കാസര്‍കോട്ടെ കൊലപാതക കേസിലെ വിധി; ഫേസ് ബുക്കില്‍ പ്രകോപനപരമായ കമന്റിട്ട യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കാസര്‍കോട്ടെ ഒരു കൊലപാതക കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രകോപനപരമായ കമന്റിട്ട യുവാവിനെ അറസ്റ്റു ചെയ്തു. ശ്രീകണ്ഠാപുരം, ചേരിക്കല്‍, കാഞ്ഞിലേരി, പറമ്പന്‍മരക്കത്ത് പി. മഹ്‌മൂദി(55)നെയാണ് കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പി കെ.പി വേണു ഗോപാലന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തും സംഘവും അറസ്റ്റു ചെയ്തത്. കാസര്‍കോട്ടെ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതിവിധിയുമായി ബന്ധപ്പെട്ട് ജംഷീദ് പള്ളിപ്രം എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനു കീഴില്‍ വര്‍ഗീയ ലഹള ഉണ്ടാക്കുന്ന കമന്റിട്ടുവെന്നാണ് കേസ്. പൊലീസ് സംഘത്തില്‍ എസ്.ഐ മിഥുന്‍, സീനിയര്‍ സിപിഒ സോജിത്ത്, സിപിഒമാരായ സുഡാല്‍, ഷിനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മുസ്ലീം യൂത്ത് ലീഗിനെതിരെ വ്യാജ പോസ്റ്റര്‍ പ്രചരണം; വിദ്യാര്‍നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി, സോഷ്യല്‍ മീഡിയ പ്ലാറ്റു ഫോമുകളില്‍നിരീക്ഷണം ശക്തമാക്കി സൈബര്‍ പൊലീസ്
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page