ലോകത്തെ സ്വാധീനിച്ച 100 ആരോഗ്യ പ്രവർത്തകരുടെ പട്ടിക: ടൈം മാഗസിനുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

ബെംഗളൂരു : ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ തയ്യാറാക്കിയ’ടൈം 100 ഹെൽത്ത് ലിസ്റ്റ് 2026′ പ്രഖ്യാപനത്തിൽ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർപങ്കാളികൾ. ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലോകത്തെ 100 പ്രതിഭകളെയാണ് പട്ടികയിൽ ആദരിക്കുന്നത്. ഇതോടനുബന്ധിച്ച് ഫെബ്രുവരി 19-ന് ന്യൂയോർക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ പങ്കെടുത്തു.

​ ടൈം 100 ഇംപാക്ടുമായി സഹകരിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് അലീഷ മൂപ്പൻ പറഞ്ഞു. സേവനം എപ്പോഴും ലക്ഷ്യബോധമുള്ളതായിരിക്കണമെന്ന പിതാവി ന്റെ കാഴ്പ്പാടാണ് തന്നെ നയിക്കുന്നതെന്ന് അവർ പറഞ്ഞു. ആരോഗ്യപരിരക്ഷ കേവലം ഒരു തൊഴിലല്ല, മറിച്ച് കാരുണ്യത്തിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള നിയോഗമാണെന്നു അവർ പറഞ്ഞു.

ചടങ്ങിൽ പ്രമുഖ നടനും സംവിധായകനുമായ ജെസ്സി ഐസൻബെർഗ്, യുഎസ് നൊവാർട്ടിസ് പ്രസിഡന്റ് വിക്ടർ ബുൾട്ടോ, പ്രശസ്ത കാർഡിയോവാസ്കുലർ മെഡിസിൻ പ്രൊഫസർ ഡോ. കിരൺ മുസുനുരു എന്നിവരുൾപ്പെടെ ലോകത്തെ സ്വാധീനിച്ച നിരവധി പേർ പങ്കെടുത്തു.

അന്താരാഷ്ട്ര തലത്തിൽ സജീവമായ സഹകരണങ്ങൾ ഉറപ്പാക്കി മികച്ച ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റർ ഈ ചടങ്ങിന്റെ ഭാഗമായത്. ഇന്ത്യയിലെയും ജിസിസി രാജ്യങ്ങളിലെയും ഏറ്റവും വലിയ ആരോഗ്യ ശൃംഖലകളിലൊന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ആശുപത്രികൾ മുതൽ ഫാർമസികൾ വരെയുള്ള വിപുലമായ സേവനങ്ങളിലൂടെ രോഗികൾക്ക് മികച്ച പരിഗണനയും ലോകോത്തര ചികിത്സയും നൽകാൻ ആസ്റ്റർ എപ്പോഴും മുൻപന്തിയിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page