കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ മുടിക്കുത്തിന് പിടിച്ച് ചവിട്ടി പരിക്കേല്‍പ്പിച്ചതായി പരാതി, ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മാലോത്ത്, പറമ്പ റോഡിലെ ദീപ ജോസഫി (22)ന്റെ പരാതിയില്‍ ഭര്‍ത്താവ് സ്റ്റീഫന്‍ ജോസഫിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
2016 ഫെബ്രുവരി ഒന്നിനാണ് ദീപയും സ്റ്റീഫനും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതല്‍ 2025 ഏപ്രില്‍ 29 വരെ കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു. ഏപ്രില്‍ 27ന് രാത്രിയില്‍ ദീപയുടെ മുടിക്കുത്തില്‍ പിടിച്ചു നിര്‍ത്തി കൈ കൊണ്ട് അടിക്കുകയും കാലു കൊണ്ട് ചവിട്ടുകയും ചെയ്തതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page