സംസാരശേഷി ഇല്ലാത്ത ആളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: സംസാരശേഷി ഇല്ലാത്ത ആളെ കാണാതായെന്ന പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുട്ടത്തൊടി, തെക്കേമൂലയിലെ രാമ (54)നെയാണ് കാണാതായത്. ജൂണ്‍ 26ന് രാവിലെയാണ് കാണാതായത്. വീട്ടില്‍ നിന്നു പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ലെന്ന് സഹോദരന്‍ എ ഈശ്വരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.രാമന് സംസാരശേഷി ഇല്ലെന്നും കണ്ടുകിട്ടുന്നവര്‍ 9497970103 എന്ന നമ്പറില്‍ അറിയിക്കണമെന്നും വിദ്യാനഗര്‍ പൊലീസ് അറിയിച്ചു.

യുവാവിന്റെ ഐ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ട കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: യുവാവിന്റെ കൈയില്‍ നിന്നു ഐ ഫോണ്‍ തട്ടിപ്പറിച്ചോടിയെന്ന കേസിലെ പ്രതി അറസ്റ്റില്‍. പടുവടുക്കത്തെ എന്‍ എ അസ്‌റുദ്ദീ(35)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ബോവിക്കാനം, ബാലനടുക്കത്തെ കൂട്ടില്‍ ഹൗസില്‍ മുഹമ്മദ് മിഷാബ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.ജൂണ്‍ 24ന് രാത്രി എട്ടുമണിയോടെ പടുവടുക്കത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ കൈവശം ഉണ്ടായിരുന്ന 106000 രൂപ വിലവരുന്ന പ്രോമിക്‌സ് ഐ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ടുപോയെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

ആയിരക്കണക്കിനു കാല്‍ നടയാത്രക്കാര്‍ സഞ്ചരിക്കുന്ന മൊഗ്രാല്‍ പേരാല്‍ റോഡ് ആകെ അപകട നിലയിലെന്ന് പരാതി

മൊഗ്രാല്‍: മൊഗ്രാല്‍- പേരാല്‍ പി ഡബ്ല്യു ഡി റോഡ് കുഴിയും അഴുക്കുവെള്ളവും കാടും കൊണ്ടു യാത്രക്കാര്‍ക്കു ദുരുതമായതായി പരാതി. സ്‌കൂള്‍, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ദിവസവും യാത്ര ചെയ്യുന്ന റോഡാണിത്. പരേതനായ പി ബി അബ്ദുള്‍ റസാഖ് എം എല്‍ എയുടെ കാലത്തു പുനര്‍ നിര്‍മ്മിച്ച റോഡ് അതിനു ശേഷം അറ്റകുറ്റപ്പണി നടത്താതെ അവഗണിക്കുകയായിരുന്നു. ഈ റൂട്ടില്‍ കുമ്പള പഞ്ചായത്തിന്റെ ഗ്രാമവണ്ടിയും ഓടുന്നുണ്ട്. ഈ റോഡിലെ ചളിയങ്കോട് റഹ്‌മത്ത് നഗര്‍ വളവില്‍ കുത്തിയൊഴുകുന്ന മലവെള്ളം ഓവുചാലില്ലാത്തതിനാല്‍ …

കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്; കുണ്ടംകുഴിയില്‍ കെ എസ് യു -എസ് എഫ് ഐ സംഘര്‍ഷം; പൊലീസെത്തി

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് യു വെള്ളിയാഴ്ച നടത്തിയ വിദ്യാഭ്യാസ ബന്ദ് കുണ്ടംകുഴിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഏതാനും കെ എസ് യു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ബേഡകം പൊലീസെത്തി വിരട്ടിയതോടെയാണ് വലിയ സംഘര്‍ഷം ഒഴിവായത്.വെള്ളിയാഴ്ച രാവിലെ കെ എസ് യു പ്രവര്‍ത്തകര്‍ സമരം നടത്തുന്നുവെന്നു കാണിച്ച് പ്രിന്‍സിപ്പലിനു നോട്ടീസ് നല്‍കിയിരുന്നു. സമരം അനുവദിക്കില്ലെന്നു മറുപടി നല്‍കിയപ്പോള്‍ പ്രവര്‍ത്തകര്‍ …

അബ്ദുല്‍ റഹ്‌മാന്‍ അമാനി മൗലവി അന്തരിച്ചു

കാസര്‍കോട്: ആലൂര്‍ മീത്തല്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് ഇമാം ചട്ടഞ്ചാല്‍ നിസ്സലാമുദ്ദീന്‍ നഗറിലെ ഇ.പി അബ്ദുല്‍ റഹ്‌മാന്‍ അമാനി മൗലവി ആദൂര്‍ (56) അന്തരിച്ചു.തളിപ്പറമ്പ് ജാമിഅ മഖര്‍ കോളേജില്‍ നിന്നും അമാനി ബിരുദം നേടിയ അദ്ദേഹംദീര്‍ഘകാലം സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ബെണ്ടിച്ചാല്‍ ജുമാ മസ്ജിദിലും സേവനം ചെയ്തിരുന്നു.ആലൂര്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് ഇമാമായി പ്രവര്‍ത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി സ്വലാത്ത് മജ്‌ലിസിലും പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുത്തിരുന്നു. വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ …

അമ്പലത്തറ, പോര്‍ക്കുളത്ത് വൈദികന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: അമ്പലത്തറ, ഏഴാംമൈല്‍, പോര്‍ക്കുളത്തെ എം.സി.ബി.എസ് കൃപാ നിലയത്തിലെ ഫാദര്‍ ജിന്റോ ജോസഫ് ആന്റണി (44)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രാര്‍ത്ഥനാ മന്ദിരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചകളില്‍ മാത്രം പ്രാര്‍ത്ഥന നടത്തുന്ന സ്ഥാപനമാണ് കൃപാനിലയം. ഫാദര്‍ ജിന്റോയെ കൂടാതെ മറ്റൊരു വൈദികന്‍ കൂടി കൃപാലയത്തില്‍ താമസിക്കുന്നുണ്ട.് ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. വൈദികന്റെ …

ഇരിയണ്ണിയിലെ പ്രമുഖ കര്‍ഷകന്‍ അണിലെ ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

കാസര്‍കോട്: ഇരിയണ്ണി, ബേപ്പിലെ പ്രമുഖ കര്‍ഷകന്‍ ശ്രീനിലയത്തിലെ പ്രശസ്ത ജ്യോത്സന്‍ പരേതനായ അണിലെ വെങ്കിട്ടരമണ ഭട്ടിന്റെ മകനും പ്രമുഖ കര്‍ഷകനുമായ അണിലെ ഗോപാലകൃഷ്ണ ഭട്ട് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ബേപ്പിലെ വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ഭാര്യ: പരമേശ്വരി ഭട്ട്. മക്കള്‍: എ ശാസ്താ കുമാര്‍ (പ്രിന്‍സിപ്പല്‍ ഷേണി ശാരദാംബ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), എ പ്രേമ(അധ്യാപിക, എ യു പി എസ് മുള്ളേരിയ). മരുമക്കള്‍: പ്രസീജ(അധ്യാപിക …

ഷിറിയ പുലിമുട്ട് ഉടന്‍ നടപ്പാക്കണം: സിപിഎം

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ഷിറിയയില്‍ റിവര്‍ ട്രെയിനിങ് പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 24.30 കോടി രൂപയുടെ പദ്ധതി സാങ്കേതികതയില്‍ത്തട്ടി തടസപ്പെടരുതെന്നു സി.പി.എം ആവശ്യപ്പെട്ടു. കുമ്പളയിലെ മത്സ്യത്തൊഴിലാളികളും സിപിഎം കുമ്പള ഏരിയ കമ്മിറ്റിയും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ 24.30 കോടി രൂപ അനുവദിച്ചതെന്നു ഏരിയ സെക്രട്ടറി സി.എ സുബൈര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സി.ആര്‍.സെഡ് അനുമതി കിട്ടാത്തതുകൊണ്ട് നീട്ടിക്കൊടുത്ത നിര്‍മ്മാണ കാലാവധിയും കഴിഞ്ഞപ്പോള്‍ കരാറുകാരന്‍ പണി ഉപേക്ഷിച്ചുപോവുകയും ചെയ്‌തെന്നു അറിയിപ്പില്‍ സുബൈര്‍ പറഞ്ഞു.സി.ആര്‍.സെഡ് ക്ലിയറന്‍സിനു സംസ്ഥാന …

കാഞ്ഞങ്ങാട്ട് വന്‍ ലഹരിവേട്ട; ഹാഷിഷ് അടങ്ങിയ അരക്കിലോ ലഹരി മിഠായികളും 523 ഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട്ട് പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ വന്‍ ലഹരിവേട്ട. മാരകമയക്കുമരുന്നായ ഹാഷിഷ് കലര്‍ത്തിയ അരക്കിലോ ലഹരിമിഠായികളും 523.96 ഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, സൗത്തിലെ തൈവളപ്പില്‍ ഹൗസില്‍ എം.വി ദില്‍ജിത്തി(19)നെയാണ് ലഹരി മിഠായികളുമായി ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി ജിഷ്ണു കുമാറും സംഘവും അറസ്റ്റു ചെയ്തത്. 523.96 ഗ്രാം കഞ്ചാവുമായി മാവുങ്കാല്‍ കല്യാണ്‍ റോഡിലെ പി. ശ്രീകാന്ത് (22), എം അശ്വിന്‍ എന്നിവരെ ഹൊസ്ദുര്‍ഗ് പൊലീസും അറസ്റ്റു ചെയ്തു.കിഴക്കും കരയിലെ ഒരു പാഴ്‌സല്‍ സ്ഥാപനത്തിനു …

മദ്യശാലക്കു മുന്നില്‍ അടി: പൊലീസ് എത്തിയപ്പോള്‍ തമ്മിലടിച്ചവര്‍ ഒന്നിച്ച് പൊലീസിനെ ആക്രമിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍, സംഭവം സീതാംഗോളിയില്‍

കാസര്‍കോട്: മദ്യശാലയ്ക്കു മുന്നില്‍ പരസ്പരം അടികൂടിയവരെ പിടിച്ചു മാറ്റാന്‍ എത്തിയ പൊലീസുകാരനെ ആക്രമിച്ചതായി പരാതി. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് എത്തി അക്രമികളെ അറസ്റ്റു ചെയ്തു. കുമ്പള, സൂരംബയലിലെ ഋത്വിക് (25), ബേള, പെരിയടുക്ക ഹൗസിലെ ഹരീഷ പാട്ടാളി (43) എന്നിവരെയാണ് കുമ്പള എസ്.ഐ. കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.വ്യാഴാഴ്ച വൈകുന്നേരം സീതാംഗോളിയിലെ മദ്യശാലക്കു മുന്നിലാണ് സംഭവം. നിസാര പ്രശ്‌നത്തെച്ചൊല്ലി ഋത്വികും ഹരീഷയും പരസ്പരം അടികൂടുകയായിരുന്നുവെന്നു പറയുന്നു. ഈ വിവരമറിഞ്ഞ് …

വിവാഹം കഴിഞ്ഞ് 2 ആഴ്ച മാത്രം; പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ഡീഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

ലണ്ടന്‍: പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കളിക്കാരനുമായ ഡീഗോ ജോട്ട(28) കാറപകടത്തില്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന സഹോദരനും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും(26) മരിച്ചെന്നാണ് വിവരം. സ്‌പെയിനില്‍ വച്ചാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ടയര്‍ പൊട്ടിയതോടെ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നു തെന്നിമാറി കത്തിയമര്‍ന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.ദീര്‍ഘകാലം കാമുകിയായിരുന്ന റുട്ട് കര്‍ഡോസോയെ വിവാഹം …

കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

കാസർകോട്: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ചതിന് സമാനമായ ദുരന്തത്തിന് കാതോർത്ത് കാസർകോട്ടും ഒരു ആശുപത്രി കെട്ടിടം . ജനറൽ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ടി.ബി കേന്ദ്രമാണ് ഭീതിയിൽ പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ കെട്ടിടം പൊളിച്ചു മാറ്റിയത് ഒരു വർഷം മുമ്പാണ്. അതിനു ശേഷം കേന്ദ്രം പ്രവർത്തിക്കുന്നത് ഉപയോഗയോഗ്യമല്ലെന്ന് അധികൃതർ തന്നെ ബോർഡ് വച്ച് പ്രഖ്യാപിച്ച കെട്ടിടത്തിലാണ് . കോൺക്രീറ്റ് മേൽക്കൂര പൂർണ്ണമായും പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച നിലയിലാണ്. …

കുമ്പള ടോള്‍ പ്ലാസ: എസ് ഡി പി ഐയുടെ പരാതിയില്‍ ഒരു മാസത്തേക്ക് കൂടി സ്‌റ്റേ

കുമ്പള: കുമ്പള ടോള്‍ പ്ലാസയ്ക്കെതിരെ എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ ബംബ്രാണ കേരള ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ നേരത്തെ നല്‍കിയ സ്റ്റേയുടെ കാലാവധി കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി.ജുലൈ നാലു വരെയായിരുന്നു ആദ്യ സ്റ്റേ.ടോള്‍ പ്ലാസ പൊതുജനങ്ങള്‍ക്ക് അമിതമായ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടോള്‍ ബൂത്ത് സ്ഥാപിക്കാന്‍ നീക്കമെന്നുമാണ് പരാതി.

ചട്ടഞ്ചാല്‍ ബാലനടുക്കത്തെ അബ്ദുല്ല കോളോട്ട് അന്തരിച്ചു

കാസര്‍കോട്: ചട്ടഞ്ചാല്‍ ബാലനടുക്കം താമസിക്കുന്ന കോളോട്ട് അന്തുക്കയുടെ മകന്‍ അബ്ദുല്ല കോളോട്ട്(75) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: പരേതനായ അബ്ദുല്‍ കാദര്‍ റഫീഖ്, ആസ്യ. മരുമക്കള്‍: അബ്ദുല്‍ റഹീം, സാജി. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, അഹമ്മദ്, അബൂബക്കര്‍, അബ്ദുല്‍ ഹമീദ്, കെ ഖാലിദ്, കദീജ, ഉമൈബ.

വയോധികയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല കാസര്‍കോട്ടെ സ്ഥാപനത്തില്‍ പണയം വച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വയോധികയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല കാസര്‍കോട്ടെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച നിലയില്‍ കണ്ടെത്തി. കേസില്‍ പ്രതിയായ കാസര്‍കോട്, ചെന്നടുക്കം, ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മാല പണയപ്പെടുത്തിയ സ്ഥാപനത്തെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് പയ്യന്നൂര്‍ എസ്‌ഐ യദുകൃഷ്ണനും സംഘവും പ്രതിയെ കാസര്‍കോട്ടെ സ്ഥാപനത്തില്‍ എത്തിച്ച് മാല കണ്ടെടുക്കുകയായിരുന്നു.ജൂണ്‍ ആറിന് ആണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍, കേളോത്തെ മായി ഹൗസില്‍ കാര്‍ത്യായനിയുടെ കഴുത്തില്‍ നിന്നാണ് ഇബ്രാഹിം ഖലീല്‍ …

കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നുനില കെട്ടിടം തകര്‍ന്ന് അപകടം; മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. അപകടം നടന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രണ്ടര മണിക്കൂറുകള്‍ക്കു ശേഷം പുറത്തെടുത്ത സ്ത്രീയാണ് മരിച്ചത്. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു(56)വാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കെട്ടിടത്തിലെ കുളിമുറിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു ബിന്ദു. മരണവിവരം പുറത്തുവന്നതോടെ സ്ഥലത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.രക്ഷാപ്രവര്‍ത്തനം വൈകിയതാണ് സ്ത്രീയുടെ മരണത്തിനു ഇടയാക്കിയതെന്നു ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപിച്ചു. നാട്ടുകാരും ഇതേ ആരോപണം ഉന്നയിച്ചു. അപകടവിവരം അറിഞ്ഞ് മന്ത്രിമാരായ വീണാ …

ദേശീയപാത: അണങ്കൂര്‍ ‘അനഗൂര്‍’ ആയി; ഇനി എന്തൊക്കെ കാണണമെന്ന് യാത്രക്കാര്‍

കാസര്‍കോട്: നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാതയിലെ ചെര്‍ക്കള- തലപ്പാടി റീച്ചിലെ അണങ്കൂറില്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡ് യാത്രക്കാരില്‍ കൗതുകവും ചിരിയും പടര്‍ത്തുന്നു. ‘അണങ്കൂര്‍’ എന്നാണ് സ്ഥലനാമ ബോര്‍ഡില്‍ യഥാര്‍ത്ഥത്തില്‍ വേണ്ടത്. എന്നാല്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വ്വീസ് റോഡിനു അരികില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ ‘അനഗൂര്‍’ എന്നാണ് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുള്ളത്. ബോര്‍ഡിലെ പേരു വ്യത്യാസം വ്യാഴാഴ്ചയാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പേരിലെ വ്യത്യാസം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്. ‘അനഗൂര്‍’ പോലുള്ള തമാശകള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും പലരും അഭിപ്രായപ്പെടുന്നു.

ഡിഫെൻസ് ബാങ്കോട് ഇന്റർനാഷണൽ കമ്മിറ്റി

കാസർകോട് : പ്രവാസി കൂട്ടായ്മയായ ഡിഫെൻസ് ബാങ്കോടിന്റെ ഇന്റർനാഷണൽ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഖാദർ ബാങ്കോട് (പ്രസി), അമീൻ പള്ളിക്കാൽ (സെക്ര), സഫ്‌വാൻ ചപ്പ (ട്രഷ)എന്നിവർ ചുമതലയേറ്റു.ഡിഫെൻസ് ബാങ്കോട് രൂപീകരിച്ചതിനു പിന്നാലെയാണ് ഇന്റർ നാഷണൽ കമ്മിറ്റിയും നിലവിൽ വന്നത്. പ്രവാസ ലോകത്തെ കലാ കായിക സാമൂഹിക രംഗങ്ങളിലെ ഏകോപനം ആണ് സംഘടനയുടെ ലക്ഷ്യമെന്നു ഭാരവാഹികൾ അറിയിച്ചു.വൈസ് പ്രസിഡന്റ്റുമാരായി തന്സീർ കുവൈറ്റ്, ഇസ്ഹാഖ്, അഷ്രി ഖത്തർ, സജീർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി മുനാസി, ആഷിഫ് മോടു, ഫയാസ് പ്രിൻസ്, …