വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍

ബീഹാര്‍: വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍. ചൊവ്വാഴ്ച രാത്രി ബീഹാറിലെ ബക്‌സറില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് വധുവിന് നേരെ കാമുകന്‍ വെടിയുതിര്‍ത്തത്. അയല്‍വാസിയായ ദീന്‍ബന്ധു ആണ് അക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.

പതിനെട്ടുകാരിയായ ആരതി കുമാരിക്ക് നേരെയാണ് വിവാഹ വേദിയില്‍ കാമുകന്റെ ആക്രമണം നടന്നത്. വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ബോധരഹിതയായി നിലത്തുവീണു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

സംഭവസമയത്ത് വധൂ വരന്‍മാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും വേദിയിലുണ്ടായിരുന്നു. പലരും നിലവിളിച്ചുകൊണ്ട് ഓടുന്നത് കാണാമായിരുന്നു. പ്രണയപ്പകയാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയായ ദീന്‍ബന്ധു ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. പ്രതി മുന്‍പ് മദ്യക്കടത്ത് കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നെത്തിയ വരന്റെ സംഘം മടങ്ങിപ്പോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page