മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍; പരാതിയുമായി യുവതി

തിരുവനന്തപുരം: മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍. പോത്തന്‍കോട് മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ ചൂരയിലാണ് പുഴുക്കളെ കണ്ടതെന്ന് പോത്തന്‍കോട് മേലേവിളയിലെ ദിവ്യ പൊലീസില്‍ പരാതിപ്പെട്ടു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ബാക്കിയുള്ള മത്സ്യവില്‍പ്പന അധികൃതര്‍ തടഞ്ഞു.

ആയിരക്കണക്കിന് പുഴുക്കളാണ് മത്സ്യത്തിലുണ്ടായിരുന്നതെന്ന് പരാതിക്കാരി പറഞ്ഞു. ചൂര മീനിനുള്ളില്‍ പതിവായി കാണുന്ന വിരകളാണിതെന്നും പുഴുവല്ലെന്നും വില്‍പനക്കാര്‍ പറയുന്നു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page