ഉണ്ണിരാജ ചെറുവത്തൂര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ 16-ന് തിയേറ്ററുകളില്‍
കൊച്ചി: ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്ജോസ് കൂട്ടക്കര നിര്‍മ്മിച്ച് സുരേന്ദ്രന് പയ്യാനക്കല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ‘ ജനുവരി 16 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഉണ്ണിരാജ ചെറുവത്തൂര്‍, സി.എം ജോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വയനാടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച ഈ സിനിമയില്‍ ഉണ്ണിരാജ എന്ന നടന് ഏറ്റവും മികച്ച …