പത്മ പുരസ്‌ക്കാരം ലഭിച്ചവരെ ആദരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരേഡില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്തു. വ്യോമസേനയില്‍ നിന്നുള്ള വികാസ് വസിഷ്ഠിന്റെ നേതൃത്വത്തിലാണ് പരേഡുകള്‍ അണിനിരന്നത്.

കേരളത്തില്‍ നിന്നും പത്മ പുരസ്‌ക്കാരം നേടിയവരെ ഗവര്‍ണര്‍ ആദരിച്ചു. എട്ടുപേര്‍ക്കാണ് ഇത്തവണ പത്മ പുരസ്‌ക്കാരം ലഭിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ.ടി തോമസ്, ജന്മഭൂമി പത്രം സ്ഥാപക പത്രാധിപര്‍ പി. നാരായണന്‍, പ്രിയനടന്‍ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന്‍, കലാമണ്ഡലം വിമലാ മേനോന്‍, കൊല്ലക്കല്‍ ദേവകിയമ്മ എന്നിവരെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ അനുമോദിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വിഎസ് ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, എംഎല്‍എമാര്‍ ചടങ്ങിനെത്തിയിരുന്നു. വിവിധ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയര്‍ത്തി. കാസര്‍കോട്ട് മന്ത്രി എ.കെ.ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്തു. ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ കെ ഇമ്പശേഖരന്‍, ജില്ലാ പൊലീസ് ചീഫ് വിജയ ഭാരത് റെഡ്ഡി, സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തു. പൊലീസ്, വനിതാ പൊലീസ്, എന്‍.സി.സി, സ്‌കൗട്‌സ്, ഗൈഡ്‌സ് വിഭാഗങ്ങളുടെ ആവേശകരമായ പരേഡും ഉണ്ടായിരുന്നു.

കലക്ടറേറ്റ്, കോടതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസ്, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവയും ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എല്ലാ ജില്ലകളിലും റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page