അനധികൃത മണൽ കടത്ത്:നീലേശ്വരത്ത് പോലീസ് നടപടി കടുപ്പിച്ചു :ടിപ്പർ ലോറി കസ്റ്റഡിയിൽ

നീലേശ്വരം :അനധികൃത മണൽ കടത്തിനെതിരെ നീലേശ്വരം പോലീസ് നടപടി കടുപ്പിച്ചു. അനധികൃതമായി കരമണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. പെട്രോളിങ് നടത്തുകയായിരുന്ന നീലേശ്വരം എസ് ഐ കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമണ് ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റിൽ നളന്ദ റിസോർട്ടിന് മുൻവശം വെച്ച് കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കര മണലുമായി വരികയായിരുന്ന കെ എൽ 59 ബി 3142 നമ്പർ ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത്.ലോറി സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി.പോലീസ് സംഘത്തിൽ എസ് ഐക്ക് പുറമേ സി പി ഒ മാരായ ബാബു, അജിത്ത് എന്നിവരുമുണ്ടായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ഉപ്പിലിക്കൈ വാഴുന്നോറടി ചാളക്കുഴിയിലെ എം സുധീഷ് (32) നെ അറസ്റ്റ് ചെയ്തു. കേസ് ജിയോളജി വകുപ്പിന് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page