പഹല്‍ഗാം: തിരിച്ചടിക്കു തയ്യാറായി ഇന്ത്യ; പാക് സൈനിക മേധാവി ഒളിവിലെന്നു പാക് സാമൂഹ്യ മാധ്യമങ്ങള്‍

കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടിക്കു ഇന്ത്യ തയ്യാറെടുത്തു കൊണ്ടിരിക്കെ പാക്കിസ്ഥാന്‍ സൈനിക മേധാവി ഒളിവില്‍ പോയെന്നു പാക് സമൂഹമാധ്യമങ്ങള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നു.
ഈ പ്രചരണം തെറ്റാണെന്നു പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം അബോട്ടാബാദിലെ പാക് മിലിറ്ററി അക്കാദമിയില്‍ പാക് പട്ടാള മേധാവി അസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക വിദ്യാര്‍ത്ഥികളും നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. പാക് പട്ടാള മേധാവി അസിം മുനീര്‍ റാവല്‍പിണ്ടിയിലുള്ള ബങ്കറില്‍ ഒളിച്ചിട്ടുണ്ടെന്നു ചില സമൂഹമാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ മറ്റു ചിലര്‍ അസിം മുനീര്‍ വിദേശത്തേക്കു കടന്നെന്നാണ് പ്രചരിപ്പിക്കുന്നത്. അസിം മുനീറിന്റെ കുടുംബത്തെ ലണ്ടനിലേക്ക് മാറ്റിയെന്നും പാക് സോഷ്യല്‍ മീഡിയകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page