‍കോട്: ബന്ധുവിന്റെ താമസസ്ഥലത്ത് എത്തിയ അന്യസംസ്ഥാന തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ഗൗഗംഭാര്‍ ബസമതാരി (25)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നീലേശ്വരം, ചായ്യോത്തെ ഒരു കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.തളിപ്പറമ്പില്‍ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഞായറാഴ്ച ചായ്യോത്തു താമസിക്കുന്ന ബന്ധുവിന്റെ മുറിയില്‍ എത്തിയതായിരുന്നു. അന്നു രാത്രി ബന്ധുവും ബസമതാരിയും മറ്റു ഏതാനും പേരും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നതായി പറയുന്നു. അതിനു ശേഷം കാണാതായത്രെ. തളിപ്പറമ്പിലേക്ക് തിരികെ പോയിരിക്കാമെന്നാണ് ബന്ധു ഉള്‍പ്പെടെ ഉള്ളവര്‍ …

പാക്കിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; പാക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചന, പാക്കിസ്ഥാന്‍ ഉത്കണ്ഠയില്‍

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ കര്‍ശന നടപടികളിലേക്കു നീങ്ങിയേക്കുമെന്നു സൂചന.പാക്കിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടക്കുന്നതും പാക്കിസ്ഥാന്‍ കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടക്കുന്നതും ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക്കിസ്ഥാന്‍ കപ്പല്‍ അടുക്കുന്നതും തടഞ്ഞേക്കുമെന്നാണ് സൂചന.ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനെതിരെ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. സിന്ധു നദി ജല കരാര്‍ മരവിപ്പിച്ചു. പാക്കിസ്ഥാന്‍, ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പാക് വ്യോമ മേഖലയില്‍ അനുമതി നിഷേധിച്ചിരുന്നു. അതേ സമയം ഇന്ത്യ പാക്കിസ്ഥാനെതിരെ ഏതു നിമിഷവും അക്രമത്തിനു തയ്യാറായേക്കുമെന്നു പാക് പ്രതിരോധ മന്ത്രി …

കാശ്മീരില്‍ പാക് വെടിവയ്പ്; തിരിച്ചടിച്ച് ഇന്ത്യ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നു കാശ്മീരിലെ 87 പൊതു പാര്‍ക്കുകളില്‍ 48 എണ്ണം താല്‍ക്കാലികമായി അടച്ചു.ജമ്മുവിലെയും കാശ്മീരിലെയും 48 പൊതു പാര്‍ക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് താല്‍ക്കാലികമായി അടച്ചത്. 26 വിനോദസഞ്ചാരികളെ ഭീകരര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുന്‍ കരുതല്‍ നടപടിയെന്ന നിലയില്‍ പാര്‍ക്കുകള്‍ അടച്ചത്. പ്രശസ്തമായ ദൂഷ്പത്രി, കെക്കേര്‍നാഗ്, ദുക്‌സും, സിന്‍ടോ, അച്ചാബാല്‍, ബാന്‍ഗുഡ് തടാകം, മര്‍ഗാന്‍ടോപ്പ്, ടോസമൈദാന്‍ എന്നിവ അടച്ചിട്ടവയില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.പഹല്‍ഗാം കൊലപാതകത്തെത്തുടര്‍ന്നു നിയന്ത്രണ രേഖക്കപ്പുറത്തു നിന്നു പാക്കിസ്ഥാന്‍ പ്രകോപന പരമായി വെടിവയ്പു തുടരുകയാണ്. …

പൊലീസിനെന്താ കൊമ്പുണ്ടോ?; പൊലീസ് സ്റ്റേഷനില്‍ കയറിയ പുള്ളിപ്പുലി ഇന്‍സ്‌പെക്ടറുടെ മുറി ചുറ്റി നടന്നു വീക്ഷിച്ചു, വന്ന വഴിയെ മടങ്ങി

കോയമ്പത്തൂര്‍: പുള്ളിപ്പുലി പൊലീസ് സ്റ്റേഷനില്‍ കയറി.തിങ്കളാഴ്ച രാത്രി നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ഊട്ടി ദേശീയ പാതയിലെ നടവട്ടം പൊലീസ് സ്റ്റേഷനിലാണ് പുലി കയറിയത്. ആ സമയത്ത് സീറ്റിലിരുന്നു ജോലി ചെയ്യുകയായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ മാരിമുത്തു പുള്ളിപ്പുലിയെ കണ്ടു ഞെട്ടി വിറച്ചു മരവിച്ചിരുന്നു. നാവനങ്ങാതെ സംസാരിക്കാന്‍ പോലും കഴിയാതെ സ്തബ്ധനായിരുന്ന അദ്ദേഹത്തെ കണ്ടു പുള്ളിപ്പുലി നാണിച്ചു പോയെന്നു സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് അത് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ കടന്ന് ഓഫീസും പരിസരവും വീക്ഷിച്ച ശേഷം വന്ന വഴിയേ മടങ്ങുകയായിരുന്നെന്നു പറയുന്നു. പൊലീസ് …

കുഡ്‌ലുവിലെ ബാബു റൈ അന്തരിച്ചു

കാസര്‍കോട്: കുഡ്‌ലുവിലെ ബാബു റൈ (75) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍:സന്തോഷ്, നീതീഷ്, നിരീക്ഷ. മരുമക്കള്‍: ശ്രുതി, ദീക്ഷിത. സഹോദരങ്ങള്‍: ബാലകൃഷ്ണ, രാജീവി. സവാക്ക് ജില്ലാ കമ്മറ്റിയംഗമാണ് ബാബു റൈ.