തലശ്ശേരി കൂട്ട ബലാത്സംഗ കേസ്; ബീഹാര്‍ സ്വദേശിയായ 19 കാരനടക്കം 3 പേര്‍ പിടിയില്‍, രണ്ടുപേരെ തിരയുന്നു, പീഡനത്തിനു ഇരയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കണ്ണൂര്‍: തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് 29 കാരിയെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. കണ്ണൂര്‍, മുഴപ്പിലങ്ങാട്, മഠത്തിനു സമീപത്തെ പ്രജിത്ത് (30), ബീഹാര്‍ കതിഹാര്‍, ദുര്‍ഗാപൂരിലെ ആസിഫ് (19), ബീഹാര്‍ പ്രാണ്‍പൂരിലെ ഷഹ്ബുല്‍ (24) എന്നിവരെയാണ് തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസിലെ മറ്റു രണ്ടു പ്രതികളായ കണ്ണൂര്‍ സ്വദേശികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം. തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നു പുതിയ ബസ് സ്റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലാണ് സംഭവം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ഡോക്ടര്‍മാരോടാണ് തനിക്കുണ്ടായ അതിക്രമത്തെ കുറിച്ചു പറഞ്ഞത്. അധികൃതര്‍ ഉടന്‍ തലശ്ശേരി പൊലീസിനെ അറിയിച്ചു. തലശ്ശേരി എഎസ്പി പി.ബി കിരണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. അതേ സമയം പീഡനത്തിനു ഇരയായ യുവതി സംഭവം നടന്ന ഇടവഴിയില്‍ എത്തിയ സാഹചര്യത്തെ കുറിച്ച് വ്യക്തതയില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page