കരുതലിന്റെ മാതൃകാപാഠവുമായി സി.ജെ ഹോം പദ്ധതി; മൂന്നാമത് വീടിന്റെ താക്കോല്‍ സ്പീക്കര്‍ കൈമാറി

ബേക്കല്‍: ക്ലാസ് മുറികളിലെ പാഠപുസ്തക പഠനത്തിനപ്പുറം മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള സി.ജെ ഹോം പദ്ധതിയിലൂടെ മൂന്നാമത്തെ വീടെന്ന സ്വപ്നവും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. സ്‌കൂള്‍ കൂട്ടായ്മ കൈകോര്‍ത്ത് തൃക്കണ്ണാട് നിര്‍മിച്ച വീടിന്റെ താക്കോല്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കൈമാറി. വിദ്യാര്‍ഥികള്‍ സഹപാഠികളോട് എങ്ങനെ സഹാനുഭൂതിയുള്ളവരായിരിക്കണമെന്നതിനുള്ള ഉദാഹരണമാണ് സി.ജെ ഹോം പദ്ധതിയിലൂടെ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ നടത്തിവരുന്നതെന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.
പി.എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ, മുന്‍മന്ത്രി സി.ടി അഹമ്മദലി, മന്‍സൂര്‍ കുരിക്കള്‍, എന്‍.എ ബദറുല്‍ മുനിര്‍, ഹാരിസ്, അമീര്‍ പാലോത്ത്, 32 കേരള ബറ്റാലിയന്‍ കമാന്‍ഡിങ്ങ് ഓഫീസര്‍ കേണല്‍ സജീന്ദ്രന്‍, ഡോ. എ സുകുമാരന്‍ നായര്‍, നസീമ, ദിനേശന്‍, എന്‍. ഷൈനിമോള്‍, വി.ആര്‍ വിദ്യാസാഗര്‍, കെ.ബി.എം ഷെരീഫ്, സി.എം മുസ്തഫ, സി.എച്ച് റഫീഖ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page