ഓട്ടോ ഡ്രൈവർ വീടിനടുത്തു തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം :ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ വീടിനടുത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ചായ്യോത്ത് സ്കൂളിന് സമീപത്തെ പരേതനായ അമ്പൂഞ്ഞിയുടെയും നാരായണിയുടെയും മകനും ഓട്ടോ ഡ്രൈവറും ആയ കാരങ്കോട്ട് ദിനേശ (41) നെയാണ് വീടിന് സമീപത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു, ദിനേശൻ. മനോവിഷമമാകാം മരണത്തിനു കാരണമെന്ന് കരുതുന്നു.മരിക്കുന്നതിന് ഏകദേശം നാലു മണിക്കൂർ മുമ്പ് സ്വന്തം ഫേസ്ബുക്കിൽ തന്റെ പഴയ ഒരു ഫോട്ടോ ദിനേശൻ പോസ്റ്റ് ചെയ്തട്ടുണ്ട് . അവിവാഹിതനാണ്.ചായ്യോത്ത് സ്കൂളിന് സമീപത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. സഹോദരങ്ങൾ:പ്രകാശൻ, ശ്രീധരൻ, ലളിത (മൂവരും ചയ്യോത്ത്),ശോഭ (സേലം),ചന്ദ്രിക (പൂത്തക്കാൽ ).മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page