തെരുവുനായയെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഇരിട്ടി:തെരുവുനായയെ മരവടികള്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് മുഴക്കുന്ന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം നേമം സര്‍വ്വോദയം റോഡിലെ ജെ.ആര്‍ പാര്‍വതിയുടെ പരാതിയിലാണ് കേസ്. ഫെബ്രുവരി ഒന്നിന് മുമ്പുള്ള ഏതോ ദിവസമാണ് സംഭവം. മുഴക്കുന്ന് അയ്യപ്പന്‍ കാവില്‍ വച്ചാണ് ഒരു സംഘം തെരുവുനായയെ അടിച്ചുകൊന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട പാര്‍വതി പേരാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page