ചാവേറായി പാകിസ്താനില്‍ പോയി ആക്രമണം നടത്താം: രാജ്യത്തിനായി ജീവന്‍ ത്യജിക്കാന്‍ തയ്യാറെന്ന് കര്‍ണാടക മന്ത്രി

ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനു മറുപടി നല്‍കാന്‍ ചാവേറാകാനും യുദ്ധത്തില്‍ പോരാടാനും തയ്യാറെന്ന് കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍. രാജ്യത്തിനായി ജീവന്‍ ത്യജിക്കാന്‍ തയാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുവദിച്ചാല്‍ ചാവേറായി പാകിസ്താനില്‍ പോയി ആക്രമണം നടത്താം. ഭീകരവാദത്തിനെതിരെ എല്ലാ ഇന്ത്യക്കാരും ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.
പാകിസ്താനുമായി യുദ്ധത്തിന്റെ ആവശ്യമില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സമീര്‍ അഹമ്മദ് ഖാന്റെ പ്രതികരണം. പാക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ സിദ്ധരാമയ്യയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപിയും പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി. ഇതോടെ അവസാന മാര്‍ഗമെന്ന നിലയില്‍ യുദ്ധം ചെയ്താല്‍ മതിയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് സിദ്ധരാമയ്യ വിശദീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page