പുതുവത്സര ആഘോഷങ്ങള്‍; ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത് രണ്ട് കൂറ്റന്‍ പപ്പാഞ്ഞികള്‍; സ്ഥലത്ത് വന്‍ സുരക്ഷാസന്നാഹം
കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത് രണ്ട് കൂറ്റന്‍ പപ്പാഞ്ഞികളെ. ഗലാ ഡി. ഫോര്‍ട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് 55 അടി ഉയരത്തിലുള്ള പപ്പാഞ്ഞികളെയാണ് തയാറാക്കിയിട്ടുള്ളത്. നടന്‍ ഷെയിന്‍ നിഗം പപ്പാഞ്ഞിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ ആകൃതിയിലുള്ള മറ്റ് നൂറോളം പപ്പാഞ്ഞികളും ഒരുങ്ങുന്നുണ്ട്. കൊച്ചു കുട്ടികള്‍ വരെ സംഘം ചേര്‍ന്ന് മിക്ക ഇടവഴികളിലും പപ്പാഞ്ഞി രൂപങ്ങള്‍ ഒരുക്കുന്നതും കൗതുകം പകരുന്ന കാഴ്ചയാണ്. 31 ന് …