ഭര്‍ത്താവിനു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയ ഭാര്യയുടെ സ്വര്‍ണ്ണമാല മോഷണം പോയി

കണ്ണൂര്‍: ഭര്‍ത്താവിനു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയ ഭാര്യയുടെ കൊന്ത മാല മോഷണം പോയതായി പരാതി. ഇരിട്ടി ,വിളമന കുന്നോത്ത് കണിപ്പള്ളില്‍ ഹൗസില്‍ ആനിയമ്മ ഫ്രാന്‍സിസിന്റെ(63) ഒരു പവന്‍ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മോഷണം സംബന്ധിച്ച്എടക്കാട് പൊലീസില്‍ പരാതി നല്‍കി. ഫ്രാന്‍സിസിനെ ജൂലായ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന മുറിയിലെ മേശയുടെ തട്ടില്‍ അഴിച്ചുവച്ചിരുന്ന മാലയാണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസി …

പോക്‌സോ കേസില്‍ പ്രതിയായ പള്ളി വികാരിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്; പിന്നാലെ വികാരിയുടെ സഹായിയായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി , മുൻകൂർ ജാമ്യഹർജി ജൂലായ് 18 ന് ഹൈക്കോടതിയിൽ

കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ വൈദികനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ തുടരുന്നതിനിടയില്‍ വൈദികന്റെ സഹായിയായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അതിരുമാവ് ഇടവക വികാരി ഫാദര്‍ പോള്‍ തട്ടു പറമ്പിലിന്റെ സഹായിയായ അമല്‍ ടോമി (24)യെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ടോമി നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയ ഫാദര്‍ തട്ടുപറമ്പിനൊപ്പം ഉണ്ടോയെന്നാണ് പൊലീസ് …

17 കാരിയെ കിടപ്പുമുറിയില്‍ കയറി ബലാല്‍സംഗം ചെയ്തതായി പരാതി; സുഹൃത്തിനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനേഴുകാരിയെ കിടപ്പുമുറിയില്‍ കയറി ബലാല്‍സംഗം ചെയ്തതായി പരാതി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി . മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 10 മണിക്ക് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് സുഹൃത്തായ യുവാവ് ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. ഭയം കാരണം പെണ്‍ക്കുട്ടി തനിക്കുണ്ടായ ദുരനുഭവം ആരോടും പറഞ്ഞിരുന്നില്ല.കൗണ്‍സിലിംഗിലാണ് പീഡന സംബന്ധിച്ച വിവരം അധികൃതരോട് പറഞ്ഞത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബസ് റോഡിലെ കുഴിയില്‍ വീണു; പിന്‍സീറ്റ് യാത്രക്കാരന്റെ കഴുത്തിനു സാരമായി പരിക്കേറ്റു, കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബസ് റോഡിലെ കുഴിയില്‍ വീണ് പിന്‍ സീറ്റിലെ യാത്രക്കാരന്റെ കഴുത്തിനു സാരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ , മാണിയാട്ട്, കോലാര്‍ക്കണ്ടം, മേലെ വീട്ടില്‍ എം.വി. പ്രവീണിന്റെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ജൂണ്‍ 25 ന് ആണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് നിന്ന് നീലേശ്വരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് നീലേശ്വരം പാലത്തിനു സമീപത്ത് എത്തിയപ്പോള്‍ റോഡിലെ കുഴിയില്‍ വീണാണ് അപകടം. ഈ സമയത്ത് ബസിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രവീണ്‍ വീഴുകയും കഴുത്തിനു …

കാന്തപുരത്തിനു മാനവികതയുടെ അനുമോദന പ്രവാഹം:നിമിഷ പ്രിയയുടെ മോചനം; ഇന്നും ചർച്ചകൾ

യെമൻ: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരും. ദയാധനം സംബന്ധിച്ചു അന്തിമ തീരുമാനത്തിൽ എത്തുന്നതിനാണ് ശ്രമം തുടരുന്നത്. അതേ സമയം കൊല്ലപ്പെട്ട നിമിഷപ്രിയക്കു ഒരു തരത്തിലുമുള്ള മാപ്പ് നൽകാനും തയ്യാറല്ലെന്നു കുടുംബാംഗം മാധ്യമങ്ങളോടു ഇന്നു വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും നിമിഷപ്രിയയുടെ മോചനത്തിന് എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിൽ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി.അബുബക്കർ മുസ്ല്യാരും ചാണ്ടി ഉമ്മൻ എം.എൽ.എയും നടത്തിയ ഇടപെടലും അതുണ്ടാക്കിയ ആശാവഹവും പ്രതീക്ഷാനിർഭരവുമായ …

കുംബഡാജെയില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. കുംബഡാജെ, ഉബ്രംഗള, കറുവത്തടുക്ക ഹൗസിലെ അബ്ദുല്‍ ബഷീര്‍ (29), കോടിമൂല ഹൗസിലെ അബ്ദുല്‍ സമദ് (21) എന്നിവരെയാണ് ബദിയഡുക്ക പൊലീ സ് അറസ്റ്റു ചെയ്തത്.കുംബഡാജെ,എ.പി. സര്‍ക്കിളില്‍ വച്ച് ചൊവ്വാഴ്ച വൈകിട്ട് എസ് ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് 47.700 ഗ്രാം കഞ്ചാവ് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. കാറും തൊണ്ടിമുതലും കസ്റ്റഡിയിലെടുത്ത ശേഷം പ്രതികളെ നോട്ടീസ് നല്‍കി വിട്ടയച്ചതായി കൂട്ടിച്ചേര്‍ത്തു.

നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ സഹോദരൻ

സന: മലയാളി നഴ്സ് നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ സഹോദരൻ . ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിലപാട് വ്യക്തമാക്കിയത്. തന്റെ സഹോദരൻ കൊല്ലപ്പെട്ടത് അതിക്രൂരമായാണ് . മാപ്പർഹിക്കാത്ത കുറ്റമാണ് ഉണ്ടായത് . ദയാധനം വാങ്ങി ശിക്ഷ ഒഴിവാക്കാൻ തലാലിന്റെ കുടുംബം തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നടത്തിയ ശ്രമത്തെ തുടർന്നാണ് ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവയ്ക്കാൻ യെമൻ അധികാരികൾ തയ്യാറായത്. ശിക്ഷ ഒഴിവാക്കാൻ കുടുംബവുമായി ചർച്ച തുടരുന്നുവെന്നും റിപ്പോർട്ടുകൾ …

കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് 2 മരണം; ഓട്ടോ ഡ്രൈവർ മരിച്ചതറിഞ്ഞ് ബന്ധു കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. പാലക്കാട് തൃക്കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അസീസ്(52), യാത്രക്കാരൻ അയ്യപ്പൻകുട്ടി(60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.15നാണ് മണ്ണാർക്കാട് തച്ചമ്പാറയിൽ അപകടമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പോക്കറ്റ് റോഡിലേക്ക് തിരിയുകയായിരുന്ന ഓട്ടോയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓട്ടോ ഡ്രൈവർ അസീസിന്റെ മരണ വിവരമറിഞ്ഞു ബന്ധു കുഴഞ്ഞു വീണു …

സ്വകാര്യ ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കിയത് ജനറൽ മാനേജറുടെ മാനസിക പീഡനം സഹിക്കാതെ; സഹപ്രവർത്തകരുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കിയതിനു കാരണം ജനറൽ മാനേജറുടെ മാനസികപീഡനമെന്ന് പരാതി. ആശുപത്രി ജനറൽ മാനേജർക്കെതിരെ സഹപ്രവർത്തകർ നൽകിയ പരാതിയിൽ കുറ്റപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.ശനിയാഴ്ചയാണ് കോതമംഗലം സ്വദേശി അമീന(20) അമിത അളവിൽ മരുന്നുകൾ കഴിച്ച് ജീവനൊടുക്കിയത്.ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ അമീനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇയാളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്നും സഹപ്രവർത്തകർ പറയുന്നു. ആശുപത്രിയിലെ ജോലി രാജിവച്ച് വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു അമീന. എന്നാൽ 3 വർഷം ആശുപത്രിയിൽ ജോലി …

ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ കാട്ടുമരം കടപുഴകി വീണ് ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഓട്ടോ തകര്‍ന്നു

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോക്കു മുകളില്‍ വന്‍മരം കടപുഴകിവീണ് പരിക്കുകളോടെ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു.ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ മുള്ളേരിയ ആലന്തടുക്ക ഇറക്കത്തില്‍ ബുധനാഴ്ച രാവിലെയാണ് അപകടം. ആദൂര്‍ സി എ നഗര്‍ സ്വദേശിയും മുള്ളേരിയയില്‍ ഹോട്ടലുടമയുമായ അബ്ദുള്ളക്കുഞ്ഞിയാണ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അബ്ദുള്ളക്കുഞ്ഞിയുടെ കൈയുടെ അസ്ഥി പൊട്ടിയിട്ടുണ്ടെന്നു പറയുന്നു. ഒരു വിരല്‍ നഷ്ടപ്പെട്ടു. ഇദ്ദേഹത്തെ മുള്ളേരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സി ഐ നഗറിലെ വീട്ടില്‍ നിന്നു മുള്ളേരിയയില്‍ അദ്ദേഹം നടത്തുന്ന ഹോട്ടലിലേക്കു സ്വന്തം ഓട്ടോയില്‍ പോവുന്നതിനിടയിലാണ് അപകടം. …

വാക്കു പാലിക്കാൻ കഴിയാത്തവൻ ജനപ്രതിനിധിയായി തുടരാൻ പാടില്ല : സിപിഎം നഗരസഭ കൗൺസിലർ രാജിവച്ചു

തിരുവനന്തപുരം: വാഗ്ദാനം ചെയ്ത പാലം യാഥാർഥ്യമാക്കാൻ കഴിയാത്തതിനെ തുടർന്ന് സിപിഎം നഗരസഭ കൗൺസിലർ രാജിവച്ചു. നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡ് മെമ്പർ പി. രാജീവാണ് രാജിവച്ചതായി ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. കുന്നം വലിയ പാലത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വാക്ക് പാലിക്കാൻ കഴിയാത്തവനും ഒരു നാടിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയാത്തവനും ജനപ്രതിനിധിയായി തുടരാൻ പാടില്ല. ഇതു അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനു നാണക്കേടുണ്ടാക്കും. ഇത് ഒഴിവാക്കാനാണ് തന്റെ രാജിയെന്നും രാജീവ് …

സംസ്ഥാനത്ത് പാൽവില ഉടൻ വർധിക്കില്ല; തിരക്കിട്ട വർധന വേണ്ടെന്ന് മിൽമ ബോർഡ് യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ഉടൻ വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ ബോർഡ് യോഗത്തിൽ തീരുമാനം. വില 60 രൂപയായി വർധിപ്പിക്കണമെന്ന് തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ ശുപാർശ ചെയ്തിരുന്നു. എന്നാൽ വൻ വർധനവിലേക്ക് ഉടൻ പോകേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. നിലവിൽ കൊഴുപ്പേറിയ പാൽ ലീറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 2022 ഡിസംബറിലാണ് അവസാനമായി പാൽവില വർധിപ്പിച്ചത്. ഉത്പാദന ചെലവ് വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് യൂണിയനുകൾ വില കൂട്ടണമെന്ന് ആവശ്യപ്പെടുന്നത്.ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായ വില കിട്ടാത്തതിനാൽ ചെറുകിട കർഷകരും ഫാം ഉടമകളും …

സി എം പി നേതാവ് നെല്ലിക്കാട്ടെ എം മാധവന്‍ അന്തരിച്ചു

കാസര്‍കോട്: സി എം പി നേതാവും മുന്‍ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനുമായ കാഞ്ഞങ്ങാട്, നെല്ലിക്കാട്ടെ എം മാധവന്‍ (65) അന്തരിച്ചു. കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി ചായ കുടിച്ച ശേഷം വിശ്രമിക്കുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിനു വിട്ടുകൊടുക്കണമെന്ന് മാധവന്‍ നേരത്തെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ഓമന. മക്കള്‍: മനു (അധ്യാപകന്‍, …

സഅദിയ്യക്ക് ലോ കോളേജ് അനുവദിച്ചു; കെട്ടിട ശിലാസ്ഥാപനം ജൂലായ് 17ന്

കാസര്‍കോട്: ദേളി ജാമിഅസഅദിയ്യ അറബിയ്യയില്‍ ലോ കോളേജ് അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അഞ്ചുവര്‍ഷത്തെ ബി എ എല്‍ എല്‍ ബി ഇന്റഗ്രേറ്റഡ് കോഴ്‌സിനാണ് അനുമതി ലഭിച്ചതെന്നു ഭാരവാഹികളായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുസ്തഫ പി വി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ലോ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലായ് 17ന് ചട്ടഞ്ചാല്‍, കോളിയടുക്കം കാമ്പസില്‍ …

മന്ത്രവാദ ചികിത്സക്കിടയില്‍ പീഡനം; സിദ്ധനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: മന്ത്രവാദ ചികിത്സയ്ക്കിടയില്‍ 55 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍, കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷിഹാബുദ്ദീന്‍ തങ്ങളെ (52)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത്കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ‘മാന്ത്രിക ശക്തി’ ഉണ്ടെന്നു പറയുന്ന വടി കണ്ടെടുക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യം.ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ സ്ത്രീയുടെ പരാതി പ്രകാരമാണ് …

സ്‌കൂള്‍ സമയമാറ്റം: മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട് ധിക്കാരപരം: ഉമ്മര്‍ ഫൈസി

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ മന്ത്രി ശിവന്‍കുട്ടിക്ക് ധിക്കാര പരമായ നിലപാടാണെന്ന് സമസ്ത നേതാവ് മുക്കം ഉമ്മര്‍ ഫൈസി അഭിപ്രായപ്പെട്ടു. സ്‌കൂള്‍ സമയമാറ്റത്തെ കുറിച്ച് സ്വീകരിക്കേണ്ടുന്ന നിലപാട് ചര്‍ച്ച ചെയ്യാന്‍ സമസ്ത യോഗം ചൊവ്വാഴ്ച ചേരാനിരിക്കവെയാണ് ഉമ്മര്‍ ഫൈസി മന്ത്രിക്കും സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ചത്.സമയമാറ്റക്കാര്യത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ശരിയല്ല. മാറ്റമില്ലെങ്കില്‍ പിന്നെന്തിനു ചര്‍ച്ചയ്ക്ക് വിളിക്കണം. മന്ത്രിയുടെ ഈ നിലപാട് അംഗീകരിക്കുവാന്‍ കഴിയില്ല. മുസ്ലീം സമുദായത്തെ അവഗണിച്ചു കൊണ്ടു സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ കഴിയില്ല- അദ്ദേഹം വ്യക്തമാക്കി.

ബാങ്ക് ജീവനക്കാരന്റെ കൈയില്‍ നിന്നു തട്ടിപ്പറിച്ച 39ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; പ്രതിയുടെ വാദം പൊളിഞ്ഞു

കോഴിക്കോട്: പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കേസിലെ മുഖ്യപ്രതി ഷിബിന്‍ ലാലിന്റെ വീട്ടു പറമ്പില്‍ നിന്നു അരകിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്.ജൂണ്‍ 11ന് ആണ് പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിന്‍ലാല്‍ പണം കവര്‍ന്നത്. പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ എത്തിയ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നു ഷിബിന്‍ ലാല്‍ …

തൊഴിലുറപ്പ് തൊഴിലാളി പാചകത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പൊയ്‌നാച്ചി, പറമ്പ, കുണ്ടടുക്കത്തെ പരേതനായ കോരന്‍- കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകള്‍ സുധ(37)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എഴുമണിക്ക് അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു സുധ. ഇതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മകളും കരിച്ചേരി ഗവ. യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ രജിത വിവരം ഉടന്‍ തന്നെ അയല്‍പക്കത്തുള്ള സഹോദരനെ അറിയിച്ചു. സഹോദരനും ബന്ധുക്കളും ചേര്‍ന്ന് സുധയെ ഉടന്‍ ചട്ടഞ്ചാലിലെ ആശുപത്രിയില്‍ എത്തിച്ചു. നില …