നീലേശ്വരം ചിന്മയാ വിദ്യാലയത്തിനു സമീപം വൻ തീപിടിത്തം;ചൂടും പുകയുമേറ്റ് എട്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, സ്കൂളിനു അവധി

കാസർകോട്: നീലേശ്വരം ചിന്മയ സ്കൂളിനു സമീപത്ത് വൻ തീപിടിത്തം. ചൂടും പുകയുമേറ്റ് എട്ടു വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവർക്ക് നീലേശ്വരം താലൂക്കാശുപത്രിയിൽ ചികിത്സ നൽകി.
ബുധനാഴ്ച ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. സ്ക്കൂളിനു സമീപത്തെ പാറപ്പുല്ലുകൾക്കാണ് തീപിടിച്ചത്. നിമിഷനേരം കൊണ്ട് തീ പരിസരമാകെ പടർന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നു ഫയർഫോഴ്സും നീലേശ്വരം പൊലീസും ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെയാണ് തീ അണച്ചത്. സംഭവത്തെ തുടർ സ്കൂളിനു അവധി നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page