പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; 20 പ്രതികള്‍ അറസ്റ്റില്‍, മംഗ്‌ളൂരുവില്‍ അതീവ ജാഗ്രത

മംഗ്‌ളൂരു: കുടുപ്പു കല്ലൂട്ടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട്, പുല്‍പ്പള്ളി, സാന്ദീപനി കുന്നിലെ മുച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന്‍ അഷ്‌റഫി(36)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സഹോദരന്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ എത്തിയ ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച അഷ്‌റഫിനെ ഒരു കൂട്ടം ആള്‍ക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു. മുദ്രാവാക്യം വിളിച്ചുവെന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മര്‍ദ്ദനത്തിനിടയില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കുടുപ്പു സ്വദേശികളായ ടി.സച്ചിന്‍, ദേവദാസ്, ദീക്ഷിത്, നടേശ, മഞ്ജുനാഥ, ശ്രീദത്ത തുടങ്ങി 20 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ആള്‍ക്കൂട്ട കൊപാതകത്തെ തുടര്‍ന്ന് മംഗ്‌ളൂരു നഗരത്തിലും പരിസരങ്ങളിലും പൊലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page