രണ്ട് വയസ്സ് പ്രായം വരുന്ന ആൺകുട്ടിയെ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ

കൊച്ചി : രണ്ട് വയസ്സ് പ്രായം വരുന്ന ആൺകുട്ടിയെ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി .പൂനെ – എറണാകുളം എക്സ്പ്രസ് ട്രെയിനിൽ ഈ മാസം 17 നാണ് ഒറ്റയ്ക്കി രിക്കുന്ന കുട്ടിയെ മറ്റു യാത്രക്കാർ കണ്ടെത്തിയത്. ചൈൽഡ് ലൈൻ കുട്ടിയെ സുരക്ഷിത സ്ഥലത്താക്കിയിരിക്കുകയാണ്. രക്ഷിതാക്കളാരും കൂടെയില്ലാതെ ട്രയിനിൽ ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയെ ശ്രദ്ധയിൽപ്പെട്ട മറ്റു യാത്രക്കാർ കുട്ടിയോടു മാതാപിതാക്കളെ ക്കുറിച്ചും മറ്റും ചോദിച്ചെങ്കിലും കുട്ടിക്കൊന്നും പറയാൻ കഴിഞ്ഞില്ല. തുടർന്നു യാത്രക്കാർ റയിൽവെ പൊലീസിനെ വിവരം അറിയിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും കുട്ടിയെ അന്വേഷിച്ച് ആരും എത്താതിരുന്നതിനെത്തുടർന്നാണ് പൊലീസ് വാർത്താക്കുറിപ്പിറക്കിയത്. കുട്ടിയെ ബോധപൂർവം ഉപേക്ഷിച്ചതാവാമെന്ന സംശയം പൊലീസിനു ബലപ്പെട്ടിട്ടുണ്ട്. ട്രയിനിലെ സി.സി. ടി.വി. ദൃശ്യങ്ങൾ കേന്ദ്രരിച്ചു കുട്ടിയെ ട്രയിനിൽ എത്തിച്ചവരെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. കുട്ടി യെക്കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ വിവരം ലഭിക്കുന്നവർ റെയിൽവെ പൊലീസിനെയോ, ചൈൽഡ് ലൈനിനേയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page