ലഹരിക്കെതിരെ സംസ്ഥാന കായിക വകുപ്പിന്റെ സന്ദേശ യാത്ര; ഉദ്ഘാടനം 5നു രാവിലെ കാസര്‍കോട്ട്

കാസര്‍കോട്: ലഹരിക്കെതിരെ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിലുള്ള കിക്ക് ഡ്രഗ് ലഹരി വിരുദ്ധ സന്ദേശയാത്ര തിങ്കളാഴ്ച രാവിലെ കാസര്‍കോട് കളക്ടറേറ്റില്‍ നിന്നാരംഭിക്കും. ഇതിന്റെ ഭാഗമായി രാവിലെ എട്ടുമണിക്കു കായിക പ്രതിഭകള്‍, കായിക സംഘടനകള്‍, കലാ-കായിക-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടു കളക്ടറേറ്റില്‍ നിന്നു പുതിയ ബസ് സ്റ്റാന്റിലേക്കു വാക്കത്തോണ്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു. വാക്കത്തോണിനു മുന്നോടിയായി ഉദുമ പാലക്കുന്നില്‍ നിന്നു കളക്ടറേറ്റിലേക്കു മാരത്തോണ്‍ നടത്തും. മാരത്തോണ്‍ വിജയികള്‍ക്കു പാരിതോഷികം നല്‍കും. മാരത്തോണ്‍ പുതിയ ബസ് സ്റ്റാന്റിലെത്തുന്നതോടെ കിക്ക്ഡ്രഗ് ഉദ്ഘാടനം ചെയ്യും. കായിക പ്രദര്‍ശനവുമുണ്ടാകും. ജില്ലാ പൊലീസ് ചീഫ് വിജയ് ഭരത് റെഡ്ഡി മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ടു മൂന്നിനു ചെറുവത്തൂരില്‍ നിന്നു കാലിക്കടവിലേക്കു വാക്കത്തോണ്‍ സന്ദേശ യാത്രയോടെ സന്ദേശ യാത്രയുടെ ജില്ലയിലെ സമാപനവും നടക്കും. തുടര്‍ന്ന് യാത്ര കണ്ണൂര്‍ ജില്ലയിലേക്ക് കടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page